തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിലയില്‍ മാറ്റമില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ആരോഗ്യനില തല്‍സ്ഥിതിയില്‍ തുടരുകയാണ്.
വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം ചികിത്സ തുടരുന്നുവെന്നും മെഡിക്കല്‍ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്നു വൈകിട്ട് നാലിന് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ ആണ് വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നിലയില്‍ മാറ്റമില്ലെന്ന കാര്യം പുറത്തു വിട്ടത്.
വിഎസ് അച്യുതാനന്ദന്റെ വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ സൂക്ഷ്മമായി വിലയിരുത്തി ചികിത്സ തുടരുകയാണെന്നും ആശുപത്രി അറിയിച്ചു. തിങ്കളാഴ്ചയാണ് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. അച്ഛന്റെ ആരോഗ്യനിലയില്‍ ചെറിയ തോതിലുള്ള പുരോഗതിയാണ് കാണുന്നതെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും അരുണ്‍കുമാര്‍ ഫെയ്‌സ്ബുക്കിൽ കുറിച്ചിരുന്നു.
തങ്ങള്‍ വലിയ ആത്മവിശ്വാസത്തിലാണെന്നും അരുണ്‍കുമാര്‍ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു.
Summary: Former Kerala Chief Minister V.S. Achuthanandan remains in stable condition, according to the latest medical bulletin from a private hospital in Thiruvananthapuram. No significant changes in his health have been reported.