ന്യൂയോർക്ക് സിറ്റി മേയറാകാൻ തയാറെടുത്ത് ഡെമോക്രാറ്റിക് പ്രതിനിധിയും ഇന്ത്യൻ വംശജനുമായ സൊഹ്‌റാൻ മംദാനി.
എന്നാൽ മംദാനിക്കെതിരെ എക്‌സിൽ അവഹേളനവും അധിക്ഷേപവും പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് രംഗത്തെത്തി.
കമ്യൂണിറ്റ് ഭ്രാന്തനാണ് സൊഹ്‌റാൻ മംദാനി ഡെമോക്രാറ്റിക് പ്രൈമറിയിൽ വിജയിച്ച് മേയറാകാൻ മംദാനി ഒരുങ്ങുകയാണ്. ഡെമോക്രാറ്റുകൾ അതിരുകടന്നു.
മുൻപും റാഡിക്കൽ ഇടതുപക്ഷക്കാർ ഉണ്ടായിട്ടുണ്ട് എന്നാൽ ഇത് പരിഹാസ്യമാണ്. മംദാനി കാണാൻ ഭയാനകനാണ് ശബ്ദം അരോചകമാണ്. ട്രംപ് എക്‌സിൽ കുറിച്ചു.
നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ വിജയിചച്ചാൽ ന്യൂയോർക്കിന്റെ ചരിത്രത്തിലെ ആദ്യ കുടിയേറ്റ മുസ്ലീം മേയറായിരിക്കും മംദാനി.
ട്രംപിന്റെ നയങ്ങളേയും ഇസ്രയേൽ ആക്രമണങ്ങളേയും മംദാനി വിമർശിച്ചിരുന്നു ഇതാവാം മംദാനിക്കെതിരെ ട്രംപ് തിരിയാൻ കാരണമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.
ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളേയും മംദാനി വിമർശിച്ചിരുന്നു. ഇതിനിടെ ഇന്ത്യൻ വംശജനായതിനാൽ ‘ പാമ്പെണ്ണ വിൽപ്പനക്കാരൻ ‘ എന്ന് ന്യൂയോർക്ക് സിറ്റി മേയർ എറികം ആഡംസ് മംദാനിയെ വിളിച്ചു.