web analytics

മദ്യം വിൽപ്പന; സർക്കാര് കുറെ സമ്പാദിക്കുന്നുണ്ടല്ലോ?

മദ്യം വിൽപ്പന; സർക്കാര് കുറെ സമ്പാദിക്കുന്നുണ്ടല്ലോ?

തിരുവനന്തപുരം: മദ്യ വ്യവസായ മേഖലയിൽ കഴിഞ്ഞ ഒരു കൊല്ലം കൊണ്ട് വിറ്റ് തീർത്തത് 17,000 കോടി രൂപയുടെ മദ്യമെന്ന് റിപ്പോർട്ട്. ബിവറേജസ് ഔട്ലെറ്റുകൾ വഴിമാത്രം കുടിച്ചു റെക്കോർഡുകൾ

സൃഷ്ടിക്കുന്നതിനിടയിലും ബാർ ലൈസെൻസ് പുതുക്കുന്നതിലൂടെ സർക്കാർ ഖജനാവിൽ എത്തുന്നത് കോടികളാണെന്ന് കണക്കുകളിൽ നിന്നും വ്യക്തമാകുന്നുണ്ട്.

2016 ൽ പിണറായി വിജയൻ സർക്കാർ ഭരണത്തിൽ എത്തുമ്പോൾ 29 ബാറുകൾ ആണ് സംസ്ഥാനത്ത് ഉണ്ടായിരുന്നിടത്ത് ഇന്ന് എണ്ണം 854 ആണ്.

നാല് വർഷം കൊണ്ട് ബാർ ലൈസൻസ് പുതുക്കുന്നതിലൂടെ സർക്കാരിന് ലഭിച്ചത് 1225.57 കോടി രൂപയാണ്. ഒരു ബാർ ലൈസൻസ് പുതുക്കുന്നത് 35 ലക്ഷം രൂപയാണ് ഈടാക്കുന്നത്.

അടിച്ചുപൊളിയുടെ ഹബ്ബായ എറണാകുളത്തു നിന്നാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ ബാർ ലൈസൻസ് ഫീസ് ലഭിച്ചത്. പൂരനഗരിയായ തൃശൂർ രണ്ടാം സ്ഥാനത്തും തലസ്ഥാനം മൂന്നാം സ്ഥാനത്തുമാണ്.

സ്വകാര്യ FL-4A ലൈസൻസ് വഴി പ്രവർത്തിക്കുന്ന ക്ലബുകൾ വഴിയും സർക്കാരിന് ഭീമൻ തുകയാണ് ഖജനാവിൽ വീഴുന്നത്. 20 ലക്ഷം രൂപയാണ് നിലവിൽ ക്ലബുകൾക്കുള്ള ലൈസൻസ് ഫീസ്.

കൊച്ചി മെട്രൊ സ്റ്റേഷനിലും കോഴിക്കോട് മാളിലും മദ്യവിൽപ്പന തുടങ്ങാൻ ബവ്റിജസ് കോർപറേഷൻ; ക്യൂ നിൽക്കാതെ വാങ്ങാം 900 രൂപയ്ക്ക് മുകളിൽ വിലയുള്ള മദ്യങ്ങൾ; വരുന്നു 5 സൂപ്പർ പ്രീമിയം ഔട്ട്ലെറ്റുകൾ

തിരുവനന്തപുരം: പെപ്സിയും കൊക്കോ കോളയുമൊക്കെ അടിപൊളിയായി ഡിസ്പ്ലേ ചെയ്യുന്നത് കണ്ടിട്ടില്ലേ, ഇനി അതുപോലെ തന്നെ മനോഹരമായി മദ്യ കുപ്പികൾ ഡിസ്പ്ലേക്ക് വെയ്ക്കും.

സ്വന്തം ബ്രാൻഡ് ആകർഷകമായി പ്രദർശിപ്പിക്കാൻ മദ്യക്കമ്പനികൾക്കു സ്പോൺസർഷിപ്പിലൂടെ അവസരവുമൊരുക്കാനാണ് ബവ്റിജസ് കോർപറേഷൻ്റെ തീരുമാനം.

ക്യൂ ഇല്ലാതെ മദ്യം വിൽക്കാൻ ഇപ്പോഴുള്ള പ്രീമിയം ഷോപ്പുകൾക്കു പുറമേ തുടങ്ങുന്ന, ബവ്റിജസ് കോർപറേഷൻ സൂപ്പർ പ്രീമിയം ഷോപ്പുകളിലാവും മദ്യകമ്പനികൾക്ക് ബ്രാൻഡ് ഡിസ്പ്ലേക്ക് അവസരം ഒരുങ്ങുന്നത്.

കൊച്ചിയിൽ രണ്ടും തൃശൂർ, കോഴിക്കോട്, കുമരകം എന്നിവിടങ്ങളിൽ ഒന്നും വീതം 5 സൂപ്പർ പ്രീമിയം ഷോപ്പുകൾ 2 മാസത്തിനകം തുടങ്ങാനാണ് പദ്ധതി. കോഴിക്കോട്ട് മാളിലും കൊച്ചിയിൽ മെട്രോ സ്റ്റേഷനിലുമാണ് ഷോപ്പ് തുടങ്ങുന്നത്.

നിലവിൽ ബവ്കോയുടെ 285 ഷോപ്പുകളിൽ 162 എണ്ണം പ്രീമിയം എന്ന പേരിലുള്ള സെൽഫ് ഹെൽപ് ഷോപ്പുകളാണ്. 500 രൂപയ്ക്കു മുകളിലുള്ള മദ്യമാണ് ഇവിടെ വിൽപ്പന നടത്തുന്നത്.

സൂപ്പർ പ്രീമിയം ഷോപ്പുകളിൽ 900 രൂപയ്ക്കു മുകളിലുള്ള മദ്യം മാത്രമാകും വിൽക്കുക. പൂട്ടിപ്പോയ 68 എണ്ണം ഉൾപ്പെടെ 243 ഷോപ്പുകൾക്ക് വാടകക്കെട്ടിടം ലഭിക്കാത്ത സ്ഥിതി മാറി. ‘ബവ് സ്പേസ്’ പോർട്ടലിൽ 330 പേർ കെട്ടിടം വാടകയ്ക്കു നൽകാൻ സമ്മതമറിയിച്ചിട്ടുണ്ട്.

കേരളത്തിലും ഗോവ മോഡൽ മദ്യവിൽപ്പന! ഓഫർ ടൂറിസം സീസണിൽ മാത്രം; കുറഞ്ഞ ലൈസൻസ് ഫീസ്; റെസ്റ്റോറൻ്റുകളിൽ ലഹരി കുറഞ്ഞ മദ്യം ഉടൻ

തി​രു​വ​ന​ന്ത​പു​രം: വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ റെ​സ്​​റ്റോ​റ​ൻറു​ക​ളി​ലും ബി​യ​റും വൈ​നും ല​ഭ്യ​മാ​ക്കാ​ൻ സ​ർ​ക്കാ​ർ. ടൂ​റി​സം സീ​സ​ണു​ക​ളി​ൽ മാ​ത്രം കു​റ​ഞ്ഞ ലൈ​സ​ൻ​സ്​ ഫീ​സി​ൽ ഇ​വ​യു​ടെ വി​ൽ​പ​ന​ക്ക്​ അ​നു​മ​തി​ ന​ൽ​കാ​നാ​ണ്​ തീ​രു​മാ​നം. beer and wine available in restaurants and resorts

ടൂ​റി​സം സീ​സ​ണി​ലെ മൂ​ന്ന്​ മാ​സ​മാ​ണ്​ ഈ ​സൗ​ക​ര്യം. വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ കൂ​ടു​ത​ലാ​യി എ​ത്തു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റെ​സ്​​റ്റോ​റ​ന്റു​ക​ൾക്ക്​​ പ്ര​ത്യേ​ക ലൈ​സ​ൻ​സ് അ​നു​വ​ദി​ക്കു​മെ​ന്ന 2023-24 മ​ദ്യ​ന​യ​ത്തി​ൻറെ തു​ട​ർ​ച്ച​യാ​യാ​ണ്​ തീ​രു​മാ​നം.

നാ​ല്​ ല​ക്ഷം രൂ​പ ചെ​ല​വി​ൽ ഒ​രു​വ​ർ​ഷ​ത്തേ​ക്ക്​ എ​ഫ്.​എ​ൽ 11 ലൈ​സ​ൻ​സ്​​അ​നു​വ​ദി​ക്കു​ന്ന രീ​തി നേ​ര​ത്തേ ഉ​ള്ള​താ​ണ്. ഇ​ത്​ നാ​ല്​ പാ​ദ​വാ​ർഷി​കാ​ടി​സ്ഥാ​ന​ത്തി​ൽ (മൂ​ന്ന്​ മാ​സം) ഒ​രു ല​ക്ഷം രൂ​പ ചെ​ല​വി​ൽ ലൈ​സ​ൻ​സ്​ അ​നു​വ​ദി​ക്കും.

ഇ​തി​നു​ള്ള ച​ട്ട​ങ്ങ​ൾ പൂ​ർ​ത്തി​യാ​യെ​ങ്കി​ലും ഇ​തു​വ​രെ അ​പേ​ക്ഷ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന്​ മ​ന്ത്രി എം.​ബി. രാ​ജേ​ഷ്​ പ​റ​ഞ്ഞു.

സം​സ്ഥാ​ന സ​ർക്കാ​ർ ടൂ​റി​സം മേ​ഖ​ല​ക​ളാ​യി അം​ഗീ​ക​രി​ച്ച് വി​ജ്ഞാ​പ​നം ചെ​യ്​​ത സ്ഥ​ല​ങ്ങ​ളി​ൽ പ്ര​വ​ർത്തി​ക്കു​ന്ന​തും സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പ് ന​ൽകു​ന്ന ക്ലാ​സി​ഫി​ക്കേ​ഷ​ൻ

ല​ഭി​ച്ച​തു​മാ​യ റ​സ്​​റ്റോ​റ​ന്റു​ക​ൾ​ക്കും കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന്റെ ഒ​രു സ്റ്റാ​റും അ​തി​നു മു​ക​ളി​ലും ക്ലാ​സി​ഫി​ക്കേ​ഷ​ൻ ല​ഭി​ച്ച ഹോ​ട്ട​ലു​ക​ൾക്കും അ​പേ​ക്ഷി​ക്കാം.

ബി​യ​റും വൈ​നും ഒ​ഴു​ക്കാ​ൻ വ​ഴി​വെ​ട്ടി സ​ർ​ക്കാ​ർ

ആ​ഘോ​ഷ​മേ​താ​യാ​ലും ല​ഹ​രി വേ​ണ​മെ​ന്ന സം​സ്കാ​ര​ത്തി​ലേ​ക്ക്​ പു​തു​ത​ല​മു​റ മാ​റി​യെ​ന്ന്​​ സാ​മൂ​ഹി​ക​ശാ​സ്ത്ര​ജ്ഞ​ർ നി​രീ​ക്ഷി​ക്കു​ന്ന വേ​ള​യി​ലാ​ണ്​ ബി​യ​ർ, വൈ​ൻ ല​ഭ്യ​ത ഇ​ര​ട്ടി​യാ​ക്കു​ന്ന സ​ർ​ക്കാ​ർ ന​ട​പ​ടി.

മൂ​ന്ന്​ സ്റ്റാ​ർ മു​ത​ലു​ള്ള ഹോ​ട്ട​ലു​ക​ൾ​ക്ക്​ ല​ഭി​ച്ചി​രു​ന്ന എ​ഫ്.​എ​ൽ 11 ലൈ​സ​ൻ​സ്​ സീ​സ​ണു​ക​ളി​ലേ​ക്ക്​ ചു​രു​ക്കു​മ്പോ​ൾ ന​ക്ഷ​ത്ര പ​ദ​വി ഒ​ന്ന്​ മ​തി​യെ​ന്ന​താ​ണ്​ ഇ​തി​ലെ അ​പ​ക​ടം.

വ​രും​കാ​ല​ങ്ങ​ളി​ൽ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ ത​ട്ടു​ക​ട​ക​ളി​ലും ബി​യ​റും വൈ​നും ല​ഭി​ക്കു​മെ​ന്ന്​​ മ​ദ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.

ENGLISH SUMMARY:

According to reports, liquor worth ₹17,000 crore was sold in the past year in Kerala’s alcohol industry. While record-breaking sales continue through Bevco outlets alone, data also reveals that the renewal of bar licenses contributes significantly to the state’s revenue.

spot_imgspot_img
spot_imgspot_img

Latest news

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

Other news

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ഒൻപത് വർഷത്തിനിടെ 125 മരണം; കാട് വിട്ട് 1039 കുടുംബങ്ങൾ

ഒൻപത് വർഷത്തിനിടെ 125 മരണം; കാട് വിട്ട് 1039 കുടുംബങ്ങൾ കോഴിക്കോട്: വന്യമൃഗങ്ങളുടെ...

ഇടുക്കി പെരുവന്താനത്ത് ടാപ്പിങ്ങിനിറങ്ങിയ തോട്ടത്തിൽ പുലി; ഓടി രക്ഷപെട്ടു തൊഴിലാളികൾ; ടാപ്പിങ്ങിന് ഇറങ്ങിയ വനിതാ തൊഴിലാളി കുഴഞ്ഞു വീണു

ഇടുക്കി പെരുവന്താനത്ത് ടാപ്പിങ്ങിനിറങ്ങിയ തോട്ടത്തിൽ പുലി പെരുവന്താനം: റബർ തോട്ടത്തിലെ ടാപ്പിങ് ജോലിക്കിടെ...

ഐഎസിന്റെ വീഡിയോകൾ നിരന്തരം കാണിക്കാൻ ശ്രമിച്ചു, സിറിയയിലേക്ക് ചേക്കേറാൻ സമ്മർദ്ദം ചെലുത്തി; അമ്മക്കെതിരെ മകന്റെ പരാതി; അന്വേഷണം

ഐഎസിന്റെ വീഡിയോകൾ നിരന്തരം കാണിക്കാൻ ശ്രമിച്ചു, സിറിയയിലേക്ക് ചേക്കേറാൻ സമ്മർദ്ദം ചെലുത്തി;...

സൗജന്യ പബ്ലിക് വൈ-ഫൈ വേണ്ട; സുരക്ഷാ മുന്നറിയിപ്പുമായി ഗൂഗിൾ

സൗജന്യ പബ്ലിക് വൈ-ഫൈ വേണ്ട; സുരക്ഷാ മുന്നറിയിപ്പുമായി ഗൂഗിൾ തിരുവനന്തപുരം ∙ യാത്രാമധ്യേയും...

Related Articles

Popular Categories

spot_imgspot_img