പാലിയേക്കരയിലെ ടോള്‍ പിരിവ് നാലാഴ്ചത്തേക്ക് തടഞ്ഞു ഹൈക്കോടതി
പാലിയേക്കരയിലെ ടോള്‍ പിരിവ് നാലാഴ്ചത്തേക്ക് തടഞ്ഞു ഹൈക്കോടതി. പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നത് താത്കാലികമായി തടയണമെന്നാവശ്യപ്പെടുന്ന ഹര്‍ജികളിലാണ് ഹൈക്കോടതി ഉത്തരവ്.
ഇടപ്പള്ളി-മണ്ണുത്തി മേഖലയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകാത്ത സാഹചര്യത്തില്‍ ടോള്‍ പിരിക്കുന്നത് താത്കാലികമായി തടയണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
തൃശ്ശൂര്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, ഷാജി കോടകണ്ടത്ത് തുടങ്ങിയവര്‍ ഫയല്‍ ചെയ്ത ഹര്‍ജികളാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.
ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജിയില്‍ ഉത്തരവിറക്കിയിരിക്കുന്നത്. നാലാഴ്ചയ്ക്കുള്ളില്‍ ദേശീയപാത അതോറിറ്റി ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. .
എന്നാൽ, ഗതാഗതകുരുക്ക് ഏതാനും കിലോമീറ്റര്‍ മാത്രമാണ് എന്നും ഇവിടെ സര്‍വീസ് റോഡിലൂടെ ഗതാഗതം തിരിച്ചുവിട്ടിരിക്കുകയാണെന്നും ദേശീയപാത അതോറിറ്റിക്കായി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എ.ആര്‍.എല്‍. സുന്ദരേശന്‍ വാദിച്ചു..
ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നടപടികള്‍ ഉണ്ടാകുന്നുണ്ടെന്ന് സര്‍ക്കാരിനായി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി എന്‍. മനോജ് കുമാറും വിശദീകരിച്ചു. എന്നാല്‍, ഗതാഗതക്കുരുക്കിന് ഇപ്പോഴും പരിഹാരമായിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു. തുടർന്നാണ് നടപടി.
യുവ വെറ്ററിനറി ഡോക്ടർ മരിച്ച നിലയിൽ
മംഗളൂരു: യുവ വെറ്ററിനറി ഡോക്ടറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മംഗളൂരു പുത്തൂർ ബപ്പലഗുഡ്ഡെ സ്വദേശി കീർത്തന ജോഷി (27)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം.
മംഗളൂരുവിലെ വസതിയിൽ കീർത്തന ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ചാർട്ടേഡ് അക്കൗണ്ടന്റ് ഗണേഷ് ജോഷിയുടെ മകളാണ് കീർത്തന.
വെറ്ററിനറി സയൻസിൽ എംഡി പൂർത്തിയാക്കിയ ഡോ. കീർത്തന ജോഷി പുത്തൂർ, കൊല്ലൂർ, മംഗളൂരു എന്നിവിടങ്ങളിൽ സ്വകാര്യമായി പ്രാക്ടീസ് ചെയ്തു വരികയായിരുന്നു. അമ്മ: വീണ ജോഷി, സഹോദരി ഡോ. മേഘന ജോഷി.
കീർത്തന ജോഷിയുടെ മൃതദേഹം പുത്തൂരിലെ വസതിയിൽ എത്തിച്ചു.
കോഴിക്കോട് യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍
കോഴിക്കോട്: യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ബാലുശ്ശേരി പൂനൂരില്‍ കരിങ്കാളിമ്മല്‍ താമസിക്കുന്ന ശ്രീജിത്തിന്റെ ഭാര്യ ജിസ്ന (24) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. കണ്ണൂര്‍ കേളകം സ്വദേശിനിയാണ്. മൂന്നുവര്‍ഷം മുമ്പാണ് വിവാഹിതയായത്. രണ്ടുവയസ്സുള്ള കുട്ടിയുണ്ട്.
വീട്ടുകാര്‍, ജിസ്ന വീട്ടിനുള്ളില്‍ തൂങ്ങിയതായി കണ്ടെത്തുകയായിരുന്നു. ബാലുശ്ശേരി പോലീസ് പരിശോധന നടത്തി.
സി.ഐ ടി.പി.ദിനേശിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. യുവതി ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല.
യുവതി ജീവനൊടുക്കാൻ ശ്രമിച്ചു
കാസര്‍കോട്: ഭർത്താവിന്റെ മർദനം സഹിക്കാനാവാതെ ചോദ്യം വീട്ടിലെത്തിയ യുവതിയെ പിതാവും രണ്ടാനമ്മയും ചേർന്ന് മർദിച്ചു. കാസര്‍കോട് കുമ്പളയിലാണ് സംഭവം നടന്നത്.
ഇതേ തുടർന്ന് ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി നിലവില്‍ കുമ്പള സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇരുപതുകാരിയായ യുവതിയ്ക്ക് ആറുമാസം പ്രായമായ കുഞ്ഞുണ്ട്. ഡെറ്റോൾ കുടിച്ചാണ് യുവതി ആത്മഹത്യാശ്രമം നടത്തിയത്. മർദനത്തിൽ ഇവരുടെ കാലിനും കൈക്കുമുള്‍പ്പെടെ പരിക്ക് പറ്റിയിട്ടുണ്ട്.
മര്‍ദനം സഹിക്കാനാകാതെ കൈക്കുഞ്ഞിനെ വീട്ടിലാക്കി യുവതി ഇറങ്ങിയോടി. പിന്നാലെയാണ് ആത്മഹത്യാ ശ്രമം നടത്തിയത്. ഒരുവര്‍ഷമായി ഭര്‍ത്താവ് ശാരീരികമായി തന്നെ മര്‍ദിക്കാറുണ്ടെന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴി.
കുമ്പള സ്വദേശിയായ ഫിറോസ് എന്നയാളാണ് യുവതിയുടെ ഭര്‍ത്താവ്. ഇയാള്‍ക്ക് മറ്റൊരു വിവാഹം കഴിക്കണമായിരുന്നു. ഇതിനെ എതിര്‍ത്തതോടെയാണ് മര്‍ദിച്ചത് എന്നും യുവതി ആരോപിച്ചു.
ഇതോടെ സ്വന്തം വീട്ടിലേക്ക് പോയി. എന്നാൽ യുവതിയെ തിരികെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട് പിതാവും രണ്ടാനമ്മയും ചേര്‍ന്ന് ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു. ഇതോടെയാണ് യുവതി ഇന്ന് രാവിലെ ജീവനൊടുക്കാന്‍ ശ്രമിച്ചത്.
Summary:
The Kerala High Court has temporarily suspended toll collection at Paliekkara for a period of four weeks. The interim order was issued in response to petitions demanding a halt to toll collection at the location.