സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു

മണ്ണാർക്കാട്: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം മണ്ണാർക്കാട് ഏരിയാകമ്മിറ്റി ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ച സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിലായി.

ശനിയാഴ്ച രാത്രി ഏകദേശം ഒൻപത് മണിയോടെയായിരുന്നു സംഭവം. പാർട്ടി ഓഫീസ് പ്രദേശത്ത് യാതൊരു അനുമതിയുമില്ലാതെ ആണ് ഇയാൾ പടക്കം പൊട്ടിച്ചത്.

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

അപകട സാധ്യതയും സംഘർഷമുണ്ടാക്കാനുള്ള ഉദ്ദേശമോടെയാണു പടക്കം പൊട്ടിച്ചതെന്നാണ് എഫ്ഐആറിൽ പൊലിസ് ആരോപിക്കുന്നത്. മാലപ്പടക്കമായിരുന്നു ഉപയോഗിച്ചിരുന്നതെന്ന് സൂചനയുണ്ട്.

സംഭവസമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നവരുടെ മൊഴി പ്രകാരം, മണ്ണാർക്കാട് സ്വദേശി അഷ്റഫിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ നിലവിൽ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

കൊച്ചി: ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ സംസ്ഥാനത്ത് തെരുവുനായയുടെ കടിയേറ്റത് 1,31,244 പേർക്കെന്ന് ആരോഗ്യ വകുപ്പ്.

സംസ്ഥാന ബാലാവകാശ കമ്മിഷനിൽ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് സമർപ്പിച്ച റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന കണക്കുകൾ ഉള്ളത്.

ഒരു മാസത്തിനിടെ മൂന്ന് കുട്ടികൾ പേവിഷബാധയേറ്റ് മരിച്ചത് സംബന്ധിച്ച പരാതിയിലാണ് വിശദീകരണം.

അഡ്വ. കുളത്തൂർ ജയ്സിംഗ് നൽകിയ പരാതിയിൽ ബാലാവകാശ കമ്മിഷൻ ആരോഗ്യ വകുപ്പ് ഡയറക്ടറോട് വിശദീകരണം തേടിയിരുന്നു.

ഇതേ തുടർന്നാണ് ആരോഗ്യ വകുപ്പ് റിപ്പോർട്ട് സമർപ്പിച്ചത്.2025 ജനുവരി മുതൽ മേയ് വരെ മരിച്ച 16 പേരിൽ അഞ്ചു പേർ പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരാണ്.

2021 മുതൽ 2024 വരെ മരിച്ച 89 പേരിൽ 18 പേർ പ്രതിരോധ വാക്‌സിൻ എടുത്തിരുന്നുവെന്നും ആരോഗ്യ വകുപ്പ് നൽകിയ റിപ്പോർട്ടിലുണ്ട്.

തെരുവുനായയുടെ കടിയേറ്റ പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയായ 12കാരി, മലപ്പുറം തേഞ്ഞിപ്പലം സ്വദേശിയായ ഏഴു വയസുകാരി,

കൊല്ലം പത്തനാപുരം സ്വദേശിയായ ആറു വയസുകാരി തുടങ്ങിയവരുടെ മരണം നാഡികളിലൂടെ വൈറസ് വേഗം ശരീരത്തിൽ കടന്നതിനാലാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.

വൈറസ് വേഗം ശരീരത്തിൽ പ്രവേശിച്ചതിനാൽ വാക്സിൻ ഫലപ്രദമായില്ല.

മൂന്ന് കുട്ടികളും ആദ്യ ഘട്ട ചികിത്സ തേടിയ സർക്കാർ ആശുപത്രികളിൽ ആവശ്യമായ പ്രതിരോധരോധ വാക്‌സിൻ ഇല്ലായിരുന്നെന്നും റിപ്പോർട്ടിലുണ്ട്.

2025 മേയ് വരെ 16 മരണം(വർഷം, കടിയേറ്റവർ, മരിച്ചവർ എന്ന കണക്കിൽ)
2014—-1,19,191—-10
2015—-1,21,693—-10
2016—-1,35,217—-05
2017—-1,35,749—-08
2018—-1,48,899—-09
2019—-1,61,055—-08
2020—-1,60,483—-05
2021—-2,21,379—-11
2022—-2,94,032—-27
2023—-3,06,427—-25
2024—-3,16,793—-2621, 20, 918:കടിയേറ്റവർ(2014-2025 ഏപ്രിൽവരെ)160:മൊത്തംമരണം

കബഡി താരം മരിച്ചത് പേവിഷബാധയേറ്റ്

മീററ്റ്: പട്ടിക്കുട്ടി കടിച്ച് രണ്ടുമാസത്തിനു ശേഷം യുവാവിന് പേവിഷബാധ.

ഉത്തർപ്രദേശിലെ മീററ്റ് സ്വദേശി ബ്രിജേഷ് സോളങ്കിയാണ് പേവിഷബാധയെ തുടർന്ന് മരിച്ചത്.

സംസ്ഥാന കബഡി ടീമിലെ അംഗമാണ് ഇരുപത്തിരണ്ടുകാരനായ ബ്രിജേഷ് സോളങ്കി.

ആരോ​ഗ്യനില അതീവ​ഗുരുതരമായതോടെ നോയിഡയിലെ ആശുപത്രിയിൽ നിന്നും മധുരയിലെ ഒരു ആത്മീയ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് യുവാവ് മരിച്ചത്.

രണ്ടുമാസം മുമ്പ് കാനയിൽ വീണ ഒരു നായക്കുട്ടിയെ ബ്രിജേഷ് സോളങ്കി രക്ഷിച്ചിരുന്നു.

ഈ സമയത്ത് നായക്കുട്ടിയുടെ കടിയേൽക്കുകയും ചെയ്തിരുന്നു. യുവാവ് അതത്ര കാര്യമായെടുത്തിരുന്നില്ല.

എന്നാൽ, രണ്ടുമാസത്തിന് ശേഷമാണ് സോളങ്കി പേവിഷബാധയുടെ ലക്ഷണങ്ങൾ കാട്ടിത്തുടങ്ങിയത്.

ജൂൺ 26ന് പരിശീലനത്തിനിടെയാണ് സോളങ്കിക്ക് മരവിപ്പ് അനുഭവപ്പെട്ടു. ആദ്യം ജില്ലാ ആശുപത്രിയിലേക്കും നില ഗുരുതരമായതോടെ നോയിഡയിലുള്ള സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

സോളങ്കി വെള്ളത്തോട് ഭയം കാണിക്കുകയും പേവിഷബാധയേറ്റ എല്ലാ ലക്ഷണങ്ങളും കാണിക്കാൻ തുടങ്ങിയെന്നും സഹോദരൻ പറഞ്ഞു.

ഖുർജയിലും അലിഗഢിലും ഡൽഹിയിലുമുള്ള ആശുപത്രികളിലെത്തിച്ചെങ്കിലും അവർ ചികിൽസ നിഷേധിക്കുകയായിരുന്നു.

നോയിഡയിലുള്ള ഡോക്ടർമാരാണ് പേവിഷബാധയേറ്റിരിക്കാം എന്ന് വ്യക്തമാക്കി.

ഒടുവിൽ മധുരയിലെ ഒരു ആത്മീയ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അവൻ മരിച്ചതെന്നും സഹോദരൻ പറഞ്ഞു.

പട്ടിക്കുട്ടിയെ കാനയിൽ നിന്നുമെടുത്തപ്പോൾ ഏറ്റ കടി സോളങ്കി കാര്യമാക്കിയിരുന്നില്ലെന്ന് കബഡി കോച്ച് പ്രവീൺ കുമാർ പറഞ്ഞു.

‘ദിവസവും കബഡി കളിക്കുന്നതിൻറെ ഭാഗമായുണ്ടായ വേദനയെന്നാണ് അവൻ കരുതിയത്.

മുറിവും ചെറുതായതിനാൽ കാര്യമാക്കിയില്ല. അതിനാൽ തന്നെ വാക്സിൻ എടുത്തില്ല,’ കോച്ച് പറഞ്ഞു.

ബ്രിജേഷ് സോളങ്കിയുടെ മരണത്തിന് പിന്നാലെ അധികൃതർ ഗ്രാമത്തിലെത്തി. 29 ഗ്രാമീണരിൽ വാക്സിനെടുത്ത അധികൃതർ ബോധവൽക്കരണവും നടത്തി.

Summary:
A person was taken into police custody for bursting firecrackers in front of the CPM Mannarkkad Area Committee office. The incident occurred around 9 PM on Saturday. The individual did not have any permission to burst crackers near the party office.



spot_imgspot_img
spot_imgspot_img

Latest news

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

Other news

ഓണാഘോഷത്തിനിടെ സംഘർഷം

ഓണാഘോഷത്തിനിടെ സംഘർഷം തിരുവനന്തപുരം: ഓണാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ പെൺകുട്ടിയടക്കം മൂന്നുപേർക്ക് വെട്ടേറ്റു. തിരുവനന്തപുരം ചിറയൻകീഴാണ്...

രാഹുലിന്റെ ആരോപണം; സിഇസിയോടുള്ള വിശ്വാസ്യത പോയി

രാഹുലിന്റെ ആരോപണം; സിഇസിയോടുള്ള വിശ്വാസ്യത പോയി ന്യൂഡൽഹി: പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ...

ഇരട്ടച്ചക്രവാതച്ചുഴി: യെല്ലോ അലർട്ട്, ഏഴു ജില്ലകളിൽ

ഇരട്ടച്ചക്രവാതച്ചുഴി: യെല്ലോ അലർട്ട്, ഏഴു ജില്ലകളിൽ തിരുവനന്തപുരം ∙ തിരുവനന്തപുരം: ഇരട്ടച്ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി...

ഇവിടങ്ങളിൽ ഇന്ന് പ്രാദേശിക അവധി

ഇവിടങ്ങളിൽ ഇന്ന് പ്രാദേശിക അവധി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളിൽ പ്രാദേശിക അവധി...

പാലിയേക്കര ടോള്‍ വിലക്ക് തുടരും

പാലിയേക്കര ടോള്‍ വിലക്ക് തുടരും കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവെച്ച...

കൊല്ലത്തെ പൊലീസ് സ്റ്റേഷനിൽ പുതിയ നിയമം

കൊല്ലത്തെ പൊലീസ് സ്റ്റേഷനിൽ പുതിയ നിയമം കൊല്ലം: മുൻകൂർ അനുമതി ഇല്ലാതെ അകത്തേക്ക്...

Related Articles

Popular Categories

spot_imgspot_img