വെള്ളയിട്ട് പറഞ്ഞാൽ യേശുദാസ് പറഞ്ഞത് അസഭ്യം ആകാതിരിക്കുമോ? ജുബ്ബയിട്ട് ചെയ്താൽ അടൂർ അസഭ്യമാകാതെ ഇരിക്കുമോ?

വെള്ളയിട്ട് പറഞ്ഞാൽ യേശുദാസ് പറഞ്ഞത് അസഭ്യം ആകാതിരിക്കുമോ? ജുബ്ബയിട്ട് ചെയ്താൽ അടൂർ അസഭ്യമാകാതെ ഇരിക്കുമോ?

കൊച്ചി: സിനിമ കോൺക്ലേവിൽ ജാതി പറഞ്ഞു പ്രസംഗിച്ച അടൂരിൻ്റെ നിലപാടിനെതിരെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്ന കുറിപ്പ് ഡിലീറ്റ് ചെയ്ത് നടൻ വിനായകൻ. തെറിവിളികൾ നിറഞ്ഞ പോസ്റ്റ് ഫെയ്സ്ബുക്കിൽ വലിയ രീതിയിൽ തന്നെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും തന്റെ നിലപാടിൽ നിന്നും പിന്നോട്ടില്ല എന്ന് തെളിയിക്കുന്ന മറ്റൊരു പോസ്റ്റും ഇട്ടിട്ടുണ്ട്.

അടൂരിന്റെയും യേശുദാസിന്റെയും പേരെടുത്തു പറഞ്ഞ് അവരുടെ ചിത്രങ്ങൾ ഉൾപ്പെടെയാണ് വിനായകൻ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്. “ശരീരത്തിൽ ഒന്നും തന്നെ അസഭ്യമായി ഇല്ല എന്നിരിക്കെ സ്ത്രീകൾ ജീൻസോ, ലെഗിൻസോ ഇടുന്നതിനെ അസഭ്യമായി ചിത്രീകരിച്ച യേശുദാസ് പറഞ്ഞത് അസഭ്യമല്ലേ?” എന്ന ചോദ്യത്തോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്.

അടൂരിന്റെ സിനിമകളിലെ സ്ത്രീവിരുദ്ധതയെയും ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട് മുൻപുയർത്തിയ ആരോപങ്ങളെയും വിനായകൻ വിമർശിക്കുന്നുണ്ട്. “സംസ്കൃതത്തിൽ അസഭ്യം പറയുന്നവരോട് പച്ച മലയാളത്തിൽ തിരിച്ചു പറയുന്നത് അസഭ്യമാണെങ്കിൽ അത് തുടരുക തന്നെ ചെയ്യും” എന്ന് പറഞ്ഞ് കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

അടൂർ ഗോപാലകൃഷ്ണൻ ഉണ്ണിത്താനും യേശുദാസും ഒറ്റ സെറ്റപ്പാണ് എന്ന ഒറ്റ വരി ഒഴിച്ചാൽ തെറിയല്ലാതെ വേറൊന്നുമില്ല; തെറിയെന്ന് പറഞ്ഞാൽ പോരാ പൂരപാട്ടാണ്; വിനായകൻ നന്നാവൂലാ

ഉമ്മൻ ചാണ്ടിയെയും വിഎസ് അച്യുതാനന്ദനെയും അവരുടെ മരണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ അപമാനിച്ച നടൻ വിനായകൻ ഇത്തവണ വാളെടുത്തിരിക്കുന്നത് സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ.

മുൻ സംഭവങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഇത്തവണ പോസ്റ്റ്. തലസ്ഥാനത്ത് നടന്ന സിനിമാ കോൺക്ലേവിൽ ജാതിപറഞ്ഞ് പ്രസംഗിച്ച അടൂരിൻ്റെ നിലപാടിനെതിരെ ആണ് വിനായകന്റെൻ്റെ പുതിയ പ്രതിഷേധം.

അടൂരിനൊപ്പം ഗായകൻ യേശുദാസും വിനായകൻ്റെ ദേഷ്യത്തിന് ഇരയായിട്ടുണ്ട്. പെൺകുട്ടികൾ ജീൻസ് ധരിക്കുന്നത് ശരിയല്ലെന്ന് ഗായകൻ മുൻപ് പ്രസംഗിച്ചത് ചൂണ്ടിക്കാട്ടിയാണ് അശ്ലീലവും തെറിയും കലർത്തി വിനായകൻ എഴുതുന്നത്. അടൂരിൻ്റെയും യേശുദാസിൻ്റെയും ചിന്തകൾ ഇത്തരം കാര്യങ്ങളെക്കുറിച്ച് മാത്രമാണ് എന്നാണ് നടൻ പറയാൻ ശ്രമിക്കുന്നതെന്ന് വ്യക്തമാണ്.

എന്നാൽ കാമ്പുള്ള വിമർശനവും തിരിച്ചടിക്കുന്നത് വിനായകൻ്റെ കാര്യത്തിൽ ഇതാദ്യമല്ല. ഉപയോഗിക്കുന്ന ഭാഷയാണ് വിവാദം ക്ഷണിച്ചു വരുത്തുന്നത്. പലവട്ടം അറസ്റ്റും കേസും ഉണ്ടായിട്ടും സ്ഥിരം ശൈലി വിട്ടുപിടിക്കാൻ നടൻ തയാറില്ല. പുതിയ ഫെയ്സ്ബുക്ക് പോസ്റ്റാകട്ടെ, ഒറ്റ വരി പോലും അതിൽ നിന്ന് എടുത്ത് എഴുതാൻ കഴിയാത്ത വിധം മോശം ആണ്.

അടൂർ ഗോപാലകൃഷ്ണൻ ഉണ്ണിത്താനുംയേശുദാസും ഒറ്റ സെറ്റപ്പാണ്. എന്ന ഒറ്റ വരി ഒഴിച്ചാൽ തെറിയല്ലാതെ വേറൊന്നുമില്ല.

ചത്ത ഈ ശവങ്ങളെ പൊതുവേദിയിൽ കൊണ്ടുവന്ന് ഇരുത്തല്ലേ… ചാകാറായാൽ വീട്ടിൽ പോയിരുന്ന് ചത്തോളണം; നീയൊക്കെയല്ലേടാ യഥാർത്ഥ ഡ്രഗ് അഡിക്ട്; വിനായകൻ
ലഹരിക്കെതിരെ സംസാരിക്കുന്നവരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കടുത്തഭാഷയിൽ പ്രതികരിച്ച് നടൻ വിനായകൻ.

മദ്യപിച്ച് സ്വന്തം ആരോ​ഗ്യംപോലും നഷ്ടപ്പെട്ട്, എഴുന്നേറ്റുനിൽക്കാൻ പരസഹായം വേണ്ടവരാണ് പൊതുവേദിയിൽ വന്നിരുന്ന് ലഹരിയെ പറ്റി സംസാരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.

ഇത് കോമഡിയാണെന്നും ദുരന്തമാണെന്നും വിനായകൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

“കള്ളടിച്ച് മൂത്ത് പഴുത്ത് സകലതും അടിച്ചു പോയ, എഴുന്നേറ്റ് നിൽക്കാൻ നാലാളുടെ സഹായം വേണ്ടി വരുന്നവന്മാർ പൊതു വേദിയിൽ വന്നിരുന്ന് ഡ്രഗിനെപ്പറ്റി പറയുന്നത് കോമഡിയാണ്. ദുരന്തവും.

മയക്കുന്നതെല്ലാം മയക്കുമരുന്നാണ്. കള്ളാണേലും കഞ്ചാവാണേലും പെണ്ണാണേലും.

സ്വന്തമായി പൊങ്ങാനാവാതെ മറ്റുള്ളവരുടെ തോളിൽ തൂങ്ങി പൊതുവേദിയിൽ വന്നിരുന്ന്, ടെക്നോളജിയെ കുറിച്ച് ഒന്നും അറിയാത്ത നീയാണോ യുവതീ യുവാക്കളെ ഉപദേശിക്കുന്നത്.

ENGLISH SUMMARY:

Actor Vinayakan deleted a controversial Facebook post in which he had criticized filmmaker Adoor Gopalakrishnan for his remarks about caste during a cinema conclave.

spot_imgspot_img
spot_imgspot_img

Latest news

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ കൊല്ലം: നഗരത്തിൽ സിറ്റി...

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

Other news

വിൽപ്പനയ്ക്കെത്തിച്ച നാലു കിലോ കഞ്ചാവുമായി വിഴിഞ്ഞം സ്വദേശി അറസ്റ്റിൽ

വിഴിഞ്ഞത്ത് വിൽപ്പനയ്ക്കെത്തിച്ച നാലു കിലോ കഞ്ചാവുമായി വിഴിഞ്ഞം സ്വദേശി അറസ്റ്റിൽ. വിഴിഞ്ഞം...

വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു

വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു തൃശ്ശൂർ : ദേശീയപാത 544 ൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമായി...

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം അടിമാലി: മൂന്നാറിൽ കാട്ടാനക്കൂട്ടം സ്കൂൾ തകർത്തു. കന്നിമല...

പുട്ടിൻ്റെ മലമൂത്രങ്ങൾ വരെ ചുമക്കാൻ ആളുണ്ട്; അമേരിക്കയിലെത്തിയപ്പോൾ നടത്തിയ മലമൂത്ര വിസർജനം ബോക്സിലാക്കി റഷ്യക്ക് കൊണ്ട് പോയി

പുട്ടിൻ്റെ മലമൂത്രങ്ങൾ വരെ ചുമക്കാൻ ആളുണ്ട്; അമേരിക്കയിലെത്തിയപ്പോൾ നടത്തിയ മലമൂത്ര വിസർജനം...

ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ മോഷണം

ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ മോഷണം തിരുവനന്തപുരം: ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ വൻ മോഷണം....

Related Articles

Popular Categories

spot_imgspot_img