പെരുമ്പാവൂർ ബൈപ്പാസ്: പ്ലേറ്റ് ലോഡ് ടെസ്റ്റ് നടത്തി
പെരുമ്പാവൂർ : നിർമ്മാണം മുടങ്ങിയ പെരുമ്പാവൂർ ബൈപ്പാസിന്റെ ഒന്നാം ഘട്ടത്തിൽ പ്ലേറ്റ് ലോഡ് ടെസ്റ്റ് നടത്തി കിഫ്‌ബി, നാട് പാക്ക്, ആർബിഡിസികെ, റൈറ്റ്സ് എന്നിവരടങ്ങുന്ന വിദഗ്ധസംഘം പരിശോധന നടത്തിയതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു.
നിർമ്മാണം മുടങ്ങിയതിനെ തുടർന്ന് ബൈപ്പാസിന്റെ ഘടനയിൽ വന്ന മാറ്റം കിഫ്‌ബി ഉദ്യോഗസ്ഥരുമായി എംഎൽഎ തിരുവനന്തപുരത്ത് മീറ്റിംഗ് കൂടി പ്ലേറ്റ് ലോഡ് ടെസ്റ്റ് നടത്തുവാൻ തീരുമാനിച്ചിരുന്നതിന്റെ അടിസ്ഥാനത്തിൽ ആണ് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മാറ്റർ ലാബ് എന്ന് ഏജൻസി ടെസ്റ്റ് നടത്തിയത്.
ഗാബിയോൺ സ്ട്രക്ച്ചറിന്റെ സ്റ്റബിലിറ്റി ചെക്ക് ചെയ്യാൻ ആവശ്യമുള്ള ആഴത്തിൽ മണ്ണിന്റെ താങ്ങുശേഷി അറിയേണ്ടത് ആവശ്യമാണ്. ആവശ്യമുള്ള ആഴത്തിൽ മണ്ണിന്റെ ആത്യന്തിക താങ്ങുശേഷി നിർണ്ണയിക്കാൻ പ്ലേറ്റ് ലോഡ് പരിശോധന ഓൺ-സൈറ്റിൽ നടത്തി. ഈ ടെസ്റ്റിന്റെ റിപ്പോർട്ട് കിട്ടുന്നത് അനുസരിച്ചു ബൈപ്പാസിന്റെ ഡിസൈനിൽ മാറ്റം വരുത്തേണ്ടത് ആവശ്യമാണെങ്കിൽ പരിഗണിക്കുമെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ അറിയിച്ചു.
എൽദോസ് കുന്നപ്പിള്ളി എംഎൽഎ , മുൻസിപ്പൽ ചെയർമാൻ പോൾ പാത്തിക്കൻ, കൗൺസിലർ അഭിലാഷ് പുതിയേടത്ത്, നാറ്റ് പാക് സീനിയർ സയന്റിസ്റ്റുമാരായ ശാലിനി പി എൻ,
വിൽസൺ കെ സി, അരുൺ ചന്ദ്രൻ, ഡോ ശാലിനി യു, എന്നിവരും കിഫ്ബിയെ പ്രതിനിധീകരിച്ച് പ്രോജക്ട് എക്സാമിനർ അഖില പത്മൻ, ജൂനിയർ കൺസൾട്ടന്റ് ഗ്രീഷ്മ സുരേഷ് എന്നിവരും, ആർബി ഡി.സി.കെ യെ പ്രതിനിധീകരിച്ച് ഡി.ജി.എം രാജേഷ് കെ എൻ, നസീം ബാഷ എന്നിവരും, മാറ്റർ ലാബ് സീനിയർ ലാബ് ടെക്നീഷ്യൻ മധു എ, ജിഷ്ണ ടി അസിസ്റ്റൻറ് ലാബ് ടെക്നീഷ്യൻ കരാറുകാരെ പ്രതിനിധീകരിച്ച് പ്രോജക്ട് എൻജിനീയർ ഫൈസൽ ഉൾപ്പെടെയുള്ള എൻജിനീയർമാരും പങ്കെടുത്തു.
English Summary :
An expert team comprising representatives from KIIFB, NATPAC, RBDCK, and RITES conducted a plate load test as part of the inspection of the first phase of the stalled Perumbavoor bypass project.