ഇലക്ട്രിക് വയർ മൂത്രനാളിയിലേക്ക് കയറ്റി യുവാവ്

ഇലക്ട്രിക് വയർ മൂത്രനാളിയിലേക്ക് കയറ്റി യുവാവ്

തിരുവനന്തപുരം: മൂത്രനാളിയിലൂടെ മൂന്ന് മീറ്ററോളം നീളമുള്ള ഇലക്ട്രിക് ഇൻസുലേഷൻ വയർ സ്വയം കുത്തിക്കയറ്റി യുവാവ്. വയർ തുറന്നുള്ള ശസ്ത്രക്രിയയിലൂടെയാണ് ഇലക്ട്രിക് വയർ പുറത്തെടുത്തത്.

തിരുവനന്തപുരം സ്വദേശിയായ 25കാരനാണ് ഇത്തരമൊരു സാഹസം ചെയ്തത്. വയർ മൂത്രസഞ്ചിയിൽ കുരുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു യുവാവ് ആശുപത്രിയിലെത്തിയത്.

തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി യൂറോളജി വിഭാഗത്തിൽ വയർ തുറന്ന് രണ്ടര മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ വഴിയാണ് പല കഷ്ണങ്ങളായി മുറിച്ച് ഇലക്ട്രിക് വയർ പുറത്തെടുത്തത്.

ശസ്ത്രക്രിയ പൂർത്തിയായ ശേഷം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന യുവാവ് സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ യുവാവ് ഇതു ചെയ്തതിന്‍റെ കാരണം വ്യക്തമല്ലെന്നും അധികൃതർ പറഞ്ഞു.

യഥാസമയം ശസ്ത്രക്രിയ നടത്തി യുവാവിന്‍റെ ജീവൻ രക്ഷിച്ച ഡോക്ടർമാരെ ആരോഗ്യമന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

യൂറോളജി വിഭാഗം പ്രൊഫസർ ഡോ പി ആർ സാജു, അസി. പ്രൊഫസർ ഡോ സുനിൽ അശോക്, സീനിയർ റസിഡന്‍റുമാരായ ഡോ ജിനേഷ്, ഡോ അബു അനിൽ ജോൺ, ഡോ ഹരികൃഷ്ണൻ, ഡോ ദേവിക, ഡോ ശില്പ, അനസ്തേഷ്യ വിഭാഗം അസി. പ്രൊഫസർ ഡോ അനീഷ്, സീനിയർ റസിഡന്‍റ് ഡോ ചിപ്പി എന്നിവരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.

അസഹനീയമായ വയറുവേദന; യൂട്യൂബ് നോക്കി ശസ്ത്രക്രിയ നടത്തി യുവാവ്

അസഹനീയമായ വയറുവേദനയെ തുടർന്ന് യൂട്യൂബ് നോക്കി ശസ്ത്രക്രിയ നടത്തി യുവാവ്. ഉത്തർപ്രദേശിലെ സുൻരാഖ് ഗ്രാമത്തിലാണ് സംഭവം.

വൃദ്ധാവനിലെ 32 -കാരനായ രാജാ ബാബു എന്ന യുവാവാണ് യൂട്യൂബ് നോക്കി സ്വന്തമായി ശസ്ത്രക്രിയ നടത്തിയത്. ശേഷം 11 തുന്നലുകളോടെ യുവാവിനെ ബന്ധുക്കൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

നാളുകളായി വയറുവേദന കൊണ്ട് ദുരിതം അനുഭവിക്കുകയാണ് രാജാ ബാബു. നിരവധി തവണ ആശുപത്രിയിൽ പോയി ചികിത്സകൾ നടത്തിയെങ്കിലും, അതൊന്നും തന്നെ ഫലം കണ്ടിരുന്നില്ല. ഇതേതുടർന്നാണ് യുവാവ് സ്വയം ചികിത്സയ്ക്ക് തയ്യാറായതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

വേദന സഹിക്കവയ്യാതെയുള്ള നിലവിളി കേട്ടെത്തിയ ബന്ധുക്കളാണ് യുവാവിനെ ജില്ലാ ജോയിൻറെ ഹോസ്പിറ്റലിൽ എത്തിച്ചത്.

അവിടെ നിന്നും പ്രാഥമിക ചികിത്സ നൽകിയ ശേഷം, തുടർ ചിത്സയ്ക്കായി യുവാവിനെ ആഗ്ര എസ്എൻ ആശുപത്രിയിലേക്ക് ഡോക്ടർമാർ റഫർ ചെയ്തു.

വയറ്റിൽ ശസ്ത്രക്രിയ ചെയ്യുന്നതെങ്ങനെയെന്ന് യൂട്യൂബിൽ തിരഞ്ഞ ശേഷം അദ്ദേഹം മെഡിക്കൽ സ്റ്റോറിലെത്തി ശസ്ത്രക്രിയയ്ക്ക് ആവശ്യമായ സർജിക്കൽ ബ്ലേഡും, അനസ്തീഷ്യയ്ക്കുള്ള മരുന്നും, സൂചികളും, തുന്നാന്നുള്ള നൂലുകളും വാങ്ങി ശസ്ത്രക്രിയ നടത്തുകയായിരുന്നു.

ആദ്യം മരപ്പിക്കുന്നതിനായുള്ള ഇഞ്ചക്ഷൻ എടുത്തു, പിന്നാലെ സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് വയറ് കീറിയ ശേഷം അത് തുന്നിക്കെട്ടുകയായിരുന്നു.

ശസ്ത്രക്രിയയ്ക്ക് ശേഷം അനസ്തേഷ്യയുടെ വീര്യം കുറഞ്ഞതോടെ വേദന സഹിക്കാൻ കഴിയാത്ത സ്ഥിതിയിലേക്ക് മാറി കാര്യങ്ങൾ.

തുടർന്ന് യുവാവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കൾ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

Summary: A shocking medical case where a man inserted a 3-meter-long electric insulation wire through his urethra. The wire was surgically removed through an open procedure.

spot_imgspot_img
spot_imgspot_img

Latest news

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

Other news

യുവാവിനെ മർദിച്ച ശേഷം തട്ടിക്കൊണ്ടുപോയി

യുവാവിനെ മർദിച്ച ശേഷം തട്ടിക്കൊണ്ടുപോയി കോഴിക്കോട്: സാമ്പത്തിക ഇടപാടിൽ ഉണ്ടായ തർക്കത്തിൽ യുവാവിനെ...

സ്വർണവില 77000 ത്തിനു തൊട്ടരികെ

സ്വർണവില 77000 ത്തിനു തൊട്ടരികെ കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോർഡ് മുന്നേറ്റം. ഇന്ന്...

അധ്യാപകന്റെ ശകാരം; ജീവനൊടുക്കാൻ ശ്രമിച്ച് വിദ്യാർത്ഥി

അധ്യാപകന്റെ ശകാരം; ജീവനൊടുക്കാൻ ശ്രമിച്ച് വിദ്യാർത്ഥി വടകര: ഓണാഘോഷം അതിരുവിട്ടതിനെ തുടർന്ന് അധ്യാപകൻ...

കർശന നിർദ്ദേശവുമായി സി.പി.എം

കർശന നിർദ്ദേശവുമായി സി.പി.എം തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തിൽ ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള...

71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് എഴുപത്തിയൊന്നാമത് നെഹ്‌റു ട്രോഫി വള്ളംകളിക്കായി പുന്നമട...

റോൾസ് റോയ്‌സ് ഗോസ്റ്റ് ഓടിക്കുന്ന ‘ഡ്രൈവർ അമ്മ’

റോൾസ് റോയ്‌സ് ഗോസ്റ്റ് ഓടിക്കുന്ന 'ഡ്രൈവർ അമ്മ' 72 കാരിയായ മലയാളി മണിയമ്മയുടെ...

Related Articles

Popular Categories

spot_imgspot_img