അതുല്യയുടെമരണം: ഭർത്താവിനെ പിരിച്ചുവിട്ടു
ഷാർജ റോളയിൽ കൊല്ലം സ്വദേശിനിയായ അതുല്യ സതീഷ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് സതീഷ് ശങ്കറിനെ ജോലിയിൽ നിന്നു പിരിച്ചുവിട്ടു.
ഒരു വർഷം മുമ്പാണ് അദ്ദേഹം ഈ ജോലി ലഭിച്ചത്. അതുല്യയുടെ ബന്ധുക്കളുടെ പരാതികളും, സതീഷിന്റെ അക്രമാസക്ത പെരുമാറ്റത്തിന്റെ വീഡിയോകളും പരിശോധിച്ചാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
ദുബായിലെ സ്വകാര്യ സ്ഥാപനത്തിൽ സൈറ്റ് എഞ്ചിനീയറായി ജോലി ചെയ്തിരുന്ന സതീഷിനെ ഔദ്യോഗികമായി പുറത്താക്കിയതായി കമ്പനി അറിയിപ്പിൽ അറിയിച്ചു.
അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം ചെയ്യും
ശാസ്താംകോട്ട മനക്കര സ്വദേശിയായ സതീഷിന്റെ ശാരീരികവും മാനസികവുമായ പീഡനങ്ങൾ തന്നെയാണ് അതുല്യയുടെ മരണത്തിൽ പ്രധാനപ്പെട്ട ഘടകമെന്നാണ് കുടുംബവും സുഹൃത്തുക്കളും ആരോപിക്കുന്നത്.
ഇവയുമായി ബന്ധപ്പെട്ട് വാട്സാപ്പ് ചാറ്റുകൾ, ശബ്ദ സന്ദേശങ്ങൾ, ദൃശ്യങ്ങൾ തുടങ്ങിയ തെളിവുകളും പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ചയാണ് അതുല്യയെ ഷാർജയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. അതുല്യയുടെ 30-ാം ജന്മദിനം ആയിരുന്നു അന്നേ ദിവസം.
ആത്മഹത്യക്ക് മുമ്പ് അതുല്യ തന്റെ അമ്മയോടും അടുത്ത ബന്ധുക്കളോടും സുഹൃത്തുകളോടും ഫോണിൽ വിളിച്ച് ഭർത്താവിന്റെ പീഡനത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ സതീഷിന്റെ അസാധാരണ സ്വഭാവം, സംശയരോഗം, മദ്യപാനം തുടങ്ങിയ കാര്യങ്ങൾ പുറത്തുവന്നു. അതുല്യയെ കൊലപ്പെടുത്തിയതായാണ് അമ്മ തുളസീഭായിയുടെ മൊഴിയിൽ പറയുന്നത്.
ഈ അടിസ്ഥാനത്തിൽ തെക്കുംഭാഗം പോലീസ് സതീഷ് ശങ്കറിനെതിരായി കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.
അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം പുറത്ത് …!
കൊല്ലം സ്വദേശിനിയായ അതുല്യയുടെ മരണത്തിൽ പുറത്തുവരുന്നത് ഹൃദയഭേദകമായ വെളിപ്പെടുത്തലുകൾ. ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ സ്വദേശി അതുല്യ ശേഖറിന്റെ മരണത്തിൽ ദുരൂഹതയും ക്രൂരതയും നിറഞ്ഞ വിവരങ്ങളാണ് പുറത്തുവരുന്നത്.
മരണത്തിന് മുൻപായി അതുല്യ തന്റെ സുഹൃത്തിനയച്ച ശബ്ദ സന്ദേശം പുറത്തായി. ”അവൻ എന്നെ കാൽകൊണ്ടു ചവിട്ടി. ജീവിക്കാൻ കഴിയുന്നില്ല. ഇത്രയും സഹിച്ചിട്ടും അവന്റെ കൂടെയിരിക്കേണ്ട അവസ്ഥയാണ്. ആത്മഹത്യ ചെയ്യാൻ ധൈര്യമില്ലാത്തത് കൊണ്ടാണ് ഇപ്പോഴും ജീവിക്കുന്നത്.” എന്നാണു സന്ദേശത്തിൽ പറയുന്നത്.
അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം
വിവാഹത്തിന് ശേഷം തന്നെ ഭർത്താവ് സതീഷിൽ നിന്നുള്ള പീഡനമാണ് അതുല്യയെ തളർത്തിയതെന്ന് സുഹൃത്തുക്കളും ബന്ധുക്കളും വ്യക്തമാക്കുന്നു. 17-ആം വയസിൽ വിവാഹ നിശ്ചയം കഴിഞ്ഞ അതുല്യയുടെ വിവാഹം 18-ാം വയസിലായിരുന്നു.
കല്യാണം കഴിഞ്ഞ നാളുകളിൽ മുതൽ തന്നെ അകൽച്ചകളും പീഡനവും ഉണ്ടായിരുന്നു. ബന്ധം വേർപെടുത്താനും വീട്ടിലേക്ക് വരാനും അതുല്യയെ പ്രേരിപ്പിച്ചിരുന്നുവെങ്കിലും, സതീഷിന്റെ കള്ളവാചകങ്ങൾക്കും മാപ്പു പറയലുകൾക്കും പിന്നാലെ, അവൾ വീണ്ടും അവന്റെ കൂടെ തുടരുകയായിരുന്നു.
അയൽവാസിയായ ബേബി പറഞ്ഞത് അനുസരിച്ച്, അതുല്യ അനുഭവിച്ച പീഡനങ്ങൾ അവരോട് തുറന്ന് പറഞ്ഞിരുന്നു. അതുല്യ ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പോടെയാണ് അവളുടെ അച്ഛൻ രാജശേഖരൻ പിള്ള പറയുന്നത്.
സ്ത്രീധന ആവശ്യത്തിനായി സതീഷിന്റെ ഭാഗത്ത് നിന്ന് തുടർച്ചയായ ഉപദ്രവം ഉണ്ടായിരുന്നുവെന്നും, ഇതു കാരണം തന്നെ മകളെ നാട്ടിലേക്ക് കൊണ്ടുവന്നതായും അദ്ദേഹം പറയുന്നു.
എന്നാൽ വീണ്ടും കുടുംബ ജീവിതം നന്നാവുമെന്ന് പ്രതീക്ഷിച്ചായിരുന്നു അതുല്യ വീണ്ടും ഷാർജയിലേക്ക് മടങ്ങിയത്. അവളുടെ മരണത്തിൽ ഭർത്താവിന്റെ പങ്ക് ഉണ്ടെന്ന് സംശയിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കൂടുതൽ അന്വേഷണങ്ങളും പൊലീസിന്റെ ഇടപെടലും തുടരുന്നത്.