അര കിലോ വെളിച്ചെണ്ണ ഉൾപ്പെടെ 14 അവശ്യസാധനങ്ങൾ; ഓണക്കിറ്റ് വിതരണം 18 മുതൽ
തിരുവനന്തപുരം: പതിവ് പോലെ ഓണക്കാലത്ത് മഞ്ഞകാർഡുകാർക്കും( എ.എ.വൈ) ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും (നാല് പേർക്ക് ഒരു കിറ്റ് എന്ന കണക്കിൽ) നൽകുന്ന ഓണക്കിറ്റ് ഈ വർഷവും വിതരണം ചെയ്യും. ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബർ നാലു വരെയാണ് ഈ വർഷത്തെ ഓണക്കിറ്റ് വിതരണം.
ഇതിനായി സർക്കാർ 42.83 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 5,92,657 മഞ്ഞകാർഡുകാർക്കും 10,634 ക്ഷേമ കിറ്റുകളുമടക്കം 6,03,291 കിറ്റുകളാണ് വിതരണം നടത്തുക.
തുണി സഞ്ചിയും 14 അവശ്യസാധനങ്ങളുമടങ്ങിയ ഒരു കിറ്റിന് കയറ്റിറക്ക് കൂലി, ട്രാൻപോർട്ടേഷൻ ചാർജ് എന്നിവ അടക്കം ഏകദേശം 710 രൂപയാണ് ചെലവ് കണക്കാക്കുന്നത്.
സപ്ലൈകോ ഔട്ട് ലെറ്റുകളിൽ പാക്ക് ചെയ്ത സാധനങ്ങൾ റേഷൻ കടകളിലെത്തിക്കുകയും വ്യാപാരികൾ വഴി അർഹരായ കാർഡുടമകൾക്ക് നൽകാനുമാണ് തീരുമാനം.
ഓണക്കിറ്റിലുള്ള സാധനങ്ങളും അളവും ഇങ്ങനെ
- പഞ്ചസാര ഒരു കി.ഗ്രാം
- ഉപ്പ് ഒരു കിലോഗ്രാം
- വെളിച്ചെണ്ണ 500 മി. ലിറ്റർ
- തുവരപരിപ്പ് 250 ഗ്രാം
- ചെറുപയർ പരിപ്പ് 250 ഗ്രാം
- വൻപയർ 250 ഗ്രാം
- ശബരി തേയില 250 ഗ്രാം
- പായസം മിക്സ് 200 ഗ്രാം
- മല്ലിപ്പൊടി 100 ഗ്രാം
- മഞ്ഞൾപൊടി 100 ഗ്രാം
- സാമ്പാർ പൊടി 100 ഗ്രാം
- മുളക് പൊടി 100 ഗ്രാം
- നെയ്യ് (മിൽമ) 50 മില്ലി ലിറ്റർ
- കശുവണ്ടി 50 ഗ്രാം
റേഷൻ കട ഉടമകളുടെ പ്രായ പരിധി 70 വയസ്സ് വരെ
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കട നടത്തുന്നതിനുള്ള പ്രായപരിധി 70 വയസ് എന്നത് കർശനമാക്കി. സിവിൽ സപ്ലൈസ് വകുപ്പ്.
70 വയസിനു മുകളിലുള്ള ഉടമകൾക്ക് ലൈസൻസ് പുതുക്കി നൽകേണ്ടെന്നാണ് സിവിൽ സപ്ലൈസ് കമ്മിഷണർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്.
കൂടാതെ നിലവിൽ 70 വയസ് കഴിഞ്ഞവർ ലൈസൻസ് അനന്തരാവകാശിക്ക് മാറ്റി നൽകണം. 2026 ജനുവരി 20നകം ഇത്തരത്തിൽ മാറ്റാത്ത ലൈസൻസുകൾ റദ്ദ് ചെയ്യുമെന്നും പുതിയ ലൈസൻസിയെ നിയമിക്കണമെന്നും സർക്കുലറിൽ ഉണ്ട്.
അതേസമയം വേതന പാക്കേജ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാര സംഘടനകൾ മുന്നോട്ടുവരുന്നതിനിടെയാണ് പ്രായപരിധിയിലെ നിബന്ധന കടുപ്പിക്കാനുള്ള സർക്കാർ നേരം.
പ്രായപരിധി കർശനമാക്കുന്നതോടെ 70 വയസിന് മുൻപേ ലൈസൻസ് കൈമാറിയില്ലെങ്കിൽ റേഷൻകട ലൈസൻസ് നഷ്ടമാകും.
അനന്തരാവകാശിക്കോ 10 വർഷത്തിലേറെ സർവീസുള്ള സെയിൽസ് മാനോ ആണ് ലൈസൻസ് കൈമാറാനാകുക. അത്തരത്തിൽ ആരും ഇല്ലെങ്കിൽ ലൈസൻസ് നഷ്ടപ്പെടും.
റേഷൻ കടകളിൽ പേരിനുപോലും മണ്ണെണ്ണയില്ല; കാരണമിതാണ്
റേഷൻ കടയിലേക്ക് കയറിച്ചെല്ലുമ്പോൾ തന്നെ ഉപഭോക്താക്കളെ സ്വീകരിച്ചിരുന്നത് മണ്ണെണ്ണയുടെ മണമായിരുന്നു. എന്നാൽ ഇപ്പോൾ സംസ്ഥാനത്തെ ഭൂരിഭാഗം റേഷൻ കടകളിലും മണ്ണെണ്ണ പേരിനുപോലുമില്ല.
വിതരണക്കാരുടെ അഭാവമാണ് മണ്ണെണ്ണ വിതരണം നിലക്കാൻ കാരണമായത്. ഇതോടെ പ്രതിസന്ധിയിലായ റേഷൻ മണ്ണെണ്ണവിതരണം ഊർജിതമാക്കാൻ നട പടികളുമായി സിവിൽ സപ്ലൈസ് വകുപ്പ്.
ആകെയുള്ള 78 താലൂക്കിൽ 41-ലും ഇപ്പോൾ മണ്ണെണ്ണ മൊത്തവിതരണക്കാ രില്ല. പല താലൂക്കിലും മണ്ണെണ്ണ വിതര ണം പേരിനുമാത്രമാണ്.
റേഷൻകടകളിൽ മണ്ണെണ്ണ വിതരണം സജീവമായിരുന്ന കാലത്ത് ഇരുനൂറിനടുത്ത് മൊത്തവിതരണ ക്കാരുണ്ടായിരുന്നു. ഇപ്പോൾ ആകെ 40വിതരണക്കാരേയുള്ളൂ.
കോട്ടയത്തും വയനാട്ടിലും പത്തനംതിട്ടയിലും ഒന്നുവീതം മൊത്തവിതരണ ഡിപ്പോയേയുള്ളൂ. ആലപ്പുഴയിൽ മൂന്നും കോഴിക്കോടും കൊല്ലത്തും രണ്ടുവീതവും. ചില താലൂക്കുകളിൽ റേഷൻ വ്യാപാരികൾക്ക് മണ്ണെണ്ണ കിട്ടിയിട്ടില്ല.
താമരശ്ശേരി, കൊയി ലാണ്ടി, വടകര, മൂവാറ്റുപുഴ, കാഞ്ഞിരപ്പള്ളി, കോതമംഗലം, പെരിന്തൽമണ്ണ തുടങ്ങി പല താലൂക്കുകളിലും വ്യാപാരികൾ മണ്ണെണ്ണ എടുത്തിട്ടില്ല.
നിലവിലുള്ള മൊത്തവിതരണക്കാരെ ക്കൊണ്ട് എല്ലാ താലൂക്കിലും മണ്ണെണ്ണ എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
ഇതിനൊപ്പം, മുമ്പുണ്ടായിരുന്ന മൊത്തവിതരണക്കാരുമായി ബന്ധപ്പെട്ട് താത്പര്യമുള്ളവരുടെ ലൈസൻസ് പുതുക്കാനും ചർച്ച നടക്കുന്നുണ്ട്.
Summary: The Kerala government has announced that the Onam Kit distribution for the year will continue, benefiting Yellow Card holders (AAY) and residents of welfare institutions. The 2025 Onam Kit distribution will take place from August 18 to September 4 across the state.