web analytics

മാരീസൻ സിനിമ റിവ്യൂ

മാരീസൻ സിനിമ റിവ്യൂ

ഫഹദ് ഫാസിൽ, വടിവേലു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മലയാള സംവിധായകൻ സുധീഷ് ശങ്കർ ഒരുക്കിയ ചിത്രമാണ് ” മാരീസൻ”.

ജൂലൈ 25-ന് ആണ് ചിത്രം തീയറ്ററുകളിൽ എത്തിയത്. കോമഡി, ത്രിൽ, വൈകാരിക മുഹൂർത്തങ്ങൾ എന്നിവക്കെല്ലാം പ്രാധാന്യം നൽകി ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു ട്രാവൽ/റോഡ് ത്രില്ലർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഒരു അൽസയ്‌മേഴ്‌സ് രോഗിയും, ഒരു കള്ളനും തമ്മിലുള്ള യാത്ര, അവരുടെ കഴിഞ്ഞ ജീവിതം, പ്രതീക്ഷകൾ, ഇതാണ് ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഈ ട്രാവലിങ് ത്രില്ലർ ചിത്രം പറയുന്നത്.

‘ഈ സിനിമ തന്നെ രസിപ്പിച്ചു എന്ന്’ സിനിമ കണ്ട ശേഷം കമലഹാസൻ പറഞ്ഞിരുന്നു.

ചിത്രത്തിന്റെ ഇന്റർവെൽ ട്വിസ്റ്റ് പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുമെന്നും പ്രിവ്യു ഷോ കണ്ട പ്രമുഖ ട്രേഡ് അനലിസ്റ്റുകളും നിരൂപകരും പ്രതികരിച്ചിരുന്നു.

ഫഹദ് ഫാസിൽ, വടിവേലു എന്നിവരുടെ മികച്ച ഹാസ്യ രംഗങ്ങൾക്കൊപ്പം വളരെയധികം പ്രേക്ഷകരുമായി വൈകാരികമായി കണക്ട് ചെയ്യുന്ന ഒരു ചിത്രം കൂടിയാണ് മാരീസൻ എന്നാണ് പ്രീവ്യൂയിൽ നിന്ന് ലഭിച്ച പ്രതികരണം.

സുധീഷ് ശങ്കറിന്റെ സംവിധാനത്തിൽ ഉള്ള രണ്ടാമത് തമിഴ് സിനിമയാണ് മാരീസൻ. ദിലീപ് നായകനായ വില്ലാളി വീരനാണ് സുധീഷ് ശങ്കർ സംവിധാനം ചെയ്ത മലയാള ചിത്രം.

കഥ, തിരക്കഥ, സംഭാഷണം വി. കൃഷ്ണമൂർത്തി എഴുതുന്നു. കൂടാതെ ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറും വി. കൃഷ്ണമൂർത്തി തന്നെയാണ്.

കോവൈ സരള, വിവേക് പ്രസന്ന, സിതാര, പി.എൽ. തേനപ്പൻ, ലിവിംഗ്സ്റ്റൺ, റെണുക, ശരവണ സുബ്ബയ്യ, കൃഷ്ണ, ഹരിത, ടെലിഫോൺ രാജ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

കലൈസെൽവൻ ശിവാജി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. പോർ തൊഴിൽ എന്ന ചിത്രത്തിന് ശേഷം കലൈസെൽവൻ ക്യാമറ ചലിപ്പിക്കുന്ന ചിത്രമാണ് മാരീസൻ. സംഗീതം-യുവൻ ശങ്കർ രാജ, എഡിറ്റിങ്-ശ്രീജിത് സാരംഗ്, ആർട്ട്- ഡയറക്ഷൻ മഹേന്ദ്രൻ.

ആർ.ബി. ചൗധറിയുടെ പ്രശസ്തമായ സൂപ്പർ ഗുഡ് ഫിലിംസ് ബാനറിന്റെ 98-ാമത് ചിത്രം ആണിത്.

ജെഎസ്കെ സിനിമ റിവ്യൂ

പ്രവീൺ നാരായണൻ രചനയും സംവിധാനവും നിർവഹിച്ച് സുരേഷ് ഗോപി നായകനായെത്തുന്ന ‘ജെഎസ്കെ – ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ ആകർഷിച്ചു കൊണ്ടാണ് മുന്നേറുന്നത്.

പേര് സൂചിപ്പിക്കുന്നതുപോലെ ഒരു കോടതി മുറിയിലെ നാടകീയ സംഭവവികാസങ്ങളാണ് സിനിമയുടെ പ്രമേയം.

സുരേഷ് ഗോപി അവതരിപ്പിക്കുന്ന അഡ്വ. ഡേവിഡ് ആബേൽ ഡോണോവൻ എന്ന കഥാപാത്രം, ത്രില്ലറിന്റെയും ലീഗൽ ഡ്രാമയുടെയും ശക്തമായ മിശ്രണമായി പ്രേക്ഷകന്റെ മുൻപിൽ എത്തുന്നു.

ആദ്യദിവസം മുതൽ തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. അദ്ദേഹത്തിന്റെ തന്നെ പഴയ ചിത്രമായ ചിന്താമണി കൊലക്കേസിനെ ഓർമ്മപ്പെടുത്തുന്ന വിധത്തിൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അതിൽ നിന്ന് ഏറെ വ്യത്യസ്തമാണ് ഈ ചിത്രം.

ജാനകി എന്ന പെൺകുട്ടിയുടെ അവകാശങ്ങൾക്കും അതിജീവനത്തിനുമുള്ള പോരാട്ടമാണ് സിനിമയുടെ ഹൃദയം.

അനുപമ പരമേശ്വരൻ ഈ ശക്തമായ കേന്ദ്ര കഥാപാത്രത്തെ ആവേശകരമായി അവതരിപ്പിക്കുന്നു.

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിട്ടുള്ള അനുപമയ്ക്ക് ഇത് കരിയറിലെ പുതിയൊരു വഴിത്തിരുവ് ആകുന്നു.

Summary: “Maarisan” is a road thriller film directed by Sudheesh Shankar, featuring Fahadh Faasil and Vadivelu in lead roles. Released in theatres on July 25, the film blends comedy, thrill, and emotional moments set against a rural backdrop. It is structured as a travel/road-based narrative with a strong focus on character dynamics.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

സിപിഎമ്മിന് വെല്ലുവിളിയായി വിമതൻ; മത്സരത്തിനൊരുങ്ങിദേശാഭിമാനി തിരുവനന്തപുരം മുൻ ബ്യൂറോ ചീഫ്

സിപിഎമ്മിന് വെല്ലുവിളിയായി വിമതൻ; മത്സരത്തിനൊരുങ്ങിദേശാഭിമാനി തിരുവനന്തപുരം മുൻ ബ്യൂറോ ചീഫ് തിരുവനന്തപുരം: നഗരസഭ...

തിങ്ങി നിറഞ്ഞ് ജയിലുകൾ

തിങ്ങി നിറഞ്ഞ് ജയിലുകൾ കോഴിക്കോട്: സംസ്ഥാനത്തെ ജയിലുകൾ കുറ്റകൃത്യങ്ങളും തടവുകാരുടെ എണ്ണവും വർധിച്ചിട്ടും...

സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു

സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു തിരുവനന്തപുരം: സീറ്റ് നിഷേധിച്ചതിനെ...

തേയില നുള്ളാനെത്തിയ സ്ത്രീയുടെ ദേഹത്തേക്ക് ചാടിവീണ് കരടി

തേയില നുള്ളാനെത്തിയ സ്ത്രീയുടെ ദേഹത്തേക്ക് ചാടിവീണ് കരടി നീലഗിരി: നീലഗിരി കോത്തഗിരിയിൽ സ്ത്രീയെ...

പഠനത്തിനു പ്രായമില്ല: പിങ്ക് യൂണിഫോമിൽ മുത്തശ്ശിമാർ സ്കൂളിലേക്ക്

പഠനത്തിനു പ്രായമില്ല: പിങ്ക് യൂണിഫോമിൽ മുത്തശ്ശിമാർ സ്കൂളിലേക്ക് പഠിക്കാൻ പ്രായം ഒരു തടസമല്ലെന്ന്...

വില്ലൻ വവ്വാലുകൾ; മാർബഗ് വൈറസ് പടരുന്നു

വില്ലൻ വവ്വാലുകൾ; മാർബഗ് വൈറസ് പടരുന്നു അഡിസ് അബാബ: എത്യോപ്യയിൽ മാർബഗ് വൈറസ്...

Related Articles

Popular Categories

spot_imgspot_img