web analytics

കേന്ദ്രസർക്കാരിന് നന്ദി അറിയിച്ച് സിബിസിഐ

കേന്ദ്രസർക്കാരിന് നന്ദി അറിയിച്ച് സിബിസിഐ

ദുർഗ്: കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ കേന്ദ്രസർക്കാരിനും ഛത്തീസ്ഗഡ് സംസ്ഥാന സർക്കാരിനും നന്ദി അറിയിച്ച് സിബിസിഐ.

“കേന്ദ്ര സർക്കാരും ഛത്തീസ്ഗഡ് സർക്കാരും അനുകൂല നിലപാടെടുത്തതിനാലാണ് ജാമ്യം സാധ്യമായതെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാദർ മാത്യു കോയിക്കൽ പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന്റെ ഇടപെടൽ ജാമ്യം ലഭിക്കാൻ നിർണായകമായി. പ്രധാനമന്ത്രിയുടെ ഓഫീസ് നിരന്തരം ഇടപെട്ടു.കൂടെ നിന്ന മുഴുവൻ ആളുകൾക്കും നന്ദി” ദൽഹിയിൽ സിബിസിഐ ആസ്ഥാനത്ത് മാധ്യമങ്ങളെ കണ്ട ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാദർ മാത്യു കോയിക്കൽ പറഞ്ഞു.

ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജയിൽ മോചനം മൂന്ന് ദിവസം മുമ്പ് നടക്കേണ്ടതായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. രാഷ്ട്രീയ നാടകമാണ് മോചനം വൈകാൻ കാരണമായത്. കന്യാസ്ത്രീകളുടെ മോചനത്തിന് സഭ സഹായം അഭ്യർഥിച്ചപ്പോൾ തങ്ങൾ സഹായിച്ചു. പ്രധാനമന്ത്രിയോടും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും നന്ദി പറഞ്ഞുവെന്നും ബിജെപി അധ്യക്ഷൻ വ്യക്തമാക്കി.

“ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ഉപാധ്യക്ഷൻ ഷോണ്‍ ജോര്‍ജ്, ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആൻ്റണി, ചാണ്ടി ഉമ്മന്‍ എംഎല്‍എ, റോജി എം. ജോണ്‍ എംഎല്‍എ, അന്‍വര്‍ സാദത്ത് എംഎല്‍എ, ജോണ്‍ ബ്രിട്ടാസ് എംപി തുടങ്ങിയ നേതാക്കള്‍ ജയിലിന് പുറത്തെത്തിയ കന്യാസ്ത്രീമാരെ സ്വീകരിച്ചു.

പ്രതിഭാഗം ഉന്നയിച്ച വാദങ്ങള്‍ക്കതിരായ നിലപാട് പ്രോസിക്യൂഷന്‍ സ്വീകരിച്ചില്ല. കന്യാസ്ത്രീകളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ ഇല്ലായെന്നും പ്രോസിക്യൂഷന്‍ മറുപടി നല്‍കി.ജാമ്യപേക്ഷയില്‍ വിധി പറഞ്ഞപ്പോൾ ഇത് അനുകൂലമായി വരുകയും ചെയ്തു.

The Catholic Bishops’ Conference of India (CBCI) expressed gratitude to the Central Government and the Chhattisgarh State Government for granting bail to the nuns. In a statement, the CBCI thanked the authorities for their timely intervention in ensuring justice.

spot_imgspot_img
spot_imgspot_img

Latest news

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും രാജീവ് ചന്ദ്രശേഖറും ലീഡിൽ

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും...

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ; ഉച്ചയോടെ പൂർണ്ണചിത്രം

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ;...

Other news

മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവം; ആഭ്യന്തരം, ധനകാര്യം, റവന്യു കോൺഗ്രസിന്‌; ലീഗിന് ആരോഗ്യം നൽകിയേക്കും

മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവം; ആഭ്യന്തരം, ധനകാര്യം, റവന്യു കോൺഗ്രസിന്‌ കേരളത്തിൽ യുഡിഎഫ്...

നിയമസഭയിൽ ഇനി ‘പടുകൂറ്റൻ’ ഭരണപക്ഷം; ട്രഷറി ബെഞ്ചിലെ കരുത്തർ ഇവർ

നിയമസഭയിൽ ഇനി 'പടുകൂറ്റൻ' ഭരണപക്ഷം; ട്രഷറി ബെഞ്ചിലെ കരുത്തർ ഇവർ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രവിജയം...

മുഖ്യമന്ത്രിയാര്? സതീശനോ കെസിയോ? വേണുഗോപാലിന് 35 എംഎൽഎമാരുടെ പിന്തുണയെന്ന് അവകാശവാദം; ഗ്രൂപ്പ് പോര് മുറുകുന്നു

മുഖ്യമന്ത്രിയാര്? സതീശനോ കെസിയോ? വേണുഗോപാലിന് 35 എംഎൽഎമാരുടെ പിന്തുണയെന്ന് അവകാശവാദം; ഗ്രൂപ്പ്...

Related Articles

Popular Categories

spot_imgspot_img