കേരളത്തിന് 153.20 കോടി അനുവദിച്ച് കേന്ദ്രം
ന്യൂഡൽഹി: കേരളത്തിന് ദുരിതാശ്വാസ സഹായമായി 153.20 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ. ആറ് സംസ്ഥാനങ്ങൾക്ക് വേണ്ടി ദുരിതാശ്വാസ സഹായമായി 1066.80 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്.
കേരളം, അസം, മണിപ്പൂർ, മേഘാലയ, മിസോറാം, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം സഹായം പ്രഖ്യാപിച്ചത്.
അസമിന് 375.60 കോടി, മണിപ്പൂരിന് 29.20 കോടി, മേഘാലയക്ക് 30.40 കോടി, മിസോറാമിന് 22.80 കോടി, ഉത്തരാഖണ്ഡിന് 455.60 കോടി എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്നത്.
സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലേക്കുള്ള കേന്ദ്ര വിഹിതമാണ് അനുവദിച്ചിരിക്കുന്നത്. എല്ലാ സാഹചര്യങ്ങളിലും മോദി സർക്കാർ സംസ്ഥാനങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് പ്രളയ ഫണ്ട് പ്രഖ്യാപനത്തിന് ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എക്സിൽ കുറിച്ചു.
‘ഇന്ന് കേന്ദ്ര സർക്കാർ, അസം, മണിപ്പൂർ, മേഘാലയ, മിസോറം, ഉത്തരാഖണ്ഡ്, കേരളം എന്നീ വെള്ളപ്പൊക്ക, മണ്ണിടിച്ചിൽ ബാധിത സംസ്ഥാനങ്ങൾക്ക് എസ്ഡിആർഎഫിന് കീഴിലുള്ള കേന്ദ്ര വിഹിതത്തിന്റെ ഭാഗമായി 1066.80 കോടി രൂപ അനുവദിച്ചു.
ഈ വർഷം 19 സംസ്ഥാനങ്ങൾക്ക് എസ്ഡിആർഎഫ്/എൻഡിആർഎഫ് ഫണ്ടുകളിൽ നിന്ന് 8000 കോടിയിലധികം രൂപ നൽകിയിട്ടുണ്ട്.
സാമ്പത്തിക സഹായത്തിന് പുറമേ, ആവശ്യമായ എൻഡിആർഎഫ്, കരസേന, വ്യോമസേന എന്നിവയുടെ വിന്യാസം ഉൾപ്പെടെ എല്ലാ സഹായങ്ങളും നൽകുക എന്നതാണ് ഞങ്ങളുടെ മുൻഗണന’, എന്നാണ് അമിത് ഷാ കുറിച്ചത്.
ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്നു വീണു മരിച്ച തലയോലപ്പറമ്പ് സ്വദേശി ഡി. ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം നല്‍കാന്‍ തീരുമാനം. 10 ലക്ഷം രൂപ ധനസഹായം നല്‍കാനാണു മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
കൂടാതെ മകൻ നവീതിന് സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനമായി. ജൂലൈ മൂന്നിനാണ് കോട്ടയം മെഡിക്കല്‍ കോളജിലെ പഴക്കം ചെന്ന കെട്ടിടം തകര്‍ന്നു വീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ചത്. ചികിത്സയിലുള്ള മകൾക്ക് കൂട്ടിരിക്കാനെത്തിയപ്പോഴായിരുന്നു ദാരുണ സംഭവം നടന്നത്.
സംഭവത്തിൽ സംസ്ഥാന സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ ബിന്ദുവിന്റെ വീട്ടിലെത്തി കുടുംബത്തിന് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
കോട്ടയം മെഡിക്കല്‍ കോളേജ് ഫണ്ടില്‍ നിന്ന് 50000 രൂപ പ്രാഥമിക ധനസഹായം സര്‍ക്കാര്‍ നല്‍കിരുന്നു. കൂടാതെ മകന് താത്കാലിക ജോലി നല്‍കുമെന്നായിരുന്നു അറിയിച്ചിരുന്നത്.
എന്നാല്‍ സ്ഥിര ജോലി വേണമെന്ന കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് ഇപ്പോള്‍ മന്ത്രിസഭ ഇതു സംബന്ധിച്ച് തീരുമാനം എടുത്തത്. കൂടാതെ മകളുടെ ചികിത്സയും മന്ത്രിമാര്‍ ഉറപ്പ് നല്‍കിയിരുന്നു.
ബിന്ദുവിന്റെ വീട് നിർമാണം പൂർത്തിയാക്കാൻ വേണ്ടി 12.5 ലക്ഷം രൂപ സർക്കാർ സഹായം അറിയിച്ചിരുന്നു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് ഓണ്‍ലൈനായാണ് യോഗത്തില്‍ പങ്കെടുത്തത്.
Summary: The Central Government has sanctioned ₹153.20 crore as disaster relief aid for Kerala. A total of ₹1,066.80 crore has been allocated for six states to support recovery and relief efforts following recent natural calamities. The central government has announced disaster relief assistance for the states of Kerala, Assam, Manipur, Meghalaya, Mizoram, and Uttarakhand.