web analytics

ഖത്തറിൽ ഇറാൻ്റെ ആക്രമണം

ദോഹ: ഖത്തറിലെ ദോഹയിൽ ആക്രമണം നടത്തി ഇറാൻ. ഖത്തറിലെ അല്‍ ഉദെയ്ദിലുള്ള യുഎസ് സൈനിക താവളത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്.

ഇറാന്റെ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് ദോഹയില്‍ സ്‌ഫോടനശബ്ദം കേട്ടതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇറാഖിലെ യുഎസ് സൈനിക താവളത്തിലും ആക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.

ഇറാന്‍ ആക്രമണം നടത്തിയതിനു പിന്നാലെ ഇന്ത്യക്കാർക്ക് ഖത്തർ ഇന്ത്യൻ എംബസി സുരക്ഷാ നിർദേശങ്ങൾ നൽകി.

ഇന്ത്യക്കാരോട് പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

അതേസമയം അയൽരാജ്യമായ ഖത്തറുമായുള്ള സൗഹൃദത്തെ ഇത് ബാധിക്കില്ലെന്ന് ഇറാൻ പ്രതികരിച്ചു. യുഎസ് താവളങ്ങളിൽ ആക്രമണം നടത്താൻ ഇറാൻ തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ വന്നതിനു പിന്നാലെയാണ് ആക്രമണം നടന്നതായി വാർത്തകൾ പുറത്തു വന്നത്.

ഇറാൻ – യുഎസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വ്യോമമേഖല താൽകാലികമായി അടയ്‌ക്കാൻ ഖത്തർ തീരുമാനിച്ചിട്ടുണ്ട്. ഖത്തറിലെ യുഎസ്, യുകെ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി. നിലവിലെ സ്ഥിതി ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളെയും ബാധിക്കും.

അതിനിടെ, ബഹ്റൈനിൽ സുരക്ഷാ സൈറൻ മുഴങ്ങിയതായി റിപ്പോർട്ടുകളുണ്ട്. സുരക്ഷാ സ്ഥാനങ്ങളിലിരിക്കാൻ ജനങ്ങൾക്ക് നിർദേശം നൽകി.

നിലവിൽ റോഡുകൾ ഉപയോഗിക്കുന്നതിൽ ഔദ്യോഗിക വാഹനങ്ങൾക്ക് മുൻഗണന നൽകിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

Other news

വിമാനയാത്രക്കാർക്ക് തിരിച്ചടി! ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി എയർ ഇന്ത്യ; പുതിയ മാറ്റങ്ങൾ അറിയാം

ന്യൂഡൽഹി: വിദേശയാത്രകൾക്കും ആഭ്യന്തര യാത്രകൾക്കും ഒരുങ്ങുന്നവർക്ക് വൻ പ്രഹരമേൽപ്പിച്ചുകൊണ്ട് എയർ ഇന്ത്യയും...

ഇന്നത്തെ നക്ഷത്രഫലം: ചിലർക്കു നേട്ടങ്ങൾ, ചിലർക്കു ജാഗ്രത; രാത്രി ശേഷം ഫലം മാറാം

ഇന്നത്തെ നക്ഷത്രഫലം: ചിലർക്കു നേട്ടങ്ങൾ, ചിലർക്കു ജാഗ്രത; രാത്രി ശേഷം ഫലം...

മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് സൈബർ തട്ടിപ്പ്; പൊലീസിന്റെ മുന്നറിയിപ്പ്

മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് സൈബർ തട്ടിപ്പ്; പൊലീസിന്റെ മുന്നറിയിപ്പ് തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ Pinarayi...

പെന്തക്കോസ്‌ത് സഭകൾക്ക് ക്രൈസ്തവ സഭാ പദവി?  തത്വത്തിൽ അംഗീകാരം നൽകി മന്ത്രിസഭ

പെന്തക്കോസ്‌ത് സഭകൾക്ക് ക്രൈസ്തവ സഭാ പദവി?  തത്വത്തിൽ അംഗീകാരം നൽകി മന്ത്രിസഭ തിരുവനന്തപുരം:...

യുഡിഎഫ് പിന്തുണയ്ക്കും, സ്ഥാനാർത്ഥിയാകുമോ? ജി. സുധാകരൻ ഉടൻ നിലപാട് വ്യക്തമാക്കും

യുഡിഎഫ് പിന്തുണയ്ക്കും, സ്ഥാനാർത്ഥിയാകുമോ? ജി. സുധാകരൻ ഉടൻ നിലപാട് വ്യക്തമാക്കും നിയമസഭ തിരഞ്ഞെടുപ്പിൽ...

സിറ്റിങ് എംഎൽഎമാരിൽ 20 പേർ വീണ്ടും മത്സരിക്കും; കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടികയ്ക്ക് ഇന്ന് അംഗീകാരം

സിറ്റിങ് എംഎൽഎമാരിൽ 20 പേർ വീണ്ടും മത്സരിക്കും; കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടികയ്ക്ക്...

Related Articles

Popular Categories

spot_imgspot_img