ചെസ് ലോകകപ്പിന് ഇന്ത്യ വേദിയാകും
ന്യൂഡൽഹി: ഈ വർഷത്തെ ചെസ് ലോകകപ്പിന് ഇന്ത്യ വേദിയാകുന്നു. അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ (ഫിഡെ) ഇന്ത്യയെ ഔദ്യോഗികമായി ആതിഥേയരാജ്യമായി പ്രഖ്യാപിച്ചു.
23 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ വീണ്ടും ചെസ് ലോകകപ്പ് നടക്കുകയാണ്. മത്സരങ്ങൾ ഈ വർഷം ഒക്ടോബർ 30 മുതൽ നവംബർ 27 വരെയാണ് നടക്കുക. ലോകകപ്പിന്ഗോവയോ അഹമ്മദാബാദോ ആയിരിക്കും സാധ്യതയുള്ള വേദികളെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എന്നാൽ ഏത് സംസ്ഥാനമാണ് അന്തിമ വേദിയാവുക എന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഇന്ത്യയിൽ അവസാനമായി ലോകകപ്പ് നടത്തിയത് 2002ൽ ഹൈദരാബാദിലായിരുന്നു. ആ ലോകകപ്പിൽ വിശ്വനാഥൻ ആനന്ദ് കിരീടം നേടിയിരുന്നു.
ചൂതാട്ടത്തിന് വഴിയൊരുക്കുമെന്ന ആശങ്ക: ചെസ്സിന് വിലക്കേര്‍പ്പെടുത്തി താലിബാന്‍
ഈ വർഷത്തെ ലോകകപ്പിൽ 206 കളിക്കാർ മത്സരിക്കും. മത്സരം നോക്കൗട്ട് ഫോർമാറ്റിലാണ്. ഓരോ റൗണ്ടിലും തോൽക്കുന്ന താരങ്ങൾ പുറത്താകും.
ഓരോ റൗണ്ടും മൂന്ന് ദിവസം നീളും — ആദ്യ രണ്ട് ദിവസങ്ങൾ ക്ലാസിക്കൽ മത്സരങ്ങളായിരിക്കും, മൂന്നാം ദിവസം ടൈബ്രേക്കർ കളിക്കേണ്ടി വരും.
മുതിർന്ന 50 താരങ്ങൾ ഒന്നാം റൗണ്ടിൽ നിന്ന് ബൈ ലഭിക്കും. അതിനുശേഷം 51 മുതൽ 206 വരെ സീഡുള്ള താരങ്ങൾ ഒന്നാം റൗണ്ടിൽ ഏറ്റുമുട്ടും.
മത്സരത്തിന്റെ ഭാഗമായി, മികച്ച മൂന്ന് കളിക്കാർക്ക് 2026ലെ ഫിഡെ കാൻഡിഡേറ്റ്‌സ് ടൂർണമെന്റിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും.
ലോക കേഡറ്റ് റാപിഡ് ആന്‍ഡ് ബ്ലിറ്റ്‌സ് ചെസ് ടൂര്‍ണമെന്റില്‍ സ്വർണ്ണവും വെള്ളിയും; രാജ്യത്തിൻ്റെ അഭിമാനതാരമായി 9 വയസ്സുകാരി
തിരുവനന്തപുരം: രാജ്യത്തിൻ്റെ അഭിമാനതാരമായി തിരുവനന്തപുരത്തെ 9 വയസ്സുകാരി. ഗ്രീസിലെ റോഡ്സില്‍ നടന്ന ലോക കേഡറ്റ് റാപിഡ് ആന്‍ഡ് ബ്ലിറ്റ്‌സ് ചെസ് ടൂര്‍ണമെന്റില്‍ സ്വർണ്ണവും വെള്ളിയും സ്വന്തമാക്കിയിരിക്കുകയാണ് ഈ കൊച്ചുമിടുക്കി.
18 വയസുവരെയുള്ള കുട്ടികള്‍ക്കായി നടത്തുന്ന ചെസ് ടൂര്‍ണമെന്റാണിത്. ഇതിൽ അണ്ടര്‍-10 പെണ്‍കുട്ടികളുടെ വിഭാഗത്തിലാണ് തിരുവനന്തപുരം സ്വദേശിയായ 9 വയസ്സുകാരി ദിവി ബിജേഷ് സ്വര്‍ണം, വെള്ളി മെഡലുകള്‍ നേടിയത്. റാപിഡ് വിഭാഗത്തിൽ 11 ല്‍ 10 പോയിന്റ് നേടിയാണ് ദിവി സ്വര്‍ണം നേടിയത്.
ടൂർണ്ണമെന്റിൽ ഇന്ത്യ നേടിയ ഒരേയൊരു സ്വര്‍ണം ആണ് ഇത്. ബ്ലിറ്റ്‌സ് വിഭാഗത്തിലാണ് ദിവിയുടെ വെളളിനേട്ടം.
ഒൻപത് വയസ്സുകാരിയായ ദിവി ബിജേഷ് തന്റെ സഹോദരനായ ദേവനാഥിൽ നിന്നും അടിസ്ഥാനകാര്യങ്ങൾ പഠിച്ച് ഏഴാം വയസ്സിലാണ് ചെസ്സ് കളിക്കാൻ തുടങ്ങിയത്.
ഇന്ത്യയെ പ്രതിനിധീകരിച്ചു അന്താരാഷ്ട്ര തലത്തിൽ 9 സ്വർണ്ണവും, 5 വെള്ളിയും, 3 വെങ്കലവും ദിവി ഇതുവരെ നേടിയിട്ടുണ്ട്. ഇതിനോടകം വിവിധ മത്സരിങ്ങളിലായി ദിവി അറുപത്തിലധികം പുരസ്‌കാരങ്ങൾ നേടി.
ദിവി ബിജേഷിന്‍റെ അടുത്ത ലക്ഷ്യം ജോർജിയയിൽ നടക്കാൻ പോകുന്ന ലോക കപ്പാണ്ട്.
തിരുവനന്തപുരം കഴക്കൂട്ടത്തുള്ള അലന്‍ ഫെല്‍ഡ്മാന്‍ പബ്ലിക് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ദിവി.
മാസ്റ്റര്‍ ചെസ് അക്കാദമിയിലെ ശ്രീജിത്താണ് പരിശീലകന്‍. അച്ഛന്‍: ബിജേഷ്, അമ്മ: പ്രഭ, സഹോദരൻ : ദേവനാഥ്.
Summary:
India has been officially announced as the host nation for this year’s Chess World Cup by the International Chess Federation (FIDE). After 23 years, the prestigious tournament returns to India. The event will take place from October 30 to November 27, 2025.