ഇന്ത്യന്‍ പുരോഹിതനെ തേടി മലേഷ്യ
2021-ലെ മിസ് ഗ്രാന്‍ഡ് മലേഷ്യ വിജയിയായ ലിഷാലിനി കനാരിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരു ഹിന്ദു പുരോഹിതനെതിരെ മലേഷ്യന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ജൂൺ 21-ന് മലേഷ്യയിലെ ഒരു ഹിന്ദു ക്ഷേത്രത്തില്‍ ദർശനം നടത്തി പ്രാർത്ഥിച്ചിരുന്ന സമയത്താണ് സംഭവം ഉണ്ടായത്. ‘അനുഗ്രഹിക്കാനാണ് ‘ എന്ന പേരിൽ അടുത്തെത്തിയ ഒരു പുരോഹിതൻ തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ലിഷാലിനിയുടെ ഗുരുതരമായ ആരോപണം.
‘പുണ്യജലം തളിക്കാൻ’ എന്ന വ്യാജേന സമീപിച്ച പുരോഹിതൻ തനിക്കെതിരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചതായാണ് ലിഷാലിനി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വെളിപ്പെടുത്തിയത്.
ക്ഷേത്രദര്‍ശനത്തിനിടെ നേരിട്ട ഈ അപമാനകരമായ അനുഭവം പൊതുജനങ്ങളുമായി പങ്കുവെച്ചതോടെ സംഭവം പുറത്തറിഞ്ഞതായിരുന്നു.
മലായ് മെയിൽ റിപ്പോർട്ട് ചെയ്തതനുസരിച്ച്, സംഭവത്തിൽ പ്രതിയായ പുരോഹിതൻ ഒരു ഇന്ത്യന്‍ പൗരനാണ്. ക്ഷേത്രത്തിലെ സ്ഥിരം പൂജാരി അവധിയിലായിരുന്ന സാഹചര്യത്തിൽ താത്കാലികമായി എത്തിച്ചേര്‍ന്ന ആളാണെന്ന് സെപാങ് ജില്ലാ പോലീസ് മേധാവി എസിപി നോര്‍ഹിസാം ബഹാമൻ വ്യക്തമാക്കി.
English Summary:
Malaysian police have launched an investigation based on a complaint by Lishalinie Kanaran, the winner of Miss Grand Malaysia 2021. She alleged that on June 21, during a visit to a Hindu temple in Malaysia, a Hindu priest attempted to sexually assault her under the pretext of giving a blessing.