ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിനായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച ഗുരുപൂർണിമ ആഘോഷങ്ങൾക്ക് ഭക്തി സാന്ദ്രമായ സമാപനമായി.
ലണ്ടനിലെ തൊണ്ടോൻ ഹീത്തിലെ വെസ്റ്റ് തൊണ്ടോൻ കമ്മ്യൂണിറ്റി സെൻഡറിൽ വച്ചാണ് ചടങ്ങുകൾ നടത്തപ്പെട്ടത്
.വിഷ്‌ണു പൂജ,ഗുരുപാദ പൂജ,ദീപാരാധന,അന്നദാനം എന്നിവ നടത്തപ്പെട്ടു,ചടങ്ങുകൾക്ക് ഗുരുവായൂർ വാസുദേവൻ നമ്പൂതിരി കർമതികത്വം വഹിച്ചു,
ലണ്ടനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടനവധി ആളുകൾ ഈ മഹത്തായ ചടങ്ങിൽ പങ്കെടുത്തു.


അയർലൻഡ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യം…! യുകെയെയും യുഎസിനെയും മറികടന്നു
അയർലണ്ട്. യുകെയെയും യുഎസിനെയും മറികടന്ന് പട്ടികയിൽ ഉയർന്ന സ്ഥാനം അയർലണ്ട് നേടി.
പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ നോർഡിക് രാജ്യമായ ഐസ്‌ലൻഡിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് അയർലണ്ട്. തുടർച്ചയായി രണ്ടാം വർഷമാണ് അയർലൻഡ് ഈ പദവി നേടുന്നത്.
നിരവധി ആഗോള വെല്ലുവിളികൾ നേരിടുന്നതിനാൽ, ജീവിക്കാൻ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ ഒന്നാണ് അയർലൻഡ് എന്ന് ഗ്ലോബൽ പീസ് ഇൻഡക്സ് പഠനം പറയുന്നു.
163 രാജ്യങ്ങളുടെ പട്ടികയിൽ അമേരിക്ക 128-ാം സ്ഥാനത്താണ്. മൊസാംബിക്, ദക്ഷിണാഫ്രിക്ക, കെനിയ തുടങ്ങിയ രാജ്യങ്ങളെക്കാൾ താഴ്ന്ന സ്ഥാനത്താണ് അമേരിക്ക.
2008 മുതൽ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമെന്ന പദവി നിലനിർത്തുന്നത് ഐസ്‌ലൻഡാണ്. ന്യൂസിലാൻഡ്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ് എന്നിവ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം നേടി…Read more