ടെക്സ്റ്റൈൽസ് ജീവനക്കാരൻ അറസ്റ്റിൽ
കൊല്ലം: യുവതിയുടെ ഫോട്ടോ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരൻ അറസ്റ്റിൽ.
കൊല്ലം മൈനാഗപ്പള്ളി നല്ലതറ സ്വദേശി അജാസ് (വയസ്സ് 28) ആണ് പിടിയിലായത്. ഇയാൾ ജോലി ചെയ്തിരുന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിൽ വസ്ത്രമെടുക്കാനെത്തിയ ഇരുപതുകാരിയായ യുവതിയെയാണ് അജാസ് ലക്ഷ്യം വെച്ചത്. വിവാഹ നിശ്ചയത്തിന് വേണ്ടി വസ്ത്രമെടുക്കാനായിരുന്നു യുവതി കടയിലെത്തിയത്.
പുതിയ വസ്ത്രം പരീക്ഷിച്ച ശേഷം യുവതി അജാസിനോട് ഫോട്ടോയെടുക്കാൻ പറഞ്ഞു. അജാസ് തന്റെ ഫോണിൽ ഫോട്ടോ എടുക്കുകയും അത് പിന്നീട് മോർഫ് ചെയ്ത് യുവതിയുടെ അമ്മയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.
“ഒരു ലക്ഷം രൂപ നൽകാതെ പോയാൽ മോർഫ് ചെയ്ത ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന്” – ഇങ്ങനെ ആയിരുന്നു അജാസിന്റെ ഭീഷണി.
തുടർന്ന് യുവതിയും കുടുംബവും കടയ്ക്കൽ പൊലീസിൽ പരാതി നൽകി. അന്വേഷണം തുടങ്ങിയത് അറിഞ്ഞ അജാസ് പഴയ സിം കാർഡ് മാറ്റി പുതിയത് ഉപയോഗിച്ചു. എന്നാല്‍, സൈബർ സെൽ ഫോൺ ഐ.എം.ഇ.ഐ നമ്പർ അനുസരിച്ച് സ്ഥാനം കണ്ടെത്തി തിരച്ചിൽ നടത്തിയപ്പോൾ പ്രതിയെ തമിഴ്നാട്ടിലെ രാമനാഥപുരത്ത് നിന്നു പിടികൂടി. അജാസിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; മൂന്നു കോളേജ് വിദ്യാർഥികൾക്കെതിരെ കേസ്
കണ്ണൂർ: സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പോലീസ്. കണ്ണൂരിലാണ് സംഭവം. മൂന്ന് വിദ്യാർത്ഥികൾക്ക് എതിരെയാണ് കേസെടുത്തത്.
ഷാൻ, അഖിൽ,ഷാരോൺ എന്നിവർക്കെതിരെയാണ് കരിക്കോട്ടക്കരി പൊലീസ് കേസെടുത്തത്. സ്വകാര്യ കോളേജിലെ പ്രിൻസിപ്പലിന്റെയും രക്ഷിതാക്കളുടെയും പരാതിയിലാണ് നടപടി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
പഞ്ചായത്ത് പ്രസിഡന്റിനെ പോലും വെറുതെവിട്ടില്ല; ഒരു പ്രദേശത്തെ മുഴുവൻ സ്ത്രീകളുടേയും മോർഫ് ചെയ്ത ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറൽ; പേരാവൂരിൽ 20കാരൻ അറസ്റ്റിൽ
കണ്ണൂർ: ഒരു പ്രദേശത്തെ സ്ത്രീകളുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച 20കാരൻ അറസ്റ്റിൽ. ഒരു പ്രദേശത്തെ മുഴുവൻ സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച വായന്നൂർ സ്വദേശി അഭയ് ആണ് അറസ്റ്റിലായത്. കണ്ണൂരിലെ പേരാവൂർ സ്റ്റേഷൻ പരിധിയിലാണ് ഒരു പ്രദേശത്തെ സ്ത്രീകളുടെ ചിത്രമാണീ വിരുതൽ മോർഫ് ചെയ്തത്.
ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് കഴിഞ്ഞ ദിവസം ഇത്തരത്തിലുള്ള ചിത്രങ്ങൾ പ്രചരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പഞ്ചായത്ത് പ്രസിഡന്റിന്റെതുൾപ്പെടെ ചിത്രങ്ങൾ മോർഫ് ചെയ്തതായാണ് ആക്ഷേപം. ഇതോടെ, രാത്രി തന്നെ നാട്ടുകാർ സംഘടിതരായി പേരാവൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഭയ് ആണ് ഇത് ചെയ്തതെന്ന് തിരിച്ചറിഞ്ഞത്. വയനാട് പടിഞ്ഞാതെത്തറയിൽ നിന്നാണ് അഭയെ പൊലീസ് അറസ്റ്റ് ചെയ്തതത്.
ഇയാൾക്കെതിരെ നേരത്തെ രണ്ട് കേസുകൾ ഉണ്ട്. ഒന്ന്, തീവെപ്പ് കേസും മറ്റൊന്ന് സ്ത്രീയെ കയറിപ്പിടിക്കാൻ ശ്രമിച്ച കേസുമാണുള്ളത്. ഈ കേസിൽ നേരത്തെ വാറന്റ് ഉണ്ടായിരുന്നു. നിലവിൽ ഈ കേസിൽ കൂടി അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇയാളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ പൊലീസ് ഡിലീറ്റ് ചെയ്തിരിക്കുകയാണ്.
ഇയാളുടെ പ്രവൃത്തിക്ക് മറ്റുള്ളവരുെട സഹായം കിട്ടിയെന്ന സംശയം പൊലീസിനുണ്ട്. ഇതെ കുറിച്ച് വിശദമായ അന്വേഷണം നടത്താൻ തന്നെയാണ് പൊലീസിനെറ തീരുമാനം.
English Summary :
A youth from Kollam was arrested for threatening to spread a morphed photo of a woman on social media unless she paid ₹1 lakh. The accused, an employee at a textile shop, was nabbed from Tamil Nadu after cyber tracking.