ന്യൂഡല്‍ഹി: രാജ്യത്ത് റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ധന നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. വന്ദേഭാരത് ഉള്‍പ്പടെ എല്ലാ ട്രെയിനുകള്‍ക്കും നിരക്ക് വര്‍ധന ബാധകമാണ് എന്ന് റെയിൽവേ അറിയിച്ചു.
എസി കോച്ചിന് കിലോ മീറ്ററിന് രണ്ടുപൈസയും സെക്കന്‍ഡ് ക്ലാസ് ടിക്കറ്റുകള്‍ക്ക് ഒരു പൈസയുമാണ് വര്‍ധിപ്പിക്കുന്നത്. എന്നാൽ സബര്‍ബന്‍ ട്രെയിനുകള്‍ക്കും 500 കി.മീറ്റര്‍ വരെയുള്ള സെക്കന്‍ഡ് ക്ലാസ് യാത്രകള്‍ക്കും ടിക്കറ്റ് നിരക്കില്‍ മാറ്റമുണ്ടാകില്ല.
500 കി.മീറ്ററിന് മുകളില്‍ വരുന്ന സെക്കന്‍ഡ് ക്ലാസ് ടിക്കറ്റിന് കിലോമീറ്ററിന് അര പൈസ എന്ന നിലയിലാണ് കൂട്ടുന്നത്. സീസണ്‍ ടിക്കറ്റുകാര്‍ക്കും നിരക്കുവര്‍ധനവ് ഉണ്ടാകില്ല.
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ റെയില്‍വേ നിരക്ക് വര്‍ധിപ്പിക്കാൻ തീരുമാനിക്കുന്നത്. രാജ്യത്ത് ജൂലായ് ഒന്നുമുതല്‍ തത്കാല്‍ ടിക്കറ്റുകള്‍ക്ക് ആധാര്‍ ഒടിപി നിര്‍ബന്ധമാക്കി റെയില്‍വേ അടുത്തിടെ ഉത്തരവിറക്കിയിരുന്നു.
ജൂലൈ 15 മുതല്‍ യാത്രക്കാര്‍ തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഒടിപി ഓതന്റിക്കേഷന്റെ ഒരു അധിക ഘട്ടം കൂടി പൂര്‍ത്തിയാക്കേണ്ടതായി വരുമെന്നും റെയില്‍വേ അറിയിച്ചു.
നിരക്ക് വർധന കിലോമീറ്ററിന് ഇങ്ങനെ:
സ്ലീപ്പർ ക്ലാസ് ഓർഡിനറി–50 പൈസ
ഫസ്റ്റ് ക്ലാസ് ഓർഡിനറി–50 പൈസ
സെക്കൻഡ് ക്ലാസ് (മെയിൽ/എക്സ്പ്രസ്)– ഒരു പൈസ
സ്ലീപ്പർ ക്ലാസ് (മെയിൽ/എക്സ്പ്രസ്)– ഒരു പൈസ
ഫസ്റ്റ് ക്ലാസ് (മെയിൽ/എക്സ്പ്രസ്)– ഒരു പൈസ
എസി ചെയർ കാർ–2 പൈസ
എസി 3 ടയർ/3 ഇ–2 പൈസ
എസി 2 ടയർ–2 പൈസ
എസി ഫസ്റ്റ് ക്ലാസ്/ഇസി/ഇഎ–2 പൈസ
Summary: Railway fare hike across India will come into effect from tomorrow. The revised rates will apply to all trains, including Vande Bharat.