ആലപ്പുഴയില്‍ മാതാപിതാക്കളെ മകൻ കുത്തിക്കൊന്നു

ആലപ്പുഴയില്‍ മാതാപിതാക്കളെ മകൻ കുത്തിക്കൊന്നു

ആലപ്പുഴ: മദ്യലഹരിയിൽ മാതാപിതാക്കളെ മകൻ കുത്തിക്കൊലപ്പെടുത്തി. ആലപ്പുഴ കൊമ്മാടി പാലത്തിനു സമീപത്തു ആണ് സംഭവം. പനവേലി പുരയിടം വീട്ടിൽ‌ തങ്കരാജൻ (70), ആഗ്നസ് (65) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇവരുടെ മകൻ ബാബു (47) ആണ് ആക്രമണം നടത്തിയത്. കുടുംബ വഴക്കായിരുന്നു കൊലപാതകത്തിനു കാരണം. മാതാപിതാക്കളെ ആക്രമിച്ച ശേഷം ഓടി രക്ഷപ്പെട്ട ബാബുവിനെ സമീപത്തെ ബാറിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.

ദമ്പതികളുടെ നിലവിളി കേട്ട് പ്രദേശവാസികൾ വീട്ടിൽ എത്തിയപ്പോഴാണ് ചോരവാർന്ന നിലയിൽ നിലത്ത് കിടക്കുന്ന തങ്കരാജനെയും ആഗ്നസിനെയും കണ്ടെത്തിയത്. തങ്കരാജിനു സംഭവസ്ഥലത്തു വച്ചു തന്നെ ജീവൻ നഷ്ടമായിരുന്നു.

ആഗ്നസ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. ഇറച്ചിവെട്ടുകാരനാണ് ബാബു.

വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാൻ ആശുപത്രി വിട്ടു

തിരുവനന്തപുരം: നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാൻ ആശുപത്രി വിട്ടു. ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് രണ്ടര മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് ആശുപത്രി വിട്ടത്.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു അഫാൻ. ജയിലിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് അഫാനെ ജയിൽ അധികൃതർ ആശുപത്രിയിൽ എത്തിച്ചത്.

ആശുപത്രിയിൽ നിന്ന് പ്രതിയെ പൂജപ്പുര സെൻട്രൽ ജയിൽ സെല്ലിലേക്ക് മാറ്റി. സെല്ലിൽ പ്രത്യേക നിരീക്ഷണമാണ് പ്രതിക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ജൂൺ 25നാണ് അഫാൻ പൂജപ്പുര സെൻട്രൽ ജയിലിൽ വെച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.

വേഗത്തിൽ കുറ്റപത്രം സമർപ്പിച്ച് വിചാരണ നടപടികൾ വേഗത്തിലാക്കാനിരിക്കെയായിരുന്നു അഫാൻ ആത്മഹത്യാശ്രമം നടത്തിയത്. അതുകൊണ്ടുതന്നെ ആത്മഹത്യാശ്രമം വിചാരണ നടപടികൾക്ക് മേൽ വലിയ പ്രതിസന്ധിയും സൃഷ്ടിച്ചിരുന്നു.

‘എന്നെ രക്ഷിക്കൂ’ എന്ന സന്ദേശം ഇന്‍സ്റ്റഗ്രാമിലൂടെ കാമുകന് സന്ദേശം; പിന്നാലെ 18 കാരിയെ കൊലപ്പെടുത്തി അച്ഛനും അമ്മാവനും..!

ഗുജറാത്തിലെ ബനസ്‌കന്ധ ജില്ലയില്‍ 18 കാരിയായ ചന്ദ്രിക ചൗധരിയെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവം പൊലീസ് ദുരഭിമാനക്കൊലയായി സ്ഥിരീകരിച്ചു.

‘എന്നെ രക്ഷിക്കൂ’ എന്ന സന്ദേശം ഇന്‍സ്റ്റഗ്രാമിലൂടെ കാമുകന് അയച്ചതിന് മണിക്കൂറുകള്‍ക്കകം കൊലപാതകം നടന്നു.

ചന്ദ്രികയും ഹരീഷ് ചൗധരിയും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാല്‍ കുടുംബം ഈ ബന്ധത്തെ ശക്തമായി എതിര്‍ത്ത്, മറ്റൊരു വിവാഹാലോചന മുന്നോട്ട് വെച്ചു.

വിവാഹം സംബന്ധിച്ച വിവരം ചന്ദ്രിക ഹരീഷിനെ അറിയിക്കുകയും, ജീവന് അപകടമാണെന്ന് മനസ്സിലാക്കിയ അവള്‍ തന്നെ കൂട്ടിക്കൊണ്ട് പോകണമെന്ന് ഹരീഷിനോട് ആവശ്യപ്പെടുകയും ചെയ്തു.

ഈ സന്ദേശത്തിന് പിന്നാലെ ചന്ദ്രികയെ വീട്ടില്‍വച്ച് അച്ഛനും അമ്മാവനും ചേര്‍ന്ന് മയക്കുമരുന്ന് നല്‍കി ഉറക്കിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

തുടക്കത്തില്‍ കുടുംബം ഇത് ആത്മഹത്യയായി ചിത്രീകരിക്കാന്‍ ശ്രമിച്ചു. സംഭവത്തിന് മുമ്പ് ചന്ദ്രിക ഹരീഷിനൊപ്പം വീട്ടില്‍ നിന്ന് പോയിരുന്നെങ്കിലും, കുടുംബത്തിന്റെ പരാതിയെത്തുടര്‍ന്ന് പൊലീസ് അവളെ കണ്ടെത്തി വീട്ടിലേക്ക് തിരികെ കൊണ്ടുവന്നു.

ഹരീഷ് കോടതിയില്‍ ഹേബിയസ് കോർപ്പസ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു, പക്ഷേ വാദം കേള്‍ക്കുന്നതിന് മുമ്പ് തന്നെ ചന്ദ്രിക കൊല്ലപ്പെട്ടു.

മരണത്തിന് ശേഷം ആശുപത്രിയില്‍ കൊണ്ടുപോകാതെയും സഹോദരന് മരണം അറിയിക്കാതെയും കുടുംബം വേഗത്തില്‍ ദഹനച്ചടങ്ങ് പൂര്‍ത്തിയാക്കിയതായി പൊലീസ് കണ്ടെത്തി.

Summary: In a shocking incident near Kommadhi Bridge, Alappuzha, a 47-year-old man named Babu allegedly stabbed and killed his parents, Thankarajan (70) and Agnes (65), while under the influence of alcohol.

spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

Other news

പാലായില്‍ റിട്ട. എസ്ഐ ലോഡ്ജില്‍ മരിച്ച നിലയില്‍

പാലായില്‍ റിട്ട. എസ്ഐ ലോഡ്ജില്‍ മരിച്ച നിലയില്‍ കോട്ടയം: റിട്ടയേര്‍ഡ് എസ്ഐയെ ലോഡ്ജില്‍...

ടാപ്പിങ് തൊഴിലാളിയെ കട്ടൻചായയിൽ വിഷം കലർത്തി കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ

ടാപ്പിങ് തൊഴിലാളിയെ കട്ടൻചായയിൽ വിഷം കലർത്തി കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ മലപ്പുറം:...

അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയര്‍ന്നു; സംസ്ഥാനത്ത് 9 ഡാമുകളില്‍ റെഡ് അലേര്‍ട്ട്

അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയര്‍ന്നു; സംസ്ഥാനത്ത് 9 ഡാമുകളില്‍ റെഡ് അലേര്‍ട്ട് തിരുവനന്തപുരം:...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന്...

മണ്ണ് സംരക്ഷണത്തിനായി താലൂക്കുകൾ തോറും മണ്ണ് പരിശോധനാ ലാബുകൾ സ്ഥാപിക്കണം: ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ല്‍

മണ്ണ് സംരക്ഷണത്തിനായി താലൂക്കുകൾ തോറും മണ്ണ് പരിശോധനാ ലാബുകൾ സ്ഥാപിക്കണം: ഫാ....

യുഎസ് സംഘത്തിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി; ഉഭയകക്ഷി വ്യാപാര ചര്‍ച്ച വഴിമുട്ടി

യുഎസ് സംഘത്തിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി; ഉഭയകക്ഷി വ്യാപാര ചര്‍ച്ച വഴിമുട്ടി ന്യൂഡൽഹി:...

Related Articles

Popular Categories

spot_imgspot_img