ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദർശനം നാളെ മുതൽ തുടങ്ങും. എട്ട് ദിവസങ്ങളിൽ ആയി പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങളാണ് സന്ദർശിക്കുന്നത്.
ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുന്നത്. ആദ്യസന്ദർശനം ഘാനയിലേക്കാണ്. 30 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഘാനയിലെത്തുന്നത് എന്ന പ്രത്യേകതയും ഈ യാത്രയ്ക്കുണ്ട്.
ട്രിനിഡാഡ് ആൻഡ് ടുബാഗോയിലും മോദി സന്ദർശിക്കും. രാജ്യങ്ങളുമായി നിർണായകമായ ധാരണാപത്രങ്ങൾ പ്രധാനമന്ത്രി ഒപ്പ് വയ്ക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നാളെ മുതൽ ജൂലൈ 9 വരെയാണ് സന്ദർശനം നടത്തുന്നത്. 6, 7 തീയതികളിൽ ബ്രസീലിലെ റിയോയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിലും മോദി പങ്കെടുക്കും. ഈ മാസം 9ന് നമീബീയിലും മോദി സന്ദർശനം നടത്തുന്നുണ്ട്.
ENGLISH SUMMARY:
Prime Minister Narendra Modi will begin his foreign tour tomorrow, covering five countries over eight days. The nations on his itinerary include Ghana, Trinidad and Tobago, Argentina, Brazil, and Namibia. His first stop will be Ghana, marking the first visit by an Indian Prime Minister to the country in 30 years.