അൽത്താഫും അനാർക്കലിയും വീണ്ടും ഒന്നിക്കുന്നു
പ്രേക്ഷക പ്രിയ കുടുംബ ചിത്രങ്ങളിലൊന്നാണ് അൽത്താഫും അനാർക്കലി മരയ്ക്കാറും ഒന്നിച്ചഭിനയിച്ച ‘മന്ദാകിനി’. ഇപ്പോഴിതാ ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.
‘ഇന്നസെന്‍റ് ‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ‘വടക്കുനോക്കിയന്ത്ര’ത്തിലെ തളത്തിൽ ദിനേശനേയും ശോഭയേയും അനുസ്മരിപ്പിച്ചു കൊണ്ടുള്ളതാണ് സിനിമയുടെ പോസ്റ്റർ.
കൂടാതെ സോഷ്യൽ മീഡിയ വൈറൽ താരം ടാൻസാനിയൻ സ്വദേശിയായ കിലി പോൾ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയും കൂടിയാണ് ‘ഇന്നസെന്‍റ് ‘. ജോമോൻ ജ്യോതിറും അസീസ് നെടുമങ്ങാടും അന്ന പ്രസാദും ആണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തിറങ്ങിയിരുന്നു. ചിത്രം ഒരു ടോട്ടൽ ഫൺ റൈഡ് ആണെന്നാണ് പുറത്തുവരുന്ന വിവരം. ഏറെ കൗതുകം ജനിപ്പിക്കുന്ന പോസ്റ്റർ സോഷ്യൽ മീഡിയ ഒന്നാകെ ഏറ്റെടുത്തിരിക്കുകയാണ്.
എലമെന്‍റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് എ.കെ.ഡി നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്.
‘ആ സിനിമയിൽ അഭിനയിച്ചതില്‍ കുറ്റബോധം’
മോഹന്‍ലാലിന്റെ ജനപ്രിയ ചിത്രങ്ങളിൽ ഒന്നാണ് ജോഷി സംവിധാനം ചെയ്ത ‘ക്രിസ്ത്യന്‍ ബ്രദേഴ്‌സ്’. ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയവരിൽ ഒരാളാണ് നടന്‍ ആനന്ദ്.
ക്രിസ്ത്യന്‍ ബ്രദേഴ്‌സില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ക്രിസ്റ്റി എന്ന കഥാപാത്രത്തിന്റെ സഹായി രഞ്ജിത് എന്ന കഥാപാത്രമായാണ് ആനന്ദ് എത്തിയത്.
എന്നാൽ ഇപ്പോഴിതാ ക്രിസ്ത്യന്‍ ബ്രദേഴ്‌സില്‍ അഭിനയിച്ചതില്‍ ഇപ്പോള്‍ ഖേദിക്കുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
എന്തിന് ഇത്തരം വേഷങ്ങള്‍ ചെയ്യുന്നുവെന്ന് ചിത്രത്തിന്റെ സെറ്റില്‍ വെച്ച് ബിജു മേനോന്‍ തന്നോട് ചോദിച്ചിരുന്നതായും ആനന്ദ് പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്ന പടം എന്തിനാ ഞാൻ ചെയ്തത് എന്ന് എനിക്ക് അറിയില്ല. എനിക്കതില്‍ ഖേദമുണ്ട്. പടത്തിന് വേണ്ടി അവര്‍ വിളിച്ചു. ഞാന്‍ പോയി. മോഹന്‍ലാലിന്റെ ബാക്കില്‍ നില്‍ക്കുന്ന പോലെ ഒരു കഥാപാത്രം ആണ് എനിക്ക് തന്നത്.
എന്തിനാണ് ഞാന്‍ ഇതൊക്കെ ചെയ്യുന്നതെന്ന് എനിക്ക് തോന്നി. എന്തിനാണ് ഞാന്‍ ആ സിനിമ ചെയ്തതെന്ന് ഏറ്റവും കൂടുതല്‍ പശ്ചാത്തപിക്കുന്ന സിനിമയാണ് ക്രിസ്ത്യന്‍ ബ്രദേഴ്‌സ്’, എന്ന് ആനന്ദ് പറഞ്ഞു.
സെറ്റില്‍ ഞാന്‍ അതിനെക്കുറിച്ച് ഒന്നും മിണ്ടാതെ നിന്നു. റോള്‍ ചെയ്യാമെന്നു സമ്മതിച്ചു പോയി അത് ചെയ്തു എന്നും അദ്ദേഹം പറയുന്നു.
ആദ്യം പത്തുദിവസത്തെ ഡേറ്റ് ആയിരുന്നു ചോദിച്ചത്. എന്നാൽ പിന്നീട് അത് 20 ദിവസമായി. എനിക്ക് കിട്ടേണ്ട തുക ഞാന്‍ ചോദിച്ചുവാങ്ങി.
‘ആ സിനിമ കയ്‌പേറിയ അനുഭവമായിരുന്നു എനിക്ക് സമ്മാനിച്ചത്. ആനന്ദ് നീ എന്തിന് ഈ ക്യാരക്ടര്‍ ചെയ്യുന്നുവെന്ന് സെറ്റില്‍വെച്ചു തന്നെ ബിജു മേനോന്‍ ചോദിച്ചിരുന്നു. ബിജു മേനോന്‍ ഓര്‍ക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല’, നടൻ കൂട്ടിച്ചേര്‍ത്തു.
ഉദയ് കൃഷ്ണ- സിബി കെ. തോമസ് കൂട്ടുകെട്ടിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത് 2011-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ക്രിസ്ത്യന്‍ ബ്രദേഴ്‌സ്.
Summary: After the ‘Mandakini’, actors Althaf and Anarakali Marakkar reunite for a new film titled Innocent. The announcement has created excitement among fans eagerly awaiting the duo’s return to the screen.