web analytics

81.5 ലക്ഷം തട്ടിയെടുത്തു; യുവാവ് അറസ്റ്റിൽ

81.5 ലക്ഷം തട്ടിയെടുത്തു; യുവാവ് അറസ്റ്റിൽ

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കേന്ദ്രസർക്കാരിന്റെ അംഗീകാരമുള്ള ഷെയർ ട്രേഡിങ് കമ്പനിയുടെ പ്രതിനിധി ചമഞ്ഞ് ഓൺലൈൻ തട്ടിപ്പിലൂടെ 81.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഡൽഹി സ്വദേശി അറസ്റ്റിൽ.

ഡൽഹി പിതംപുര സ്വദേശിയായ ഇന്ദർപ്രീത് സിങ് (42) ആണ് അറസ്റ്റിലായത്. പണം നിക്ഷേപിച്ചാൽ ഉയർന്ന വരുമാനം നേടിത്തരാം എന്ന ഓഫർ യൂട്യൂബ് വഴി പ്രചരിപ്പിച്ചാണ് ആറ് ബാങ്ക് അക്കൗണ്ടുകളിലൂടെ ഒരു മാസം കൊണ്ട് 81.5 ലക്ഷം രൂപ പ്രതി തട്ടിയെടുത്തത്.

തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ വിവിധ അക്കൗണ്ടുകളിലൂടെ പരാതിക്കാരനിൽ നിന്നും 42 ലക്ഷത്തോളം രുപ തട്ടിയെടുത്തു.

തട്ടിയെടുക്കാൻ വേണ്ടി ഉപയോഗിച്ച ഡൽഹിയിലുള്ള ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആണ് ഇന്ദർപ്രീത് സിങ് (42) അറസ്റ്റിലായത് . പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ ലഭിക്കാതെ വന്നപ്പോഴാണ് തിരുവനന്തപുരം സ്വദേശി പരാതി നൽകിയത്.

കേസിന്റെ പ്രാധാന്യം പരിഗണിച്ച് ഡൽഹി കേന്ദ്രീകരിച്ച് പ്രതിയെ കണ്ടെത്തുന്നതിന് അന്വേഷണം നടത്തുവാൻ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ്ന്റെ നേതൃത്വത്തിൽ ആണ് അന്വേഷണം തുടങ്ങിയത്.

തിരുവനന്തപുരം സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ഫറാഷ് അടങ്ങുന്ന സംഘമാണ് ന്യൂഡൽഹിയിൽ 3 ദിവസത്തോളം നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

പ്രതിയിൽ നിന്നും കേസിലെ തട്ടിപ്പിനുപയോഗിച്ച ബാങ്ക് അക്കൗണ്ടുകളുടെയും, സ്ഥാപനത്തിന്റെയും വിവരങ്ങൾ ലഭിച്ചു. നിലവിൽ 60,67,000 രൂപ പ്രതിയിൽ നിന്നും കണ്ടെടുത്തു.

ബാക്കി തുക കണ്ടെത്താനുളള നടപടികൾ സ്വീകരിച്ചു വരുന്നതായി സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷൻ അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സഹപാഠി ബലാത്സംഗം ചെയ്തെന്നു യുവതി

പ്ലസ് വണ്ണിൽ പഠിക്കുന്ന കാലത്ത് പ്രായപൂർത്തിയാവും മുമ്പ് കൂടെ പഠിച്ച യുവാവ് പലതവണ ബലാൽസംഗത്തിനിരയാക്കി എന്ന പരാതിയിൽ യുവാവിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു.

നാരങ്ങാനം കടമ്മനിട്ട അന്തിയാളൻകാവ് കാഞ്ഞിരത്തോലിൽ വീട്ടിൽ സുമേഷ് സുനിൽ (24) ആണ് അറസ്റ്റിലായത്. മൊഴിപ്രകാരം ബലാൽസംഗത്തിനും മാനഹാനിപ്പെടുത്തിയതിനും പോക്സോ നിയമപ്രകാരവും ഐ ടി നിയമമനുസരിച്ചുമാണ് പോലീസ് കേസെടുത്തത്.

തുടർന്ന്, പോലീസ് ഇൻസ്‌പെക്ടർ വി എസ് പ്രവീണിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരുവനന്തപുരത്തു നിന്നും കസ്റ്റഡിയിലെടുത്തു. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും.

പത്തനംതിട്ടയിൽ 15 കാരിയെ ബലാത്സംഗം ചെയ്തു

പത്തനംതിട്ടയിൽ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുകയും അടുപ്പത്തിലാകുകയും ചെയ്തശേഷം 15 കാരിയെ പലതവണ ലൈംഗിപീഡനത്തിന് ഇരയാക്കിയ 19 കാരൻ പിടിയിലായി.

പത്തനംതിട്ട മുസ്‌ലിയാർ കോളേജ് പി ഓയിൽ മൈലാടുപാറ പള്ളിക്കുഴി ആശാരിപ്പറമ്പിൽ വീട്ടിൽ ദേവദത്തൻ(19) ആണ് മലയാലപ്പുഴ പോലീസിന്റെ പിടിയിലായത്.

ചൈൽഡ് ലൈനിൽ നിന്നുള്ള വിവരത്തെതുടർന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി മലയാലപ്പുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.

ട്യൂഷൻ കഴിഞ്ഞു ബസിൽ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവാവിനെ പെൺകുട്ടി 2024 ഒക്ടോബറിൽ പരിചയപ്പെടുന്നത്.

പിന്നീട് സ്ഥിരമായി ഒരുമിച്ച് യാത്ര ചെയ്ത ഇയാൾ, കാൾ സെന്ററിൽ ജോലിക്കാരനെന്നു പറഞ്ഞ് പരിചയപ്പെടുത്തുകയും, പിന്നീട് കുട്ടി വീട്ടിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോണിൽ ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ് എന്നിവയിലൂടെ ബന്ധപ്പെടുകയുമായിരുന്നു,

തുടർന്ന് സ്നേഹബന്ധത്തിലായി. ഒക്ടോബറിൽ ചെന്നൈക്ക് പോകുകയാണെന്ന് കുട്ടിക്കയച്ച ഇയാളുടെ സന്ദേശം അമ്മ കാണുകയും അച്ഛനെ അറിയിക്കുകയും ചെയ്തു. താക്കീതിനെതുടർന്ന് മൂന്നുമാസത്തേക്ക് യുവാവ് അടങ്ങിനിന്നു.

വീണ്ടും സന്ദേശങ്ങൾ അയക്കുകയും വീഡിയോ കാൾ ചെയ്യാനും തുടങ്ങി.നാട്ടിലെത്തിയ ഇയാൾ വിവാഹവാഗ്ദാനം ചെയ്തശേഷം, ഈവർഷം ജൂൺ 27 ന് ഉച്ചയ്ക്ക് തന്റെ വീട്ടിൽ വിളിച്ചുവരുത്തി ബലാൽസംഗം ചെയ്തു.

പിന്നീട് സ്കൂട്ടറിൽ വീട്ടിൽ കൊണ്ടാക്കി. നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട് നിരന്തരം ശല്യം ചെയ്യുകയും അവ കൈക്കലാക്കുകയും ചെയ്തു. ജൂലൈ 11 ന് വീട്ടിൽ അതിക്രമിച്ചകയറി കിടപ്പുമുറിയിൽ വച്ച് പലതവണ വീണ്ടും ബലാൽസംഗത്തിന് ഇരയാക്കി.

ക്ലാസ്സ്‌ ടീച്ചറും തുടർന്ന് പ്രിൻസിപ്പാളും വിവരങ്ങൾ അറിഞ്ഞു. ജൂലൈ 21 ന് മാതാപിതാക്കളെ സ്കൂളിൽ നിന്നും വിളിച്ചറിയിച്ചു.

പിതാവ് യുവാവിനെ വിളിച്ച് കാര്യങ്ങൾ തിരക്കിയപ്പോൾ നിഷേധിക്കുകയും, കുട്ടിയെപ്പറ്റി അപവാദങ്ങൾ പറയുകയും കൈവശമുള്ള നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ചൈൽഡ്ലൈനിൽ നിന്നുള്ള കത്തിനെതുടർന്ന് പോഫീസ് മലയാലപ്പുഴ പോലീസ് വീട്ടിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു.

തുടർന്ന് പ്രതിയെ വീടിനു സമീപത്തുനിന്നും കസ്റ്റഡിയിലെടുത്തു. ഫോണിൽ ഫോട്ടോ അയച്ചുകൊടുത്ത് കുട്ടി തിരിച്ചറിഞ്ഞശേഷം പ്രതിയെ കഴിഞ്ഞ ദിവസംഅറസ്റ്റ് ചെയ്തിരുന്നു.

വിദഗ്ദ്ധ പരിശോധനക്കായി പ്രതിയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തു. കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി തെളിവുകൾ ശേഖരിക്കുകയും, പത്തനംതിട്ട ജെഎഫ്എം ഒന്ന് കോടതിയിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

പ്രതിയെയും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഇതുമായി ബന്ധപ്പെട്ട് സിഐയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുകയാണ്, പ്രതിയെ പിടികൂടിയ സംഘത്തിൽ ഇൻസ്‌പെക്ടർക്കൊപ്പം സിപിഓമാരായ പ്രബീഷ്, സുബിൻ രാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Summary:
A man from Delhi has been arrested for allegedly posing as a representative of a share trading company approved by the central government and defrauding people of ₹81.5 lakh through online scams across different parts of the state

spot_imgspot_img
spot_imgspot_img

Latest news

ലാനിന: തുലാത്തിൽ കൂടുതൽ മഴ

ലാനിന: തുലാത്തിൽ കൂടുതൽ മഴ ലാനിന പ്രതിഭാസം സജീവമാകുന്നതോടെ രാജ്യത്ത് കാലാവസ്ഥാ വ്യതിയാനങ്ങൾ...

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ്

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ് എറണാകുളം എം ജി...

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം ഇടുക്കി ചിത്തിരപുരത്ത്...

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല ശബരിമലയിൽ സ്ഥാപിച്ചിട്ടുള്ള ദ്വാരപാലക ശിൽപങ്ങളോടൊപ്പം സമർപ്പിക്കപ്പെട്ട സ്വർണപീഠം എവിടെയെന്ന...

കേരളത്തിൽ രാജ്യാന്തര അവയവ മാഫിയ

കേരളത്തിൽ രാജ്യാന്തര അവയവ മാഫിയ തിരുവനന്തപുരം: സംസ്ഥാനത്ത് രാജ്യാന്തര അവയവ മാഫിയയുടെ സാന്നിധ്യം...

Other news

നവരാത്രി; പൊതുസ്ഥലങ്ങളിൽ കർശന നിയന്ത്രണങ്ങൾ

നവരാത്രി; പൊതുസ്ഥലങ്ങളിൽ കർശന നിയന്ത്രണങ്ങൾ മുംബൈ: നവരാത്രി ആഘോഷങ്ങൾക്ക് മുന്നോടിയായി പൊതുസ്ഥലങ്ങളിൽ സെപ്റ്റംബർ...

ലാനിന: തുലാത്തിൽ കൂടുതൽ മഴ

ലാനിന: തുലാത്തിൽ കൂടുതൽ മഴ ലാനിന പ്രതിഭാസം സജീവമാകുന്നതോടെ രാജ്യത്ത് കാലാവസ്ഥാ വ്യതിയാനങ്ങൾ...

ആ​ഗോള അയ്യപ്പ സം​ഗമം

ആ​ഗോള അയ്യപ്പ സം​ഗമം കോഴിക്കോട്: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ...

ഒപ്പം താമസിച്ചിരുന്ന ആളിനെ കുത്തി; അമേരിക്കയിൽ ഇന്ത്യൻ യുവാവിനെ വെടിവച്ചു കൊലപ്പെടുത്തി പോലീസ്

ഒപ്പം താമസിച്ചിരുന്ന ആളിനെ കുത്തി; അമേരിക്കയിൽ ഇന്ത്യൻ യുവാവിനെ വെടിവച്ചു കൊലപ്പെടുത്തി...

15 മാസം; 55 രാജ്യങ്ങൾ പിന്നിട്ട് കൊച്ചിക്കാരൻ്റെ സൈക്കിൾ യാത്ര

15 മാസം; 55 രാജ്യങ്ങൾ പിന്നിട്ട് കൊച്ചിക്കാരൻ്റെ സൈക്കിൾ യാത്ര കോലഞ്ചേരി ∙...

താമരശ്ശേരിയിൽ കാറിലെത്തിയ സംഘം യുവാവിനെ കുത്തി

താമരശ്ശേരിയിൽ കാറിലെത്തിയ സംഘം യുവാവിനെ കുത്തി കോഴിക്കോട്: കാറിലെത്തിയ സംഘം യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു....

Related Articles

Popular Categories

spot_imgspot_img