ബുദ്ധ സന്യാസിമാരുമായി ലൈംഗിക ബന്ധം
ബാങ്കോക്ക്: ബുദ്ധ സന്യാസിമാരുമായി ലൈംഗിക ബന്ധത്തിന് ശേഷം ബ്ലാക്ക്മെയിൽ ചെയ്ത് കോടികൾ തട്ടിയ യുവതി പിടിയിൽ. വിലാവൻ എംസാവത് എന്ന യുവതിയാണ് അറസ്റ്റിലായത്.
കഴിഞ്ഞ 3 വർഷത്തിനിടെ 102 കോടി രൂപയാണ് (385 മില്യൺ ബാഹ്ത്) സന്യാസിമാരെ ഭീഷണിപ്പെടുത്തി സമ്പാദിച്ചത്. യുവതിയുടെ കയ്യിൽ ബുദ്ധ സന്യാസിമാർക്കൊപ്പമുള്ള എൺപതിനാരിത്തോളം നഗ്ന ചിത്രങ്ങളും വിഡിയോകളുമുണ്ടെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതേസമയം ലൈംഗിക ആരോപണത്തിൽ കുടുങ്ങിയ ഒമ്പത് മഠാധിപതികളെയും മുതിർന്ന സന്യാസിമാരെയും സന്യാസത്തിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്.
ബാങ്കോക്കിനു വടക്കുള്ള നോന്തബുരിയിലെ ആഡംബര വീട്ടിൽ നിന്നാണ് വിലാവൻ എംസാവത്തിനെ അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ, മോഷ്ടിച്ച വസ്തുക്കൾ സ്വീകരിക്കൽ എന്നീ കുറ്റങ്ങളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.
9 ബുദ്ധ സന്യാസിമാരുമായി വിലാവൻ എംസാവതിന് ബന്ധമുണ്ടായിരുന്നുവെന്നാണ് റോയൽ തായ് പൊലീസ് സെൻട്രൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അറിയിച്ചത്. പ്രതിയുടെ ഫോണിൽ നിന്നും ബുദ്ധ സന്യാസികളുമായുള്ള ചാറ്റുകളും വിഡിയോകളും കണ്ടെത്തി.
ബുദ്ധ സന്യാസിമാരെ ബ്ലാക്ക്മെയിൽ ചെയ്ത് ലഭിച്ചിരുന്ന പണം ഓൺലൈൻ ചൂതാട്ടത്തിനായാണ് വിലാവൻ എംസാവത് ഉപയോഗിച്ചിരുന്നത്.
അതേസമയം വിലാവനുമായി ബന്ധമുണ്ടെന്ന് ആരപോണ വിധേയരായ ചില സന്യാസിമാർ സമ്മതിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് ബന്ധം ആരംഭിച്ചതെന്നും ഇവർ പറഞ്ഞു.
വിലാവനുമായി ദീർഘകാല ബന്ധത്തിലാണെന്ന് അവകാശപ്പെട്ട ഒരു സന്യാസി അവരിൽ നിന്നും തനിക്ക് കാർ ലഭിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി. എന്നാൽ വിലാവൻ മറ്റൊരു സന്യാസിയെ കാണുന്നുണ്ടെന്ന് അറിഞ്ഞതോടെ ബന്ധം വഷളായി. പിന്നാലെ വിലാവൻ പണം ആവശ്യപ്പെടാൻ തുടങ്ങിയെന്നുമാണ് സന്യാസി പറയുന്നത്.
അതിനിടെ വിലാവൻ എംസാവത് സന്യാസിമാരിൽ ഒരാളിൽ നിന്ന് തനിക്ക് ഒരു കുട്ടിയുണ്ടെന്ന് അവകാശപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
ജൂൺ പകുതിയോടെ ബാങ്കോക്കിലെ ഒരു മഠാധിപതിയെ വിലാവൻ ബ്ലാക്ക്മെയിൽ ചെയ്തതിനെത്തുടർന്ന് ഇയാൾ സന്യാസം ഉപേക്ഷിച്ചതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്.
വനിതാ ജീവനക്കാർക്ക് മുന്നിൽ നഗ്നതാ പ്രദർശനം
ഇടുക്കി നെടുങ്കണ്ടം ചാറൽമേട്ടിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് വക ഗവ. ആയുർവേദ ആശുപത്രിയിൽ എത്തിയ യുവാവ് വനിതാ ജീവനക്കാർക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തി.
തുടർന്ന് ആക്രമം നടത്തുകയും ജനൽ ചില്ലുകൾ എറിഞ്ഞു പൊട്ടിക്കുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചാറല്മേട് കല്ലേലുങ്കല് ബിജുമോന് ബാബു (29) ആണ് പിടിയിലായത്.
വ്യാഴാഴ്ച രാവിലെ 10.30-ഓടെയാണ് സംഭവം. ആശുപത്രിയിൽ വന്ന ബിജുമോൻ ശരീര വേദനയ്ക്ക് കുഴമ്പ് വേണമെന്ന് ആവശ്യപ്പെട്ടു. ഈ സമയം മറ്റ് രോഗികളും ഇവിടെ ഉണ്ടായിരുന്നു. ഡോക്ടര് മീറ്റിങ്ങിന് പോയിരുന്നു.
കുഴമ്പ് വാങ്ങി പുറത്തിറങ്ങിയ ബിജുമോന് വനിതാ ജീവനക്കാരെ അസഭ്യം പറയുകയും നഗ്നതാ പ്രദര്ശനം നടത്തുകയും റോഡിനിന്നും വലിയ കല്ലുകൾ പെറുക്കി ജനല് ചില്ലുകള്ക്ക് നേരെ തുടർച്ചയായി എറിയുകയും ചെയ്തു.
കെട്ടിടത്തിന്റെ മുകൾ നിലയില് പ്രവര്ത്തിക്കുന്ന യോഗാ ഹാളിന്റെ ചില്ലുകളാണ് എറിഞ്ഞു തകർത്തത്. ജീവനക്കാർ വിവരമറിയിച്ചതിനെ തുടര്ന്ന് നെടുങ്കണ്ടം പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.
പൊതുമുതൽ നശിപ്പിച്ചതിന് ഉള്പ്പെടെയുള്ള വകുപ്പുകള് ചേർത്ത് പ്രതിക്കെതിരെ കേസെടുത്തു.
Summary: A woman named Vilawan Msawat has been arrested for blackmailing Buddhist monks and extorting crores of rupees. The shocking incident has raised concerns across the region.