മാലിയിൽ 3 ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയി

മാലിയിൽ 3 ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയി

ന്യൂഡൽഹി: മാലിയിൽ 3 ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ.

സിമന്റ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന മൂന്ന് ഇന്ത്യൻ പൗരന്മാരെ നിരോധിത ഭീകര സംഘടനയായ അൽ ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരർ ആണ് തട്ടിക്കൊണ്ടുപോയത്.

പടിഞ്ഞാറൻ മാലിയിലെ കെയ്‌സിലെ ഡയമണ്ട് സിമന്റ് ഫാക്ടറിയിലാണ് സംഭവം. ഒരു സംഘം തോക്കുധാരികൾ സ്ഥാപനത്തിലേക്ക് അതിക്രമിച്ചു കയറി തൊഴിലാളികളെ ബന്ദികളാക്കുകയായിരുന്നു എന്നാണ് വിവരം.

സംഭവത്തെ തുടർന്ന് ഇന്ത്യൻ പൗരന്മാരുടെ സുരക്ഷിതവും മോചനവും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയം മാലി സർക്കാരിനോട് ആവശ്യപ്പെട്ടു.

‘‘ഈ നിന്ദ്യമായ അക്രമത്തെ ഇന്ത്യൻ സർക്കാർ അപലപിക്കുന്നു. തട്ടിക്കൊണ്ടുപോയ ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായും വേഗത്തിലും മോചിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ റിപ്പബ്ലിക് ഓഫ് മാലി സർക്കാരിനോട് ആവശ്യപ്പെടുന്നു” – എന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

അതേസമയം മാലിയിൽ താമസിക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്നും പുതിയ സംഭവ വികാസങ്ങൾ അറിയാനും സഹായത്തിനും ബമാകോയിലെ എംബസിയുമായി ബന്ധപ്പെടണമെന്നും കേന്ദ്ര സർക്കാർ നിർദേശം നൽകി.

മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാൻ പ്രതിജ്ഞാബന്ധമാണെന്നും മന്ത്രാലയം അറിയിച്ചു.

പടിഞ്ഞാറൻ, മധ്യ മാലിയിലെ പല സ്ഥലങ്ങളിലുമുള്ള നിരവധി സൈനിക, സർക്കാർ സ്ഥാപനങ്ങൾക്കു നേരെ ജൂലൈ ഒന്നിന് തീവ്രവാദികൾ ആക്രമണം നടത്തിയിരുന്നു.

പാകിസ്ഥാന്റെ കൊടുംഭീകരൻ ഷെയ്ക് സജ്ജാദ് ഗുൽ പഠിച്ചത് കൊച്ചിയിൽ

തിരുവനന്തപുരം: പഹൽ‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്നു സംശയിക്കുന്ന പാകിസ്ഥാന്റെ കൊടുംഭീകരൻ, ഭീകര സംഘടനയായ ദി റസിസ്റ്റൻറ് ഫ്രണ്ടിൻറെ (ടിആർഎഫ്) തലവൻ ഷെയ്ക് സജ്ജാദ് ഗുൽ ലാബ് ടെക്നിഷ്യൻ കോഴ്സ് പഠിച്ചത് കൊച്ചിയിൽ.

25 വർഷം മുൻപ് കേരളത്തിൽ എത്തിയ സജ്ജാദ് ഗുൽ ലാബ് ടെക്നിഷ്യൻ കോഴ്സ് പഠിച്ച സ്ഥാപനം ഏതെന്നു അന്വേഷിക്കുകയാണ് പോലീസ്.

എൻഐഎ അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ സഹായത്തോടെയാണ് അന്വേഷണം.

കശ്മീർ സ്വദേശിയായ സജ്ജാദ് ആദ്യം ബെംഗളൂരുവിൽ എംബിഎ പൂർത്തിയാക്കിയിരുന്നു. പിന്നീട് കേരളത്തിൽ ലാബ് ടെക്നിഷ്യൻ കോഴ്സ് ചെയ്തുവെന്നാണ് അന്വേഷണ ഏജൻസികൾ പറയുന്നത്.

പ്രാഥമിക വിവരമനുസരിച്ച്, സജ്ജാദ് കൊച്ചിയിലെ ഒരു സ്ഥാപനത്തിൽ പഠനം നടത്തിയെന്നാണ് അന്വേഷണ ഏജൻസികൾ നൽകുന്ന വിവരം.

എന്നാൽ, ഈ സ്ഥാപനം കണ്ടെത്താൻ സാധിച്ചിട്ടില്ല. സജ്ജാദിനു കേരളത്തിൽ സഹായം നൽകിയത് ആരൊക്കെയാണെന്നും പഠന കേന്ദ്രമായി കേരളം തിരഞ്ഞെടുക്കാനുള്ള കാരണം എന്താണ് എന്നിവയാണു പ്രധാനമായും കേരള പോലീസ് അന്വേഷിക്കുന്നത്.

കേരളത്തിലെ പഠനശേഷം പിന്നീട് കശ്മീരിൽ തിരിച്ചെത്തിയ ഇയാൾ അവിടെ ലാബ് തുടങ്ങി. ഈ ലാബ് ഭീകര സംഘടനകൾക്ക് സഹായം ചെയ്തിരുന്നു എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഇയാളുടെ പേരിൽ വേറെയും നിരവധി കേസുകൾ പോലീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2002ൽ 5 കിലോ ആർഡിഎക്സുമായി ഡൽഹി പൊലീസിന്റെ പിടിയിലായിരുന്നു. പിന്നീട് 2003ൽ 10 വർഷം തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു.

2017ൽ ജയിൽ മോചിതനായ ശേഷം പാക്കിസ്ഥാനിലെ റാവൽപിണ്ടിയിലേക്കു പോകുകയായിരുന്നു. അവിടെ നിന്നും സൈനിക പരിശീലനം അടക്കം നേടിയതായാണ് റിപ്പോർട്ടുകൾ. 2022 ഏപ്രിലിൽ ആണ് എൻഐഎ ഇയാളെ ഭീകരനായി പ്രഖ്യാപിക്കുകയായിരുന്നു.

Summary: India expresses concern over the abduction of three Indian nationals by terrorists linked to the banned outfit Al-Qaeda in Mali. The victims were working at a cement factory when they were kidnapped.

spot_imgspot_img
spot_imgspot_img

Latest news

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീ മരിച്ചു

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീ മരിച്ചു കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം...

ഏഷ്യാനെറ്റ് ഒന്നിൽ നിന്നും നേരേ മൂന്നിലേക്ക്

ഏഷ്യാനെറ്റ് ഒന്നിൽ നിന്നും നേരേ മൂന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനലുകളുടെ റേറ്റിംഗ്...

മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞു വീണു

മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞു വീണു കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം...

ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക്...

ഹൃദയാഘാത മരണങ്ങൾക്ക് പിന്നിൽ

ഹൃദയാഘാത മരണങ്ങൾക്ക് പിന്നിൽ ന്യൂഡൽഹി: ഇന്ത്യയിൽ തുടരെ തുടരെ ഉണ്ടാകുന്ന ഹൃദയാഘാത മരണങ്ങൾക്ക്...

Other news

കൂട്ടുകാരിയെ വിവാഹം ചെയ്ത് നടി പ്രാർത്ഥന

കൂട്ടുകാരിയെ വിവാഹം ചെയ്ത് നടി പ്രാർത്ഥന 'കൂടെവിടെ' എന്ന സീരിയലിലൂടെ പ്രശസ്തയായ നടിയാണ്...

നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം...

ദേഹാസ്വാസ്ഥ്യം; മന്ത്രി വീണാ ജോർജ് ആശുപത്രിയിൽ

ദേഹാസ്വാസ്ഥ്യം; മന്ത്രി വീണാ ജോർജ് ആശുപത്രിയിൽ കൊല്ലം: രക്തസമ്മർദം കൂടിയതിനെ തുടർന്ന് ആരോഗ്യമന്ത്രി...

കേരളത്തിൽ വീണ്ടും നിപ?; യുവതി ചികിത്സയിൽ

കേരളത്തിൽ വീണ്ടും നിപ?; യുവതി ചികിത്സയിൽ പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ രോഗബാധയെന്ന്...

ഇടുക്കിയിൽ കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

ഇടുക്കിയിൽ മലയോര ഹൈവേയിൽ കാഞ്ചിയാർ പള്ളിക്കവലക്കും പാലാക്കടക്കും ഇടയിൽ വ്യാഴാഴ്ച വൈകിട്ട്...

സ്വീഡനിൽ കുടുംബത്തോടൊപ്പം പഠിക്കാം

സ്വീഡനിൽ കുടുംബത്തോടൊപ്പം പഠിക്കാം സ്വീഡൻ പഠനത്തിനായി, പ്രത്യേകിച്ച് സയൻസ്, ടെക്‌നോളജി, എൻജിനീയറിങ്, മാത്‌സ്)...

Related Articles

Popular Categories

spot_imgspot_img