പതിനേഴുകാരി മയക്കുമരുന്ന് വാങ്ങാൻ പണം കണ്ടെത്തിയിരുന്നത് ലൈംഗികവേഴ്ച്ചയിലേർപ്പെട്ട്;19 പുരുഷന്മാർക്ക് എയ്ഡ്സ്
നൈനിറ്റാൾ ∙ ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിലെ ഗുലാർഘട്ടിയിൽ പതിനേഴുകാരിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ട 19 പുരുഷന്മാർക്ക് എയ്ഡ്സ് (HIV) ബാധ സ്ഥിരീകരിച്ചു. ഹെറോയിൻ ഉപയോഗത്തിന് അടിമയായിരുന്ന ഈ പെൺകുട്ടി, ലഹരി വാങ്ങാൻ പണം കണ്ടെത്താനായി പല പുരുഷന്മാരുമായും ലൈംഗികമായി ബന്ധപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തി.
സംഭവത്തിന്റെ തുടക്കം
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സംഭവം ആദ്യമായി പുറത്ത് വന്നത്. പ്രദേശത്തെ നിരവധി യുവാക്കൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തതോടെ സംശയം ശക്തമായി. ഇവരിൽ പലരും ആശുപത്രിയിലെ ഇന്റഗ്രേറ്റഡ് കൗൺസലിംഗ് ആൻഡ് ടെസ്റ്റിംഗ് സെന്ററിൽ പരിശോധന നടത്തിയപ്പോൾ എച്ച്.ഐ.വി പോസിറ്റീവ് ആണെന്ന് കണ്ടെത്തി.
പോലീസ് അന്വേഷണം
പരിശോധനയിൽ പോസിറ്റീവ് ആയ യുവാക്കൾ നൽകിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 17-കാരി നിരവധി പുരുഷന്മാരുമായി പണം വാങ്ങി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നതായി കണ്ടെത്തിയത്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ പെൺകുട്ടിയുമായി ബന്ധം പുലർത്തിയവരിൽ 19 പേർക്കാണ് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചത്.
ലൈംഗികബന്ധത്തിൽ ഏർപ്പെട്ടവരിൽ വിവാഹിതരായ പുരുഷന്മാരും ഉണ്ടായിരുന്നു. അവരുടെ ഭാര്യമാരിലേക്കും വൈറസ് പടർന്നിട്ടുണ്ടാകാമെന്ന് ആരോഗ്യവകുപ്പ് ഭയപ്പെടുന്നു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ പെൺകുട്ടിയായ ഇവർ സ്ഥിരമായി ഹെറോയിൻ ഉപയോഗിക്കുമായിരുന്നു. ലഹരി വാങ്ങാൻ വേണ്ട പണം കണ്ടെത്താൻ പല പുരുഷന്മാരുമായും ലൈംഗിക ബന്ധത്തിന് തയ്യാറായതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
സംഭവത്തെ തുടർന്ന്, ആരോഗ്യവകുപ്പും പൊലീസും ചേർന്ന് പ്രദേശത്തെ മറ്റ് ആളുകളിലും പരിശോധന വ്യാപിപ്പിച്ചു. ആരോഗ്യ പ്രവർത്തകർ കൂടുതൽ ആളുകളിൽ വൈറസ് പടർന്നിട്ടുണ്ടാകാമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ന്യൂ ജനറേഷൻ ലഹരി മരുന്നുകൾ വില്ലനാകുന്നു; എച്ച്ഐവി ബാധ സ്ഥിരീകരിച്ചത് 828 വിദ്യാർത്ഥികൾക്ക്; മരിച്ചത് 47 വിദ്യാർത്ഥികൾ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ട് ടിഎസ്എസിഎസ്
47 വിദ്യാർത്ഥികൾ എയ്ഡ്സ് ബാധിച്ച് മരിച്ചെന്ന് ത്രിപുര സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി (ടിഎസ്എസിഎസ്). 828 വിദ്യാർത്ഥികൾക്കാണ് എച്ച്ഐവി ബാധ സ്ഥിരീകരിച്ചതെന്നും ഇവരിൽ 572 പേർ ജീവനോടെയുണ്ടെന്നും ടിഎസ്എസിഎസ് വ്യക്തമാക്കുന്നു.HIV among students in the north-eastern region of Tripura. spread
ത്രിപുരയിലെ വടക്കുകിഴക്കൻ മേഖലയിലെ വിദ്യാർഥികൾക്കിടയിലാണ് എച്ച്.ഐ.വി. വ്യാപനം. വൈറസ് ബാധിച്ച് ഇതിനകം 47 വിദ്യാർഥികൾ മരിച്ചു. 828 പേരെയാണ് രോഗം ബാധിച്ചത്. ത്രിപുര സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ലഹരിമരുന്ന് കുത്തിവെപ്പിലൂടെ വൈറസ് വ്യാപനമുണ്ടായെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
220 സ്കൂളുകളിൽ നിന്നും 24 കോളേജുകളിൽ നിന്നും എച്ച്ഐവി ബാധിതരായ വിദ്യാർത്ഥികളെ ടിഎസ്എസിഎസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കുത്തിവയ്ക്കുന്ന രീതിയിലുള്ള ലഹരിമരുന്നുകളുടെ ഉപയോഗമാണ് വലിയ രീതിയിൽ വിദ്യാർത്ഥികളിൽ എച്ച്ഐവി ബാധയ്ക്ക് കാരണമായിട്ടുള്ളതെന്നാണ് ദി എക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
പുതിയ കണക്കുകൾ അനുസരിച്ച് ഓരോ ദിവസവും അഞ്ച് മുതൽ ഏഴ് വരെ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നുമാണ് ടിഎസ്എസിഎസ് വിശദമാക്കുന്നത്. ത്രിപുരയിലെ മാധ്യമ പ്രവർത്തകുടെ കൂട്ടായ്മ സംഘടിപ്പിച്ച മാധ്യമ ശിൽപശാലയിലാണ് ടിഎസ്എസിഎസ് ഇക്കാര്യങ്ങൾ വിശദമാക്കിയത്.
സംസ്ഥാനത്ത് ഉടനീളമുള്ള 164 ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങൾ വിശദമാക്കുന്നതെന്നാണ് ടിഎസ്എസിഎസ് ജോയിന്റെ ഡയറക്ടർ ഇക്കാര്യം വിശദമാക്കിയിട്ടുള്ളത്. 2024 മെയ് മാസം വരെ സംസ്ഥാനത്ത് 8729 പേരാണ് രോഗബാധിതരായി രേഖപ്പെടുത്തിയിട്ടുള്ളത്.
ഇതിൽ 5674 പേരാണ് ജീവനോടെയുള്ളത്. ഇതിൽ 4570 പേർ പുരുഷൻമാരും 1103 പേർ വനിതകളും ഒരാൾ ട്രാൻസ് വിഭാഗത്തിലുള്ളയാളാണെന്നുമാണ് ടിഎസ്എസിഎസ് വിശദമാക്കുന്നത്. ലഹരി ഉപയോഗമാണ് എച്ച്ഐവി കേസുകളിലെ കുത്തനെയുള്ള വർധനയ്ക്ക് കാരണമാകുന്നതെന്നാണ് കണക്കുകൾ വിശദമാക്കുന്നത്









