മലയാളി ഡോക്ടർ അബുദാബിയില്‍ മരിച്ചനിലയില്‍
അബുദാബി: കണ്ണൂര്‍ തളാപ്പ് സ്വദേശിനിയായ ഡോക്ടർ അബുദാബിയില്‍ മരിച്ചനിലയില്‍. ഡോ.അരയക്കണ്ടി ധനലക്ഷ്മിയെ (54)ആണ് അബുദാബിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രി മുസഫയിലെ താമസസ്ഥലത്തായിരുന്നു മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസമായി ഫോണില്‍ വിളിച്ചുകിട്ടാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ചപ്പോഴാണ് വിവരമറിയുന്നത്.
അബുദാബി ലൈഫ് കെയര്‍ ആശുപത്രിയിലെ ദന്ത ഡോക്ടറായിരുന്നു. 10 വര്‍ഷത്തിലേറെയായി പ്രവാസിയാണ്. അബുദാബി മലയാളി സമാജം അംഗവും സാംസ്‌കാരിക പ്രവര്‍ത്തകയും എഴുത്തുകാരിയുമാണ്.
22 കാരിയുടെ ആവശ്യംകേട്ട് അമ്പരന്ന് ആളുകൾ
കണ്ണൂരിലെ ആനന്ദകൃഷ്ണ ബസ് സര്‍വീസ് ഉടമ പരേതനായ നാരായണന്റെയും ചന്ദ്രമതിയുടെയും മകളാണ്. സഹോദരങ്ങള്‍: ആനന്ദകൃഷ്ണന്‍, ശിവറാം, ഡോ.സീതാലക്ഷ്മി. സംസ്‌കാരം നാട്ടില്‍ പിന്നീട്. സാമൂഹിക മാധ്യമങ്ങളിലും സജീവമായിരുന്ന ഡോക്ടര്‍ കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയിലും ജോലി ചെയ്തിരുന്നു.
മഞ്ചേരിയിൽ യുവ ഡോക്ടർ മരിച്ചനിലയിൽ
മഞ്ചേരി: യുവ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വളാഞ്ചേരി നടുക്കാവിൽ സ്വദേശിനിയും മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ (PMR) വിഭാഗത്തിലെ സീനിയർ റെസിഡന്റുമായ ഡോ. സി.കെ. ഫർസീന (35) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം ഏകദേശം അഞ്ച് മണിയോടെയായിരുന്നു ഫർസീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മഞ്ചേരി വയപ്പാറപ്പടിയിലെ ഫ്ലാറ്റിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെടുത്തത്.
സഹപ്രവർത്തകരുടെ മൊഴിയനുസരിച്ച്, ഫർസീന ഉച്ചവരെ ഡ്യൂട്ടിയിൽ സജീവമായിരുന്നു. മാനസിക വിഷാദം അനുഭവപ്പെട്ടിരുന്നതായി അറിയപ്പെടുന്നതും അവർക്കിടയിൽ ആശങ്കയുടെ കാരണമായിരുന്നു.
മരിക്കുന്നതിന് ആറ് മണിക്ക് മുൻപ്, സുഹൃത്തുക്കളുടെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് ഫർസീന ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ചുള്ള സന്ദേശം അയച്ചിരുന്നു.
അതേ സന്ദേശം ഫർസീന തന്റെ വാട്സാപ്പ് സ്റ്റാറ്റസിലും ഷെയർ ചെയ്തതായി പറയുന്നു.സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഷാർജയിൽ മലയാളി യുവതി തൂങ്ങിമരിച്ചു
യുഎഇയിൽ മലയാളിയായ യുവതി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തപ്പെട്ടു. കൊല്ലം ചവറ തെക്കുംഭാഗം കോയിവിള സ്വദേശിനിയായ അതുല്യ സതീഷ് (30) ആണ് ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ചത്.
വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. ദുബായിലെ ഒരു കെട്ടിട നിർമ്മാണ കമ്പനിയിൽ എൻജിനിയറായ ഭർത്താവ് സതീഷ്, അതുല്യയുമായി വഴക്കുണ്ടായതായും പിന്നീട് അജ്മാനിലേക്ക് സുഹൃത്തുക്കളോടൊപ്പം പോയതായും വിവരമുണ്ട്.
പുലർച്ചെ നാലു മണിയോടെ ഇയാൾ തിരികെയെത്തിയപ്പോൾ അതുല്യയെ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. സതീഷ് സ്ഥിരമായി മദ്യപിക്കുകയും അതുല്യയെ മാനസികമായി ശാരീരികമായി പീഡിപ്പിക്കാറുണ്ടെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
വർഷങ്ങളായി യുഎഇയിൽ താമസിക്കുന്ന സതീഷ്, ഏകദേശം ഒന്നരവർഷം മുമ്പാണ് അതുല്യയെ ഷാർജയിലേക്ക് കൊണ്ടുവന്നത്. ഇതിനുമുമ്പ് ഇരുവരും ദുബായിൽ താമസിച്ചിരുന്നുവെന്നും പറയപ്പെടുന്നു. തമ്മിൽ വഴക്കിനെ തുടർന്ന് മുമ്പ് ഷാർജ പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിരുന്നു.
ദമ്പതികളുടെ മകൾ ആരാധിക (10) കൊല്ലത്ത്, അതുല്യയുടെ മാതാപിതാക്കളായ രാജശേഖരൻ പിള്ളയുടെയും തുളസീഭായിയുടെയും കൂടെ ആണ് ഇപ്പോൾ താമസിക്കുന്നത്. ആരാധിക നാട്ടിലെ ഒരു സ്കൂളിലാണ് പഠിക്കുന്നത്.
അതുല്യയുടെ ഏക സഹോദരിയായ അഖില ഗോകുൽ ഷാർജയിൽ തന്നെ, ഇവരുടെ ഫ്ലാറ്റിന് സമീപം താമസിക്കുന്നുണ്ട്. ഭർത്താവിന്റെ പീഡനങ്ങളെക്കുറിച്ച് അതുല്യ അഖിലയോട് പങ്കുവച്ചിരുന്നതായി ബന്ധുക്കൾ വ്യക്തമാക്കി.
കഴിഞ്ഞ ചൊവ്വാഴ്ചയും സമാനമായ ഒരു ദാരുണ സംഭവമുണ്ടായിരുന്നു. കൊല്ലം കേരളപുരം സ്വദേശിനിയായ വിപഞ്ചിക (33) എന്ന യുവതിയും അവരുടെ ഒന്നര വയസുള്ള മകൾ വൈഭവിയും ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ഭർത്താവുമായുണ്ടായ പിണക്കം കാരണം, മകളെ കൊന്നശേഷം ഒരേ കയറിൽ താനുമെല്ലാം തൂങ്ങി ജീവനൊടുക്കുകയായിരുന്നു.
വൈഭവിയുടെ മൃതദേഹം ജബൽ അലിയിൽ സംസ്കരിച്ചിരുന്നു. വിപഞ്ചികയുടെ മൃതദേഹം ഫൊറൻസിക് നടപടികൾക്ക് ശേഷം തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ടുപോകാനാണ് തയ്യാറെടുപ്പ്.
വിപഞ്ചികയും മകളും മരിച്ച ദു:ഖം മാറും മുമ്പേ തന്നെ അതുല്യയുടെ മരണം പ്രവാസികളെ ഞെട്ടിച്ചിരിക്കുകയാണ്.