‘കോഴിയുടെ കാല് തല്ലിയൊടിച്ചു’

‘കോഴിയുടെ കാല് തല്ലിയൊടിച്ചു’

നല്‍ഗൊണ്ട: കോഴിയുടെ കാല് തല്ലിയൊടിച്ചെന്ന പരാതിയുമായി വയോധിക പോലീസ് സ്റ്റേഷനിൽ. അയല്‍ക്കാരൻ തന്‍റെ കോഴിയെ അക്രമിച്ചെന്നും നിതീ വേണമെന്നും ആവശ്യപ്പെട്ടാണ് വയോധിക പോലീസിനെ സമീപിച്ചത്.

പോലീസ് സ്റ്റേഷന് മുന്നിലെത്തിയ സ്ത്രീയുടെ കൈയിൽ കോഴി കോഴിയും ഉണ്ടായിരുന്നു. തെലുങ്കാനയിലെ നല്‍ഗൊണ്ട ജില്ലയിലാണ് സംഭവം.

പോലീസ് സ്റ്റേഷന്‍റെ മുന്നില്‍ വച്ച് സ്ത്രീയും പോലീസും തമ്മിലുള്ള സംഭാഷണത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഗൊല്ലഗുഡെമിൽ നിന്നുള്ള ഗംഗമ്മ എന്ന സ്ത്രീയാണ് പരാതിക്കാരിയെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

അയൽവാസി വടി കൊണ്ട് തന്‍റെ കോഴിയുടെ രണ്ട് കാലും തല്ലിയൊടിച്ചെന്നാണ് സ്ത്രീ ഉന്നയിക്കുന്ന പരാതി.

കള്ളന് വ്യത്യസ്ത ശിക്ഷ നൽകി പോലീസ്

മധ്യപ്രദേശിലെ ജബൽപൂരിൽ ആളുകളെ ഭീഷണിപ്പെടുത്തിയും പണം തട്ടിയെടുത്തും പതിവായിരുന്ന കുപ്രസിദ്ധ കുറ്റവാളിയായ പ്രവീൺ രജക്കിനെ പോലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ചയാണ് ജബൽപൂരിലെ രഞ്ചി പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ശോഭാപൂർ സ്വദേശിയായ ഇയാൾ, കത്തി കാട്ടി ഭീഷണിപ്പെടുത്തി ആക്രമിക്കുമെന്ന് പറഞ്ഞ് പ്രദേശത്തെ കച്ചവടക്കാരിലും വഴിയാത്രക്കാരിലും നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു.

നാട്ടുകാരിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്. അറസ്റ്റ് ചെയ്ത ശേഷം, പോലീസ് ഇയാളുമായി തെരുവ് നീളെ നടന്ന് ജനങ്ങളോടൊപ്പം ക്ഷമാപണം നടത്തിച്ചു.

എല്ലാവരുടെയും മുന്നിൽ കൈകൂപ്പി “ഇനി ഞാൻ മോഷ്ടിക്കില്ല” എന്ന് അയാളെ കൊണ്ട് പറയിപ്പിച്ചുകൊണ്ടാണ് വഴിനീളെ നടത്തിച്ചത്.

സ്കൂളിൽ ആർത്തവ പരിശോധന

മുംബൈ: മഹാരാഷ്ട്രയിലെ സ്കൂളിൽ ആർത്തവ പരിശോധന നടത്തിയതായി പരാതി. താനെയിലെ ഷാപൂരിലെ ആർഎസ് ധമാനി സ്കൂളിലാണ് സംഭവം നടന്നത്. സംഭവത്തിൽ പ്രിൻസിപ്പലിനെയും അറ്റൻഡറേയും മഹാരാഷ്ട് പൊലീസ് അറസ്റ്റ് ചെയ്തു.

ഇരവർക്കുമെതിരെ പോക്സോ വകുപ്പ് ചുമത്തിയാണ് നിലവിൽ കേസ് എടുത്തിരിക്കുന്നത്. സംഭവത്തിൽ രക്ഷിതാക്കൾ വൻ പ്രതിഷേധം ഉയർത്തിയതോടെയാണ് പൊലീസ് നടപടി എടുത്തത്.

സംഭവത്തിൽ നാല് അധ്യാപകർക്കെതിരെയാണ് നിലവിൽ പൊലീസ് കേസെടുത്തത്. അറസ്റ്റിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ട്.

ശുചിമുറിയിൽ രക്തക്കറ കണ്ടെന്ന പരാതിയെ തുടർന്നായിരുന്നു വിദ്യാർത്ഥികളെ പ്രിൻസിപ്പൽ അടങ്ങുന്ന സംഘം ആർത്തവ പരിശോധനക്ക് വിധേയരാക്കിയത്. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികളെ മുഴുവൻ ഇവർ ഇത്തരത്തിൽ പരിശോധനക്ക് വിധേയരാക്കിയിരുന്നു.

സ്കൂളിലെ മറ്റു ജീവനക്കാർ ചൊവ്വാഴ്ച ശുചിമുറിയിൽ രക്തക്കറ കണ്ടെത്തുകയും ഉടൻ തന്നെ അധ്യാപകരെയും പ്രിൻസിപ്പലിനെയും ഇക്കാര്യം അറിയിക്കുകയുമായിരുന്നു.

ആരാണ് ഉത്തരവാദികളെന്ന് കണ്ടെത്തുന്നതിനായായി പെൺകുട്ടികളെ കൺവെൻഷൻ ഹാളിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പിന്നീട് അവിടെ ഒരു പ്രൊജക്ടർ ഉപയോഗിച്ച് ശുചിമുറിയിലെ രക്തക്കറയുടെ ചിത്രങ്ങൾ കാണിച്ചു.

തുടർന്ന് വിദ്യാർത്ഥിനികളോട് ആർക്കൊക്കെ ആർത്തവമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്താൻ ആവശ്യപ്പെടുകയായിരുന്നു.

കൈകൾ ഉയർത്തിയ പെൺകുട്ടികളുടെ വിരലടയാളം ഉൾപ്പെടെയുള്ള വിവരങ്ങൾ അധ്യാപകർ രേഖപ്പെടുത്തി.

ബാക്കിയുള്ള പെൺകുട്ടികളെ ശുചിമുറിയിലേക്ക് കൊണ്ടുപോയി, അവിടെവച്ച് വിവസ്ത്രരാക്കി പരിശോധനക്ക് വിധേയരാക്കിയെന്നാണ് ഉയരുന്ന ആക്ഷേപം.

സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി വിദ്യാർത്ഥിനികളുടെ മാതാപിതാക്കൾ രംഗത്തെത്തുകയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു സംഭവത്തിൽ പൊലീസ് കേസ് എടുത്തത്.

Summary: An elderly woman filed a police complaint alleging that her neighbor broke the leg of her chicken. She approached the station demanding justice for the injured bird and action against the accused.

spot_imgspot_img
spot_imgspot_img

Latest news

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

Other news

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവ് പിടിയിൽ....

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

Related Articles

Popular Categories

spot_imgspot_img