web analytics

അയര്‍ലണ്ടിലെ മലയാളികൾക്ക് നൊമ്പരമായി വാട്ടര്‍ഫോര്‍ഡിൽ മലയാളി നഴ്‌സിനു ദാരുണാന്ത്യം..! വിടപറഞ്ഞത് ചേർത്തല സ്വദേശി

അയര്‍ലണ്ടിലെ മലയാളികൾക്ക് നൊമ്പരമായി വാട്ടര്‍ഫോര്‍ഡിൽ മലയാളി നഴ്‌സിനു ദാരുണാന്ത്യം.

അയര്‍ലണ്ടിലെ മലയാളികൾക്ക് നൊമ്പരമായി വാട്ടര്‍ഫോര്‍ഡിലെ മലയാളി നഴ്‌സ് ശ്യാം കൃഷ്ണന്‍ (37) നിര്യാതനായി.

ഏതാനം നാളുകളായി അർബുദബാധയെ തുടർന്ന് ചികിത്സയിൽ ആയിരുന്ന ശ്യാം കൃഷ്ണൻ ഇന്ന് വെളുപ്പിനെയാണ് ലോകത്തോട് വിടപറഞ്ഞത്.

സെന്റ് പാട്രിക്ക് ഹോസ്പിറ്റലില്‍ ക്ലിനിക്കല്‍ നഴ്സ് മാനേജറായി ജോലി ചെയ്തുവരികയായിരുന്നു. 2015 മുതല്‍ വാട്ടര്‍ഫോര്‍ഡില്‍ ആയിരുന്നു താമസിച്ചിരുന്നത്.

ഭാര്യ വൈഷ്ണയും രണ്ട് ചെറിയ മക്കളുമാണ് കുടുംബം. ചേര്‍ത്തലയിലെ തുറവൂര്‍ കാടാട്ട് വീട്ടിലെ മൂത്ത മകനാണ് ശ്യാം കൃഷ്ണന്‍. അയര്‍ലണ്ടിലെ നഴ്സുമാരുടെ ട്രേഡ് യൂണിയനായ INMO യുടെ ദേശിയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമാണ്.

കൂടുതൽ വിവരങ്ങൾ അറിയുന്ന മുറയ്ക്ക് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. ശ്യാം കൃഷ്ണന്റെ ആകസ്മിക വേർപാടിൽ ന്യൂസ് 4 മീഡിയ ദുഃഖം രേഖപ്പെടുത്തുകയുംആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.

അയർലൻഡ് മലയാളി നേഴ്‌സിന് ദാരുണാന്ത്യം; വിടവാങ്ങിയത് തിരുവനന്തപുരം സ്വദേശി

അയർലണ്ടിൽ മലയാളി നേഴ്‌സിന് ദാരുണാന്ത്യം. കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തുവന്നിരുന്ന മലയാളി യോഗീദാസ് (38) ആണ് മരിച്ചത്.

ഓഗസ്റ്റ് 5-നായിരുന്നു വിയോഗം. 2018-ല്‍ അയര്‍ലണ്ടിലെത്തിയ യോഗീദാസ് കഴിഞ്ഞ രണ്ടു വര്‍ഷമായി കോര്‍ക്കിലെ വില്‍ട്ടണില്‍ ആയിരുന്നു താമസം.

Cork Indian Nurses Association (COINNs)-ന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്ന അദ്ദേഹം, അയര്‍ലണ്ടിലെ മലയാളി സമൂഹത്തിനാകെ സുപരിചതനായിരുന്നു. വിവാഹിതനായ യോഗീദാസിന് മൂന്ന് വയസ്സായ ഒരു മകളുണ്ട്.

ഫ്രാൻസിലെ ഏറ്റവും വലിയ ആണവനിലയത്തിന്റെ പ്രവർത്തനം താറുമാറാക്കി ജെല്ലി ഫിഷ് കൂട്ടം; ഇരുട്ടിലാകുമോ എന്ന ആശങ്കയിൽ ആളുകൾ

ഫ്രാൻസിലെ ഏറ്റവും വലിയ ആണവനിലയങ്ങളിലൊന്നായ ഗ്രാവെലൈൻസ് ആണവനിലയം, ജെല്ലിഫിഷുകൾ കൂളിങ് സ്റ്റേഷന്റെ ഫിൽട്ടറുകളിലൂടെ കയറിയതിനെ തുടർന്ന് താത്കാലികമായി പ്രവർത്തനം നിർത്തിയതായി ഇലക്ട്രിസിറ്റേ ദ് ഫ്രാൻസ് (EDF) അറിയിച്ചു.

ആറ് യൂണിറ്റുകളുള്ള നിലയത്തിൽ നാലു യൂണിറ്റുകളുടെ പ്രവർത്തനമാണ് തടസ്സപ്പെട്ടത്. മറ്റ് രണ്ട് യൂണിറ്റുകൾ അറ്റകുറ്റപ്പണികൾക്കായി നേരത്തേ തന്നെ നിർത്തിയിട്ടുള്ളവയായിരുന്നു.

സംഭവമുണ്ടായത് ആണവ റിയാക്ടറിന്റെ ആണവരഹിത ഭാഗത്താണ്. അപകടസാധ്യതയോ പരിസ്ഥിതിക്കുള്ള ഭീഷണിയോ ഇല്ലെന്ന് EDF വ്യക്തമാക്കിയിട്ടുണ്ട്.

റിയാക്ടറുകളെ തണുപ്പിക്കാൻ വെള്ളം എത്തിക്കുന്നത് നോർത്ത് സീ യുമായി ബന്ധിപ്പിച്ചിരിക്കുന്ന കനാൽ വഴിയാണ്. ഈ പ്രദേശം ജെല്ലിഫിഷുകൾ സാധാരണയായി കണ്ടുവരുന്നതാണ്.

വെള്ളത്തിൽനിന്ന് വരുന്നവയെ ഫിൽട്ടറിലൂടെ തടയുന്നതിനുള്ള സംവിധാനങ്ങളുണ്ടായിരുന്നെങ്കിലും ജെല്ലിഫിഷുകളുടെ അത്യന്തം മിനുസമുള്ള ശരീരം കാരണം അവ ആദ്യത്തെ ഫിൽട്ടറുകൾ കടന്ന് സെക്കൻഡറി ഡ്രം സിസ്റ്റത്തിലേക്ക് കയറി.

ഇവിടെയായി കുടുങ്ങിയ ജെല്ലിഫിഷുകൾ വെള്ളത്തിന്റെ ഒഴുക്ക് കുറയാൻ കാരണമായി, അതേസമയം മുന്നോട്ടുള്ള സുരക്ഷാ നടപടിയായി നാല് യൂണിറ്റുകളും തനിയെ പ്രവർത്തനം നിർത്തുകയായിരുന്നു.

ഞായറാഴ്ച വൈകിട്ട് മൂന്ന് യൂണിറ്റുകളും തിങ്കളാഴ്ച പുലർച്ചെ നാലാമത്തെയും അടച്ചതായി EDF അറിയിച്ചു. ഫ്രാൻസിന്റെ വൈദ്യുതിയിലേതിൽ ഏകദേശം 70 ശതമാനവും ആണവോർജത്തിലാണു ഉൽപ്പാദിപ്പിക്കുന്നത്.

അതിൽ മാത്രം 5,400 മെഗാവാട്ട് ഊർജം ഗ്രാവെലൈൻസ് ആണവനിലയം ഉൽപാദിപ്പിക്കുന്നു. നിലയം വീണ്ടും പ്രവർത്തനക്ഷമമാക്കുന്നതിനായുള്ള ശ്രമങ്ങൾ ഇപ്പോഴും പുരോഗമിക്കുകയാണ്.





spot_imgspot_img
spot_imgspot_img

Latest news

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

Other news

3 കോടി രൂപ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ പിതാവിനെ വിഷപ്പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തി; 2 മക്കൾ ഉൾപ്പെടെ 5 പേർ പിടിയില്‍

പിതാവിനെ വിഷപ്പാമ്പിനെകൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തി; മക്കൾ പിടിയില്‍ ചെന്നൈയ്ക്ക് സമീപമുള്ള തിരുത്തണിയിൽ...

‘ജയ്ഹിന്ദ്’ വിളിച്ചു, പിന്നാലെ ചിരിയടക്കാനാവാതെ പൊട്ടിച്ചിരിച്ചു; വർക്കല നഗരസഭയിലെ സത്യപ്രതിജ്ഞാ ചടങ്ങിൽ നാടകീയ രംഗങ്ങൾ

വർക്കല: നഗരസഭയിലെ കൗൺസിലർമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ അരങ്ങേറിയത് തികച്ചും അപ്രതീക്ഷിതവും കൗതുകകരവുമായ...

കല്ലേലി വനത്തിൽ വഴിതെറ്റി കുടുങ്ങിയ ശബരിമല തീർത്ഥാടകരെ രക്ഷപ്പെടുത്തി

കല്ലേലി വനത്തിൽ വഴിതെറ്റി കുടുങ്ങിയ ശബരിമല തീർത്ഥാടകരെ രക്ഷപ്പെടുത്തി പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി പാലക്കാട്: കാഞ്ഞിരപ്പുഴ പിച്ചളമുണ്ട വാക്കോടൻ പ്രദേശത്ത് സ്വകാര്യ...

അറ്റകുറ്റപ്പണി: അബുദാബിയിൽ E11 റോഡ് ഭാഗികമായി അടച്ചിടും

അറ്റകുറ്റപ്പണി: അബുദാബിയിൽ E11 റോഡ് ഭാഗികമായി അടച്ചിടും അബുദാബി: അബുദാബിയിലെ അൽ ദഫ്റ...

Related Articles

Popular Categories

spot_imgspot_img