കൊല്ലം: കെഎസ്ആർടിസി ബസിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടറെ അറസ്റ്റ് ചെയ്തു. കൊല്ലത്ത് ആണ് സംഭവം.
പുനലൂർ ഡിപ്പോയിലെ കണ്ടക്ടറായ കുന്നിക്കോട് ചക്കുവരയ്ക്കൽ സ്വദേശി അജയഘോഷി(53)നെയാണ് അറസ്റ്റ് ചെയ്തത്. സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ ബസിൽ കയറിയ പത്താം ക്ലാസ് വിദ്യാർത്ഥിനിയോട് കണ്ടക്ടർ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
പെൺകുട്ടി ഈ വിവരം സ്കൂളിലെ ടീച്ചറോട് പറയുകയായിരുന്നു. തുടർന്ന് കുന്നിക്കോട് പൊലീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അജയഘോഷിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അതിനിടെ നൃത്തപഠനത്തിനെത്തിയ ഏഴു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച നൃത്താധ്യാപകന് 52 കൊല്ലം കഠിനതടവും 3.25 ലക്ഷം പിഴയും വിധിച്ചു.
കൊല്ലം തുളസിമുക്ക് പ്ലാവിള വീട്ടില്‍ സുനില്‍ കുമാറി (46)നെയാണ് തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്നര വര്‍ഷം വെറുംതടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നല്‍കണം എന്നും ശിക്ഷാ വിധിയിൽ പറയുന്നു.
അധ്യാപകനായ പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും അധ്യാപകന്‍ എന്ന നിലയില്‍ കുട്ടികള്‍ നല്‍കിയ വിശ്വാസത്തെയാണ് പ്രതി നഷ്ടപ്പെടുത്തിയതെന്നും വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടുന്നു. മറ്റൊരു പന്ത്രണ്ടു വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച കേസിലും ഇയാൾ പ്രതിയാണ്.
Summary: KSRTC conductor arrested for assaulting a school student inside a bus in Kollam. The incident has sparked public outrage and raised concerns over passenger safety









