നിയമസഭാസമ്മേളനം വിളിക്കണമെന്ന് മാണി​ഗ്രൂപ്പ്

നിയമസഭാസമ്മേളനം വിളിക്കണമെന്ന് മാണി​ഗ്രൂപ്പ്

കോട്ടയം: കേരളത്തിലെ അതിരൂക്ഷമായ വന്യജീവി, തെരുവ് നായ ആക്രമണ ഭീഷണി ചർച്ച ചെയ്യാൻ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണമെന്ന കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയുടെ ആവശ്യത്തോട് പ്രതികരിക്കാതെ സിപിഎം.

മനുഷ്യ സുരക്ഷ ഉറപ്പാക്കാൻ നിയമ ഭേദഗതിയും നിയമനിർമ്മാണവും നടത്തണമെന്നാണ് കേരള കോൺ​ഗ്രസ്മാണി ഗ്രൂപ്പിന്റെ പ്രധാന ആവശ്യം. കേരള കോൺഗ്രസിന്റെ പ്രധാന വോട്ട് ബാങ്കായ

ക്രൈസ്തവ സഭകൾ ഏറെ നാളുകളായി ഉന്നയിക്കുന്ന ആവശ്യമാണ് പാർട്ടി ഇപ്പോൾ മുന്നോട്ടു വച്ചിരിക്കുന്നത്.

ഈ വിഷയത്തിൽ സർക്കാർ സമ്പൂർണ പരാജയമാണെന്ന സഭകളുടെ വാദം മറ്റൊരു വിധത്തിൽ മറ്റോരു രൂപത്തിൽ ജോസ് കെ മാണി ഉന്നയിക്കുകയാണ്.

ഇടതുമുന്നണി വിടുന്നില്ലെന്ന് ജോസ് കെ മാണി ആവർത്തിക്കുമ്പോഴും കത്തോലിക്ക സഭയുടെ സമ്മർദ്ദത്തെ കണ്ടില്ലെന്ന് നടിക്കാൻ അദ്ദേഹത്തിനാവില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ജോസിന്റെ പാർട്ടിക്കേറ്റ തിരിച്ചടിയും നിലമ്പൂരിലെ യുഡിഎഫ് വിജയവുമെല്ലാം മാണി​ഗ്രൂപ്പ് അണികളെ അസ്വസ്ഥമാക്കുന്ന വിഷയങ്ങളാണ്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യാൻ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വേണമെന്ന പ്രമേയം നിയമസഭ ഏകകണ്ഠമായി പാസാക്കിയിരുന്നു.

പിന്നെന്തിനാണ് വീണ്ടുമൊരു നിയമ സമ്മേളനമെന്നാണ് സിപിഎം നേതാക്കൾ ഇപ്പോൾ പറയാതെ പറയുന്നത്.

മുന്നണി വിടാൻ മാണി ഗ്രൂപ്പ് കാരണം തേടുകയാണോ എന്നൊരു സംശയവും സിപിഎം നേതൃത്വത്തിനുണ്ട്.

പാല, കോതമംഗലം, തലശ്ശേരി, താമരശ്ശേരി രൂപതാ ബിഷപ്പുമാർ വന്യജീവി ആക്രമണങ്ങൾക്കെതിരെ ശക്തമായ നിലപാട് പ്രഖ്യാപിച്ചതും ജോസ് കെ മാണിയെ ഏറെ അസ്വസ്ഥമാക്കുന്നുണ്ട്.

നിലമ്പൂരിലെ ക്രൈസ്തവ വോട്ടർമാർ ഒന്നടങ്കം സർക്കാരിനെതിരെ തിരിഞ്ഞതും മുന്നറിയിപ്പായാണ് ജോസിനോട് അടുത്ത വൃത്തങ്ങൾ നിലവിൽ വിലയിരുത്തുന്നത്.

സംസ്ഥാനത്ത് വന്യ ജീവി ആക്രമണങ്ങൾ രൂക്ഷമായ 435 പഞ്ചായത്തുകളിലെ ജനസംഖ്യയിൽ ബഹുഭൂരിപക്ഷവും വിവിധ ക്രൈസ്തവ വിഭാഗങ്ങളിൽ ഉൾപ്പെട്ടവരാണ്.

അവരുടെ താല്പര്യങ്ങൾക്കൊപ്പം നിന്നില്ലെങ്കിൽ തിരിച്ചടി നേരിടുമെന്ന ഭയം പാലായിലെ കർഷക പാർട്ടിയെ ഏറെ അലട്ടുന്നുണ്ട്.

നിയമസഭ വിളിച്ചു കൂട്ടി നിയമനിർമ്മാണം നടത്തുന്നില്ലെങ്കിൽ ആ കാരണം പറഞ്ഞ് ജോസും കൂട്ടരും പുറത്തേക്ക് വരും എന്ന പ്രതീക്ഷ ഇപ്പോൾ യുഡിഎഫിനുമുണ്ട്.

ജോസിന്റെ പുതിയ ആവശ്യത്തിന് പിന്നിൽ ചില കോൺഗ്രസ് നേതാക്കളാണെന്ന സംശയം സിപിഎമ്മിനുണ്ട്.

പിന്നിലുണ്ട് ചില പി.ആർ അജണ്ടകൾ… നേതൃസ്ഥാനത്തെ ചൊല്ലിയുള്ള കലഹം മറക്കാൻ…യു.ഡി.എഫിന്റെ നട്ടെല്ല് ആരായിരുന്നു…ജോസ് കെ. മാണി പറയുന്നു

കോട്ടയം: യു.ഡി.എഫിലേക്ക് തിരികെ പോകുമെന്ന വാർത്തകൾ തള്ളി കേരള കോൺഗ്രസ്(എം)ചെയർമാൻ ജോസ് കെ. മാണി എം.പി. യു.ഡി.എഫ് രാഷ്ട്രീയം

കലങ്ങിമറിയുമ്പോൾ ഇതിൽ നിന്നു ശ്രദ്ധ തിരിക്കാൻ കേരള കോൺഗ്രസി (എം)നെ ചൊല്ലി സൃഷ്ടിക്കുന്ന അനാവശ്യ വാർത്തകളാണിതെന്ന് ജോസ് കെ. മാണി പറഞ്ഞു.

യു.ഡി.എഫിന്റെ നേതൃസ്ഥാനത്തെ ചൊല്ലിയുള്ള കലഹം നടന്നുകൊണ്ടിരിക്കുകയാണ്. കേരള കോൺഗ്രസിന്റെ അജണ്ട നിശ്ചയിക്കാൻ മറ്റാർക്കും അപേക്ഷ നൽകിയിട്ടില്ല.

അതിനായി ആരും വരേണ്ട. കേരള കോൺഗ്രസ് (എം) ഇടതു പക്ഷത്തിനൊപ്പമാണ്. ഇടതുപക്ഷത്തിന്റെ അഭിഭാജ്യ ഘടകമാണ് കേരള കോൺഗ്രസ് (എം).

അതിനെ ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും പാർട്ടി ചെയർമാൻ ജോസ് കെ. മാണി കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇത്തരം ആരോപണങ്ങൾക്ക് പിന്നിൽ ചില പി.ആർ അജണ്ടകൾ കണ്ടേക്കാമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന് ഒപ്പം വരണമെന്ന് പറഞ്ഞ് ആരും സമീപിച്ചിട്ടില്ല. അങ്ങനെയൊരു അപേക്ഷ ആർക്കും കൊടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരള കോൺഗ്രസ് (എം) ഇടതുപക്ഷത്തിനൊപ്പം ചേർന്നതിന്റെ കൂടി ഫലമാണ് തുടർ ഭരണം. യു.ഡി.എഫിന്റെ നട്ടെല്ല് കെ.എം മാണി നേതൃത്വം നൽകിയ കേരള കോൺഗ്രസ് (എം) ന്റെ

പിന്തുടർച്ച അവകാശികളായിരുന്നുവെന്ന് അവർക്ക് ഇതിനോടകം തന്നെ വ്യക്തമായിട്ടുണ്ടെന്നും ജോസ് കെ.മാണി പറഞ്ഞു.

English Summary:

CPM has not responded to Kerala Congress (M) Chairman Jose K. Mani’s demand for an emergency assembly session to discuss the rising threat of wild animal and stray dog attacks in Kerala. Kerala Congress (M) is calling for legislative amendments and new laws to ensure public safety. The party has taken up this long-standing demand of the Christian community, which forms a key part of its vote base.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും...

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

കൂടരഞ്ഞി ഇരട്ട കൊലപാതകം; കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ട് പോലീസ്

കോഴിക്കോട്: കൂടരഞ്ഞിയിൽ ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലിൽ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം...

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

നാല് വയസുള്ള കുഞ്ഞ് മരിച്ചത് ഡ്രൈവറുടെ അശ്രദ്ധ കൊണ്ട്

കോട്ടയം: ചാര്‍ജ് ചെയ്യാനെത്തിയ കാര്‍ നിയന്ത്രണംവിട്ട് ഇടിച്ചുകയറി നാലു വയസുള്ള കുഞ്ഞ്...

കെയർ ഹോമിൽ അന്തേവാസിക്ക് ക്രൂര മർദ്ദനം

കെയർ ഹോമിൽ അന്തേവാസിക്ക് ക്രൂര മർദ്ദനം അന്തേവാസിയെ മര്‍ദിച്ച സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്ത...

Related Articles

Popular Categories

spot_imgspot_img