web analytics

യുവാവിന് ക്രൂര മർദ്ദനം

യുവാവിന് ക്രൂര മർദ്ദനം

തിരുവനന്തപുരം: വിഴിഞ്ഞത്ത് വീടിന് സമീപത്തിരുന്ന് ചെണ്ടകൊട്ടിയതും മദ്യപിച്ചതും ചോദ്യ ചെയ്ത യുവാവിനെ പട്ടികകൊണ്ട് അടിച്ചും ബിയർ കുപ്പികൊണ്ട് തലയിലെറിഞ്ഞു പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. വെങ്ങാനൂർ അംബേദ്കാർ ഗ്രാമം സ്വദേശി വിഷ്ണുവിനെ(20) ആണ് യുവാക്കളുടെ സംഘം ആക്രമിച്ചത്.

സംഘത്തിൽപ്പെട്ടവരിൽ വെങ്ങാനൂർ അംബേദ്കർ ഗ്രാമം സ്വദേശികളായ സന്ദീപ്(30) അനീഷ്(25) എന്നിവരെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തത്. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. വീടിനു സമീപത്തിരുന്ന് പ്രതികളുൾപ്പെട്ട സംഘം മദ്യപിക്കുകയും ചെണ്ടകൊട്ടി ബഹളം വെയ്ക്കുന്നതും പതിവായിരുന്നു.

ഇത് ചോദ്യം ചെയ്തതിനാണ് യുവാക്കളുടെ സംഘം ഇയാളെ ആക്രമിച്ചത്. പട്ടികകൊണ്ടുളള അടിക്കുപുറമേ ബീയർ കുപ്പിയെടുത്ത് എറിഞ്ഞതിനെ തുടർന്ന് ഇയാളുടെ ചെവിക്കും പരിക്കേറ്റു. പ്രതികൾക്കെതിരെ പോലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തുവെന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചു.

ജയിൽ സുരക്ഷ വിലയിരുത്താൻ മുഖ്യന്ത്രിയുടെ അടിയന്തര യോഗം

തിരുവനന്തപുരം: കൊടുംകുറ്റവാളിയായ ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിന് പിന്നാലെ, കേരളത്തിലെ ജയിൽസുരക്ഷ സംവിധാനം ഗൗരവമായ ചോദ്യങ്ങൾ നേരിടുകയാണ്. സംഭവത്തെ തുടർന്നു, സംസ്ഥാനത്തെ എല്ലാ ജയിലുകളിലും സുരക്ഷാ സംവിധാനം പുനഃപരിശോധിച്ച് ശക്തമാക്കാൻ സർക്കാർ അടിയന്തര നടപടികൾ ആരംഭിച്ചു.

മുഖ്യമന്ത്രി ചേർക്കുന്ന ഉന്നതതല യോഗത്തിൽ ജയിൽ മേധാവികളും, ഡി.ഐ.ജിമാരും, സൂപ്രണ്ടുമാരും പങ്കെടുക്കും. ജയിലുകളുടെ അടിസ്ഥാന സൗകര്യങ്ങൾക്കും സുരക്ഷാ സംവിധാനങ്ങൾക്കും അടിയന്തരമായി പുതുക്കലും പുതിയ തികഞ്ഞ സംവിധാനങ്ങളുമാണ് ലക്ഷ്യം.സംഭവത്തെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ 11 മണിക്ക് ഓൺലൈൻ വഴി സുരക്ഷാ അവലോകന യോഗം വിളിച്ചു.

ജയിൽ മേധാവികൾ, ഡിഐജിമാർ, സൂപ്രണ്ടുമാർ, ക്രമസമാധാന ചുമതലയുള്ള സംസ്ഥാന ഡിജിപി, ആഭ്യന്തര സെക്രട്ടറി തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. ജയിലുകളുടെ നിലവിലെ സുരക്ഷാസ്ഥിതി, ജീവനക്കാരുടെ കുറവ്, തടവുകാരുമായി ബന്ധപ്പെട്ട ഇന്റലിജൻസ് മുന്നറിയിപ്പുകൾ തുടങ്ങിയവ ചർച്ച ചെയ്യാൻ യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം കണ്ണൂർ സെൻട്രൽ ജയിലിലെ ഗൗരവമായ വീഴ്ചകളെ തുറന്നുകാട്ടിയിരിക്കുകയാണ്. തടവിലായ സമയത്തുതന്നെ ഇയാൾ മുഖമാറ്റം വരുത്തി. എന്നാൽ ജയിൽ അധികൃതർ ഇതിന്റെ ഗൗരവം മനസ്സിലാക്കിയില്ല. നിയമാനുസൃതമായി തടവുകാരൻ ആഴ്ചയിൽ ഒരിക്കൽ ഷേവ് ചെയ്യണമെന്നും, മാസത്തിൽ ഒരിക്കൽ തലമുടി വെട്ടണമെന്നും ചട്ടങ്ങളുണ്ടെങ്കിലും, ഗോവിന്ദച്ചാമിക്ക് താടി നീട്ടി വളർത്താൻ ആരാണ് അനുമതി നൽകിയതെന്ന ചോദ്യവും ഉയരുന്നുണ്ട്.

വെള്ളിയാഴ്ച പുലർച്ചെ നടത്തിയ പരിശോധനയിൽ തടവുകാരെല്ലാം സെല്ലിനുള്ളിലുണ്ടെന്ന് റിപ്പോർട്ട് ചെയ്തതായി ഗാർഡ് ഓഫീസർ അറിയിച്ചു. എന്നാൽ ഗോവിന്ദച്ചാമി പോലീസിന് നൽകിയ മൊഴിയിൽ, ജയിൽചാട്ടം മാസങ്ങളായി ആസൂത്രണം ചെയ്തതാണെന്നും, ജയിലിനുള്ളിൽ നിന്ന് പുറത്തുള്ള ചിലരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും വെളിപ്പെടുത്തി.

ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ, ഗോവിന്ദച്ചാമിക്ക് സഹായം നൽകിയവർ ആരൊക്കെയാണെന്നും, കൂടുതൽ പേർക്ക് ഇത്തരത്തിലൊരു പ്ലാനിൽ പങ്കുണ്ടോ എന്നും പോലീസ് അന്വേഷിച്ചുവരുകയാണ്. ഈ സംഭവത്തോടെ, സംസ്ഥാനത്തെ മുഴുവൻ ജയിലുകളിലും സുരക്ഷാ ശൃംഖല പുനഃപരിശോധിക്കാൻ സർക്കാർ തീരുമാനമുണ്ട്.

ഗോവിന്ദച്ചാമിയെ റിമാൻഡ് ചെയ്തു

കണ്ണൂർ: കണ്ണൂർ അതീവ സുരക്ഷ സെല്ലിൽ നിന്നും ജയിൽ ചാടി രക്ഷപ്പെട്ട കൊടുംകുറ്റവാളി ​ഗോവിന്ദച്ചാമിയെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്ക് കണ്ണൂർ സെൻട്രൽ ജയിലിലേക്കാണ് റിമാൻഡ് ചെയ്ത് അയച്ചിരിക്കുന്നത്.

ഗോവിന്ദ ചാമിയെ ഇന്ന് അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റും. പ്രതിയെ കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. ഇന്നു പുലർച്ചെ ഒന്നേകാലോടെ ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ പത്തുമണിക്കൂറിന് ശേഷം തളാപ്പിലെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്നാണ് പിടികൂടിയത്.

നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. അതീവ സുരക്ഷാ ബ്ലോക്കിലെ സെല്ലിന്റെ ഗ്രിൽ അറുത്തുമാറ്റിയ ശേഷം ഏഴര മീറ്റർ ഉയരമുള്ള മതിലിൽ തുണികെട്ടിയായിരുന്നു ജയിൽചാട്ടം.

English Summary :

A young man was brutally assaulted after he questioned a group of intoxicated men causing a disturbance near his residence. The incident took place late at night when the men, allegedly under the influence of alcohol, created a noisy scene in the neighborhood. When the youth confronted them, he was attacked and severely beaten. Police have registered a case and launched an investigation

spot_imgspot_img
spot_imgspot_img

Latest news

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

Other news

മിന്നല്‍ പ്രളയത്തില്‍ നശിച്ച ബസിന് പകരം മറ്റൊരു ബസ് സമ്മാനിച്ച് മൂന്ന് സുഹൃത്തുക്കള്‍

മിന്നല്‍ പ്രളയത്തില്‍ നശിച്ച ബസിന് പകരം മറ്റൊരു ബസ് സമ്മാനിച്ച് മൂന്ന്...

മുഖ്യമന്ത്രിയുമായി അനുനയ ചർച്ചയ്ക്ക് സിപിഐ, പക്ഷേ വിട്ടുവീഴ്ചക്ക് ഇല്ലെന്ന്

മുഖ്യമന്ത്രിയുമായി അനുനയ ചർച്ചയ്ക്ക് സിപിഐ, പക്ഷേ വിട്ടുവീഴ്ചക്ക് ഇല്ലെന്ന് ആലപ്പുഴ: പിഎം ശ്രീ...

ഉണ്ണിയപ്പത്തിന്റെ തുലാഭാരവുമായി വി.ഡി. സതീശൻ പന്മന സന്നിധിയിൽ; വാഗ്ദാനം നിറവേറ്റി കോൺഗ്രസ് നേതാവ്

ഉണ്ണിയപ്പത്തിന്റെ തുലാഭാരവുമായി വി.ഡി. സതീശൻ പന്മന സന്നിധിയിൽ; വാഗ്ദാനം നിറവേറ്റി കോൺഗ്രസ്...

കനത്തമഴ: തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

കനത്തമഴ: തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി ജില്ലാ കലക്ടർ അർജുൻ...

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

വാരിയെല്ലിന് പരിക്കേറ്റതിന് പിന്നാലെ ആന്തരിക രക്തസ്രാവം; ശ്രേയസ് അയ്യര്‍ ഐസിയുവില്‍

വാരിയെല്ലിന് പരിക്കേറ്റതിന് പിന്നാലെ ആന്തരിക രക്തസ്രാവം; ശ്രേയസ് അയ്യര്‍ ഐസിയുവില്‍ മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ...

Related Articles

Popular Categories

spot_imgspot_img