നാഗ്പൂരിലെ എയിംസില്‍ ഇന്റേണ്‍ മരിച്ച നിലയില്‍
നാഗ്പൂര്‍: ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ഇന്റേണ്‍ മരിച്ച നിലയില്‍ കണ്ടെത്തി.
എയിംസിലെ ഹോസ്റ്റല്‍ മുറിയിലെ കുളിമുറിയിലാണ് 22കാരനായ സങ്കെത് പണ്ഡിത്രാവോ ദബാഡെയെ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച രാത്രി സുഹൃത്തുക്കള്‍ ഇയാളെ കണ്ടിട്ടുണ്ടെന്നും പിറ്റേന്ന് മുറിയില്‍ നിന്ന് പുറത്ത് വരാത്തത് കണ്ടപ്പോള്‍ സംശയം തോന്നുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. തുടര്‍ അന്വേഷണത്തിന് ദബാഡേയുടെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിട്ടുണ്ട്.
ഉടന്‍ തന്നെ സുഹൃത്തുക്കള്‍ ഹോസ്റ്റല്‍ വാര്‍ഡനെ അറിയിക്കുകയും മുറി തള്ളി തുറന്നപ്പോള്‍ ദബാഡേ മരിച്ച നിലയിലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
സംഭവസ്ഥലത്ത് നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ).
Summary:
Nagpur: A 22-year-old intern at the All India Institute of Medical Sciences (AIIMS), Sanket Panditrao Dabaday, was found dead in the hostel bathroom. He was discovered hanging, and initial reports suggest suicide.