യുവാവിന്റെ മൃതദേഹം കണ്ടെത്തി

യുവാവിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: കാറിടിച്ച് തോട്ടില്‍ വീണ സ്‌കൂട്ടര്‍ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി. ദേശീയപാതയിലെ തലപ്പാറയില്‍ ആണ് അപകടമുണ്ടായത്. വലിയപറമ്പ് ചാന്ത് മുഹമ്മദ് ഹാഷിറിന്റെ(22) മൃതദേഹമാണ് കണ്ടെത്തിയത്.

ചൊവ്വാഴ്ച രാവിലെ 6.30 ഓടെ കിഴക്കന്‍ തോട്ടില്‍ മുട്ടിച്ചിറ ചോനാരി കടവില്‍ നിന്ന് 100 മീറ്ററകലെ ഇട്ടിങ്ങലില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. ഒന്നര ദിവസത്തോളം നീണ്ട തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്താനായത്.

ഞായറാഴ്ച വൈകീട്ട് വൈകീട്ട് 6.30 ഓടെ തലപ്പാറ കിഴക്കെ തോടിന്റെ പാലത്തില്‍ വെച്ചാണ് അപകടം നടന്നത്.

കൊളപ്പുറം ഭാഗത്തുനിന്ന് പരപ്പനങ്ങാടി ഭാഗത്തേക്ക് പോകുന്ന കാര്‍ എതിരെ വന്ന ഹാഷിറിന്റെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ഹാഷിര്‍ തോട്ടിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

തുടർന്ന് പൊലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സും സന്നദ്ധ സംഘടനാംഗങ്ങളും ഒരുമിച്ചായിരുന്നു തിരച്ചില്‍ നടത്തിയിരുന്നത്.

തിങ്കളാഴ്ച രാവിലെ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും എത്തി തിരച്ചില്‍ നടത്തിയിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രിയിലേക്ക് മാറ്റി.

ഇത്തരത്തിൽ വാഹനം ഓടിച്ച് അപകടം ഉണ്ടായാൽ

ന്യൂഡൽഹി: അതിസാഹസികമായോ, കുറ്റകരമായോ വാഹനം ഓടിക്കുന്നത് കൊണ്ടുണ്ടാകുന്ന അപകടങ്ങളിൽപെട്ട് വ്യക്തി മരണപ്പെട്ടാൽ, മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരത്തുക നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് ബാധ്യതയില്ലെന്ന് സുപ്രീം കോടതി.

നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് കർണാടക സ്വദേശി എൻഎസ് രവിഷായുടെ കുടുംബം നൽകിയ ഹർജി തള്ളിയ കർണാടക ഹൈക്കോടതിയുടെ വിധി ശരിവച്ചാണ്, സുപ്രീംകോടതി ജസ്റ്റിസ് പിഎസ് നരസിംഹ അധ്യക്ഷനായ ബെഞ്ചിൻറെ നിരീക്ഷണം.

2014 ജൂൺ 18-ന് കർണാടകയിൽ വാഹനാപകടത്തിൽ മരിച്ച എൻഎസ് രവി ഷായുടെ കുടുംബത്തിന് നഷ്ടപരിഹാരം വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളുകയായിരുന്നു.

ഗതാഗതനിയമങ്ങൾ ലംഘിച്ച് അമിത വേഗതയിൽ അശ്രദ്ധമായാണ് ഇയാൾ വാഹനമോടിച്ചത് എന്ന് കോടതി ചൂണ്ടിക്കാട്ടി.

മല്ലസാന്ദ്ര ഗ്രാമത്തിൽ നിന്ന് അർസികെരെ നഗരത്തിലേക്ക് ഫിയറ്റ് കാർ ഓടിച്ചുപോകവേയാണ് അപകടം ഉണ്ടായത്. അമിത വേഗമാണ് അപകടകാരണമെന്ന് എഫ്ഐആറിൽ പൊലീസ് വ്യക്തമാക്കിയിരുന്നു.

കാർ നിയന്ത്രണം വിട്ട് മറിയുന്നതിന് മുമ്പായി ഇയാൾ ട്രാഫിക് നിയമങ്ങൾ ലംഘിച്ചെന്നും കോടതി കണ്ടെത്തിയിരുന്നു. നഷ്ടപരിഹാരം ലഭിക്കണമെങ്കിൽ ട്രാഫിക് നിയമലംഘനമുണ്ടായിട്ടില്ലെന്ന് തെളിയിക്കപ്പെടേണ്ടതുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

ഗ്രൂപ്പ് ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറൻസ് പോളിസി എടുത്ത യുവാവിന് ബസ് അപകടത്തിൽ ഇടതു കൈ നഷ്ടപ്പെട്ടു; ക്ലെയിം നിഷേധിച്ച കമ്പനി മുഴുവൻ തുകയും നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കോടതി

ഇൻഷുറൻസ് ക്ലെയിം നിഷേധിച്ച നവി ജനറൽ ഇൻഷുറൻസ് ലിമിറ്റഡ് കമ്പനിയുടെ നടപടി നീതികേടാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി.

ബസ് അപകടത്തെ തുടർന്ന് ഇടതുകൈ മുറിച്ചുകളയേണ്ടി വന്ന കോട്ടയം വൈക്കം സ്വദേശി വിഷ്ണുരാജാണ് നവി ജനറൽ ഇൻഷുറൻസ് കമ്പനിക്കെതിരെ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

ഇടതുകൈ പൂർണ്ണമായും മുറിച്ചു കളയേണ്ടി വന്നതോടെ വെൽഡറായുള്ള ജോലിയും നഷ്ടപ്പെട്ടു. ഗ്രൂപ്പ് ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറൻസ് പോളിസിയിൽ ചേർന്നിരുന്ന വിഷ്ണുരാജ് ഇതോടെ ക്ലെയിം ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചു.

Summary: The body of a scooter rider who fell into a canal after being hit by a car was recovered from Thalappara along the national highway. The deceased has been identified as 22-year-old Chant Muhammed Hashir from Valiyaparambu.

spot_imgspot_img
spot_imgspot_img

Latest news

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

Other news

കുറ്റവാളിയാക്കാൻ ശ്രമം നടക്കുന്നു’; റാപ്പർ വേടൻ

കുറ്റവാളിയാക്കാൻ ശ്രമം നടക്കുന്നു’; റാപ്പർ വേടൻ കൊച്ചി: യുവ ഡോക്ടർ നൽകിയ പരാതി...

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു കൊച്ചി: കൊച്ചി കോർപ്പറേഷൻ മുൻ...

കുടിച്ചാൽ ഫിറ്റാവുന്ന അരിഷ്ടം

കുടിച്ചാൽ ഫിറ്റാവുന്ന അരിഷ്ടം തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമമായ പൂവാറിൽ, കഴിഞ്ഞ ദിവസങ്ങളിലായി...

ഓടുന്ന ട്രെയിനിൽ നിന്നും ചാടിയിറങ്ങാൻ ശ്രമം; പ്രമുഖ നടിക്ക് ഗുരുതര പരിക്ക്

ഓടുന്ന ട്രെയിനിൽ നിന്നും ചാടിയിറങ്ങാൻ ശ്രമം; പ്രമുഖ നടിക്ക് ഗുരുതര പരിക്ക് ബോളിവുഡ്...

നേപ്പാളിൽ ഇന്ത്യാക്കാരിക്ക് ദാരുണാന്ത്യം

നേപ്പാളിൽ ഇന്ത്യാക്കാരിക്ക് ദാരുണാന്ത്യം ന്യൂഡൽഹി: നേപ്പാളിൽ നടന്ന അക്രമാസക്തമായ പ്രതിഷേധത്തിനിടെ തീപിടിച്ച ഹോട്ടലിൽ...

ചുരുളിക്കൊമ്പൻ്റെ ആരോഗ്യനില മോശം

ചുരുളിക്കൊമ്പൻ്റെ ആരോഗ്യനില മോശം പാലക്കാട്: ചുരുളിക്കൊമ്പൻ (പിടി 5) എന്ന കാട്ടാനയുടെ ആരോഗ്യ...

Related Articles

Popular Categories

spot_imgspot_img