web analytics

യുഎസ് ൽ ദേവാലയത്തിന് മുന്നിൽ വെടിവെയ്പ്പ്

യുഎസ് ൽ ദേവാലയത്തിന് മുന്നിൽ വെടിവെയ്പ്പ്

ഞായറാഴ്ച മിഷിഗണിലെദേവാലയത്തിന് മുന്നിൽ അക്രമി വെടിയുതിർത്തതിനെ തുടർന്ന് മണിക്കൂറുകൾ നീണ്ട അരക്ഷിതാവസ്ഥയുണ്ടായി.

കൈത്തോക്കും മെഷീൻ ഗണ്ണുമായി എത്തിയ അക്രമി വെടിയുതിർക്കുകയും തുടർന്ന് സുരക്ഷാ ജീവനക്കാരുടെ തിരിച്ചടിയിൽ കൊല്ലപ്പെടുകയുമായിരുന്നു.

ഏറ്റുമുട്ടലിൽ വെയ്‌നിലെ ക്രോസ്‌പോയിന്റ് കമ്മ്യൂണിറ്റി പള്ളിയിലെ ഒരു സുരക്ഷാ ജീവനക്കാരന്റെ കാലിൽ രണ്ടുതവണ വെടിയേറ്റു. സുരക്ഷാ ജീവനക്കാരനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

അപകടകരമായും അശ്രദ്ധമായും വാഹനം ഓടിച്ചെത്തുമ്പോഴാണ് സുരക്ഷാ ജീവനക്കാരുടെ ശ്രദ്ധയിൽ ആയുധധാരി പെടുന്നത്. പിന്നീട് ശ്രദ്ധിച്ചപ്പോൾ ഇയാൾ വാഹനത്തിൽ നിന്നും ഇറങ്ങി അകലെ നിന്നും വെടിയുതിർക്കുകയായിരുന്നു.

ഇന്ത്യയിലേക്ക് ഒറ്റക്ക് പോകരുത്; ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്ന അമേരിക്കൻ പൗരന്മാർക്ക് യുഎസിന്റെ അതീവ ജാഗ്രത നിർദേശം

അക്രമി രണ്ട് തോക്കുകളും കൈവശം വച്ചിരുന്നു, പക്ഷേ പെട്ടെന്ന് തന്നെ അയാൾക്ക് നേരെ സുരക്ഷാ ജീവനക്കാർ വെടിയുതിർത്തു, ഇതിനിടെ പള്ളിയിലുണ്ടായ ജീവനക്കാരനും വെടിയേറ്റു.

ഇടയ്ക്ക് ഒരു ഇടവക അംഗം തന്റെ വാഹനം ഉപയോഗിച്ച് തോക്കുധാരിയെ ഇടിച്ചിട്ടത് അക്രമിയെ കീഴടക്കാൻ ഏറെ ഗുണം ചെയ്തു. ഇടിച്ചിട്ട വാഹനത്തിലേക്ക് അക്രമി തുടർച്ചയായി വെടിയുതിർത്തിരുന്നു.

എന്നാൽ ഡ്രൈവർക്ക് പരിക്കേറ്റില്ല. ഇടിയേറ്റ് വീണ തോക്കുധാരിയെ സുരക്ഷാ ഉദ്യോഗസ്ഥർ തുടരെ വെടിവെയ്ക്കുകയായിരുന്നു. പ്രതി മാനസികാരോഗിയാണെന്ന് അധികൃതർ അറിയിച്ചു.

‘നിരവധി ജീവൻ രക്ഷിക്കുകയും വലിയ തോതിലുള്ള കൂട്ട വെടിവയ്പ്പ് തടയുകയും ചെയ്ത പള്ളിയിലെ ജീവനക്കാരുടെ വീരോചിതമായ പ്രവർത്തനങ്ങൾക്ക് ഞങ്ങൾ നന്ദിയുള്ളവരാണെന്ന് പോലീസ് ഉദ്യോഗസ്ഥർ പ്രതികരിച്ചു.

31 കാരനാണ് ആക്രമണം നടത്തിയത് എന്നാൽ ഇയാളുടെ പേരു വിവരങ്ങൾ പുറത്തു വിടാൻ ഉദ്യോഗസ്ഥർ തയാറായില്ല. വെയ്നിൽ നിന്ന് ഏകദേശം 5 മൈൽ തെക്ക് മാറിയുള്ള റോമുലസ് എന്ന നഗരത്തിൽ നിന്നുള്ളയാളാണ് പ്രതി.

Summary: An attacker opened fire outside a church in Michigan on Sunday, leading to several hours of insecurity and chaos in the area.

spot_imgspot_img
spot_imgspot_img

Latest news

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു പാലക്കാട്: ബലാത്സംഗക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ...

ബാർക്ക് ചാനൽ റേറ്റിംഗിൽ തിരിമറി; 24 ന്യൂസ് നല്‍കിയ പരാതിയില്‍ പ്രതി റിപ്പോര്‍ട്ടര്‍ ടിവി ഉടമ

ബാർക്ക് ചാനൽ റേറ്റിംഗിൽ തിരിമറി; 24 ന്യൂസ് നല്‍കിയ പരാതിയില്‍ പ്രതി...

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ?

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ? പാലക്കാട്:...

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ സോഫ്റ്റ് പോൺ ആയി വിൽക്കുന്നതായി റിപ്പോർട്ട്

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ...

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356 

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356  തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി...

Other news

ഭക്ഷണം കഴിച്ചില്ല; ജയിലില്‍ വെള്ളം മാത്രം കുടിച്ച് രാഹുല്‍ ഈശ്വറിന്റെ പ്രതിഷേധം

ഭക്ഷണം കഴിച്ചില്ല; ജയിലില്‍ വെള്ളം മാത്രം കുടിച്ച് രാഹുല്‍ ഈശ്വറിന്റെ പ്രതിഷേധം പാലക്കാട്:...

സെപ്റ്റംബർ നവംബർ വരെ ഉയര്‍ന്ന സർചാർജ്… ഡിസംബറിൽ പെട്ടെന്ന് കുറവ്: പിന്നിലെ കാരണങ്ങൾ എന്ത്?

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് വലിയ ആശ്വാസവുമായി കെഎസ്ഇബി. ഡിസംബറിൽ ലഭിക്കുന്ന...

കെഎസ്ആർടിസി ഡ്രൈവറെ തടഞ്ഞ കേസ്: ആര്യാ രാജേന്ദ്രനെയും സച്ചിൻദേവിനെയും ഒഴിവാക്കി കുറ്റപത്രം

കെഎസ്ആർടിസി ഡ്രൈവറെ തടഞ്ഞ കേസ്: ആര്യാ രാജേന്ദ്രനെയും സച്ചിൻദേവിനെയും ഒഴിവാക്കി കുറ്റപത്രം തിരുവനന്തപുരം:...

പരാതിക്കാരി ജീവനൊടുക്കാന്‍ ശ്രമിച്ചത് രണ്ടുതവണ; ഗര്‍ഭഛിദ്രം നടത്തിയത് അപകടകരമായി, ഡോക്ടറുടെ മൊഴി

പരാതിക്കാരി ജീവനൊടുക്കാന്‍ ശ്രമിച്ചത് രണ്ടുതവണ; ഗര്‍ഭഛിദ്രം നടത്തിയത് അപകടകരമായി, ഡോക്ടറുടെ മൊഴി തിരുവനന്തപുരം:...

ഇടുക്കി തൊടുപുഴയിൽ മഞ്ഞപ്പിത്തം പടരുന്നു: മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

ഇടുക്കി തൊടുപുഴയിൽ മഞ്ഞപ്പിത്തം പടരുന്നു: മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് തൊടുപുഴ മുനിസിപ്പാലിറ്റി സിവിൽ...

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356 

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356  തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി...

Related Articles

Popular Categories

spot_imgspot_img