കറിവേപ്പില ഫ്രഷ് ആയി സൂക്ഷിക്കാൻ പറ്റുന്നില്ലേ.…? ഇതാ പുത്തൻ ട്രിക്ക് എത്തി…!

കറിവേപ്പില മലയാളിയുടെ നിത്യജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്. കറികളിലും, മറ്റു വിഭവങ്ങളിലും കറിവേപ്പില നമുക്ക് വേണം.

എന്നാൽ, കറികളില്‍ ചേർക്കാൻ കറിവേപ്പില ഫ്രെഷ് ആയി തന്നെ ഉപയോഗിക്കണം. അല്ലെങ്കിൽ അത് അരോചകമായി മാറും.

കടകളിൽ നിന്നും വാങ്ങിയാലും എത്ര സൂക്ഷിച്ചാലും പെട്ടെന്ന് വാടിപോകും എന്നതാണ് വീട്ടമ്മമാരുടെ പരാതി.

എന്നാൽ ആ ടെൻഷനും ഒരു പരിഹാരമാകുകയാണ്. ഈ അടിപൊളി ട്രിക്ക് പരീക്ഷിച്ചാൽ കുറെ അധികം നാൾ വരെ കറിവേപ്പില ഫ്രെഷായി സൂക്ഷിക്കാവുന്നതാണ്.

ആദ്യം കറിവേപ്പില തണ്ടിൽ നിന്നും അടർത്തിയെടുക്കണം. അതിനുശേഷം നന്നായി കഴുകിയിട്ട് ഒരു ടൗവ്വലിൽ നിരത്തിയിട്ട് വെള്ളമയം മുഴുവൻ കളയണം.

പിന്നീട് ഒരു പാത്രത്തിൽ നിരത്തി മൈക്രോവേവ് ഓവനിൽ ഒരു മിനിറ്റ് നേരം വച്ച് ഡ്രൈ ആക്കി എടുക്കാം. നല്ല ക്രിസ്പിയായി കിട്ടും.

അത് അടപ്പ് മുറുക്കമുള്ള കുപ്പിയിലിട്ട് അടച്ച് വച്ച് സൂക്ഷിക്കാവുന്നതാണ്. ഒരുപാട് നാള് കേടുകൂടാതെ ഈ കറിവേപ്പില സൂക്ഷിക്കാം. കറികളിലും ചേർക്കാം.

ആഹാരത്തിലുണ്ടാകുന്ന വിഷാംശം ഇല്ലാതാക്കാൻ കറിവേപ്പിലയ്ക്ക് കഴിവുണ്ടെന്ന് ഗവേഷകർ പറയുന്നു. കറിവേപ്പില എണ്ണ കാച്ചി തേക്കുന്നത് മുടി കൊഴിച്ചില്‍ തടയുന്നു

കുടിക്കാനുള്ള വെള്ളം തിളപ്പിക്കുമ്പോൾ കറിവേപ്പില കൂടി ചേർത്ത് തിളപ്പിക്കാവുന്നതാണ്. ശരീരത്തിന് ആവശ്യമില്ലാത്ത വസ്തുക്കളെ പുറന്തള്ളാനിതു സഹായിക്കും.

മാത്രമല്ല അമിതവണ്ണം കുറയ്ക്കാനും കറിവേപ്പില കൊണ്ട് പ്രയോജനമുണ്ട്. ശരീരത്തെ വിഷവിമുക്തമാക്കാനുള്ള കഴിവും കറിവേപ്പിലയ്ക്കുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ശിവകാശിയിൽ പടക്കനിർമാണ ശാലയിൽ സ്ഫോടനം; അഞ്ചുപേർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. അപകടത്തിൽ അഞ്ച് പേർ...

നടുവേദനയ്ക്ക് കീഹോൾ സര്‍ജറി; യുവാവിന് ദാരുണാന്ത്യം; ആലുവ രാജിഗിരി ആശുപത്രിക്കെതിരെ കേസ്

കൊച്ചി: കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ ആലുവ രാജഗിരി...

നവജാതശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം; ശരീരാവശിഷ്ടങ്ങൾ പുറത്തെടുത്തു, പരിശോധന പൂർത്തിയായി

തൃശൂർ: പുതുക്കാട് നവജാത ശിശുക്കളെ യുവതി ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടാമത്തെ...

ആമ്പല്ലൂർ സ്വദേശിയായ യുവാവ് പൊലീസ് സ്റ്റേഷനിൽ എത്തിയത് കുട്ടികളുടെ അസ്ഥികളുമായി; ദുർമന്ത്രവാദ സാധ്യതകൾ തള്ളാതെ പോലീസ്

തൃശൂർ: പുതുക്കാട് നവജാത ശിശുക്കളെ കൊന്ന് കുഴിച്ചിട്ടതായി മൊഴി. രണ്ട് കുട്ടികളുടെ...

Other news

30 കൊല്ലം ഞാനനുഭവിച്ച വേദനയാണ് സർ, ഞാൻ മീഡിയ വക്താവാണ്, ഇതിനൊരു മറുപടി താ… പുതിയ പോലീസ് മേധാവിയുടെ പത്രസമ്മേളനത്തിനിടെ നാടകീയ രം​ഗങ്ങൾ

തിരുവനന്തപുരം: ഡിജിപി റവാഡ ചന്ദ്രശേഖർ സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റതിന് പിന്നാലെ...

ലിംഗനിർണയം നടത്തിയ ബീജം; ഇനി പിറക്കുന്നതൊക്കെ പശുക്കിടാങ്ങൾ മാത്രം

കോട്ടയം: പശുക്കിടാങ്ങൾക്കുമാത്രം ജന്മം നൽകാൻ ലിംഗനിർണയം നടത്തിയ ബീജം (സെക്‌സ്‌ സോർട്ടഡ്‌...

റവാഡ ചന്ദ്രശേഖര്‍ സംസ്ഥാനത്തെത്തി; ഇന്നുതന്നെ പൊലീസ് മേധാവിയായി ചുമതലയേല്‍ക്കും

തിരുവനന്തപുരം: നിയുക്ത പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ സംസ്ഥാനത്തെത്തി. തിരുവനന്തപുരത്ത് എത്തിയ റവാഡ...

പോലീസ് മേധാവിയായി ചുമതലയേറ്റ രവാഡ ചന്ദ്രശേഖർ നേരെ പോയത് കണ്ണൂരിലേക്ക്

തിരുവനന്തപുരം: പോലീസ് മേധാവിയായി ചുമതലയേറ്റതിന് പിന്നാലെ രവാഡ ചന്ദ്രശേഖർ കണ്ണൂരിലേക്ക്. രാവിലെ...

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....

ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ…നരേന്ദ്രമോദിയുടെ വിദേശ സന്ദർശനം നാളെ മുതൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദർശനം നാളെ മുതൽ തുടങ്ങും. എട്ട്...

Related Articles

Popular Categories

spot_imgspot_img