ഒന്നിച്ച് മത്സരിക്കാനൊരുങ്ങി ഇന്ത്യ മുന്നണി

മുംബൈ: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കാന്‍ പ്രമേയം പാസാക്കി ഇന്ത്യ മുന്നണി. കഴിയുന്നത്ര സീറ്റുകളില്‍ ഒന്നിച്ച് മത്സരിക്കും. സംസ്ഥാനങ്ങളുടെ സീറ്റ് വിഭജനം എത്രയും വേഗം പൂര്‍ത്തിയാക്കും. ജനകീയ വിഷയം ഉയര്‍ത്തി രാജ്യമാകെ റാലി നടത്തുമെന്നും ഇന്ത്യ സഖ്യം അറിയിച്ചു. ഇന്ത്യ സഖ്യത്തിന്റെ മംബൈയില്‍ ചേര്‍ന്ന മൂന്നാം യോഗത്തിലാണ് തീരുമാനം.’ജുഡേഗ ഭാരത്, ജീതേഗ ഇന്ത്യ'(ഒരുമിക്കും ഭാരതം, വിജയിക്കും ഇന്ത്യ) എന്നതാകും പ്രചാരണ മുദ്രേവാക്യം

ഇന്ത്യ മുന്നണിയുടെ ഏകോപനത്തിന് 14 അംഗ കോര്‍ഡിനേഷന്‍ കമ്മിറ്റിക്കു രൂപം നല്‍കി. ഗാന്ധി കുടുംബത്തില്‍നിന്ന് ആരും അംഗങ്ങളല്ല. കോണ്‍ഗ്രസില്‍ നിന്ന് കെ.സി.വേണുഗോപാല്‍, സിപിഐയില്‍ നിന്ന് ഡി.രാജ എന്നിവര്‍ ഉള്‍പ്പെട്ടപ്പോള്‍ സിപിഎം അംഗത്തെ പിന്നീട് നിര്‍ദേശിക്കുമെന്ന് അറിയിച്ചു.

എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി, ശിവസേന (ഉദ്ധവ്) നേതാവ് സഞ്ജയ് റാവുത്ത്, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദ, സമാജ്‌വാദി പാര്‍ട്ടിയുടെ ജാവേദ് അലി ഖാന്‍, ജെഡിയുവിന്റെ ലല്ലന്‍ സിങ്, നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല, പിഡിപിയുടെ മെഫ്ബൂബ മുഫ്തി എന്നിവരാണ് മറ്റ് അംഗങ്ങള്‍.

ഈ 13 അംഗ കമ്മിറ്റി ഇന്ത്യ മുന്നണിയുടെ ഉന്നതാധികാര സമിതിയായി പ്രവര്‍ത്തിക്കും. നിലവില്‍ കണ്‍വീനര്‍ ഇല്ല, കണ്‍വീനര്‍ വേണമോ എന്ന കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്നും മുന്നണി വൃത്തങ്ങള്‍ അറിയിച്ചു. മുന്നണിയുടെ ലോഗോ പീന്നീട് പ്രകാശനം ചെയ്യും. സെപ്റ്റംബര്‍ 30 ഓടെ സീറ്റ് വിഭജനം കാര്യങ്ങളില്‍ വ്യക്തതയുണ്ടാകുമെന്നാണ് വിവരം.

 

spot_imgspot_img
spot_imgspot_img

Latest news

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

Other news

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും....

അമേരിക്കയില്‍ വിമാനത്തിന് തീപിടിച്ചു; ദൃശ്യങ്ങൾ പുറത്ത്

കൊളറാഡോ: അമേരിക്കയില്‍ വിമാനത്തിന് തീപിടിച്ചു. ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് തീപിടുത്തം...

രാജ്യത്തു തന്നെ ആദ്യത്തേതായിരിക്കും; ക്യാംപസിനകത്തു പക്ഷികൾക്കു മാത്രമായി ഒരു സങ്കേതം

കൊച്ചി: വിശാലമായ സംസ്കൃത സർവകലാശാല ക്യാംപസിനകത്തു പക്ഷികൾക്കു മാത്രമായി ഒരു സങ്കേതം!...

വേൾഡ് മലയാളി കൗൺസിൽ അന്താരാഷ്ട വനിതാ ദിനാഘോഷം ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു

യൂറോപ്പ് :വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട അന്താരാഷ്ട്ര...

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

ശബരിമല തീർഥാടകർ ശ്രദ്ധിക്കുക; ദർശനത്തിന് പുതിയ രീതി

പത്തനംതിട്ട: മീനമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകീട്ട്...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!