വാളയാർ അമ്മയുടെ ആവശ്യം കോടതി തള്ളി

വാളയാർ അമ്മയുടെ ആവശ്യം കോടതി തള്ളി

കൊച്ചി: വാളയാർ കേസിൽ അമ്മയുടെയും പ്രതികളുടെയും ഫോൺ പരിശോധിച്ച ഇലക്ട്രോണിക് രേഖകൾ നൽകണമെന്ന ആവശ്യം എറണാകുളം സിബിഐ കോടതി തള്ളി.

ഇതേ ഹർജിയിൽ ആവശ്യപ്പെട്ടിരുന്ന കോൾ ഡീറ്റെയിൽ റെക്കോർഡ് (CDR) നൽകാൻ കോടതി അനുവദിച്ചിട്ടുണ്ട്. ഇലക്ട്രോണിക് രേഖകൾ കൂടി ലഭ്യമാക്കാൻ അപ്പീൽ പോകുമെന്ന് അമ്മ അറിയിച്ചു.

കുട്ടികളും അച്ഛനും അമ്മയും ഒരുമിച്ചു നിൽക്കുന്ന ഫോട്ടോകൾ ഉണ്ടെന്നും അതു നൽകിയാൽ കുട്ടികളുടെ ഐഡന്റിറ്റി വെളിവാക്കപ്പെടും എന്നുമുള്ള സിബിഐയുടെ വാദം അംഗീകരിച്ചു കൊണ്ടാണ് ഫോൺ രേഖകൾ നൽകേണ്ടതില്ല എന്ന് സിബിഐ സ്പെഷ്യൽ ജഡ്ജി പറഞ്ഞത്.

ശബരിനാഥൻ വിധിച്ചിരിക്കുന്നത്. ഇതുവരെ അന്വേഷിച്ച ഏജൻസികളുടെ കയ്യിലിരിക്കുന്ന ഫോട്ടോകൾ എല്ലാം അച്ഛനും അമ്മയും നൽകിയതോ അല്ലെങ്കിൽ അവരുടെ ഫോണിൽ നിന്നുള്ളവയോ ആണ്.

ഒരു ചെറിയ കീപാഡ് ഫോൺ ആണ്

കഴിഞ്ഞ ഏഴ് വർഷമായി വെളിവാക്കപ്പെടാത്ത ഐഡന്റിറ്റി ഈ രേഖകൾ കിട്ടിയാൽ വെളിവാക്കപ്പെടും എന്ന വാദം പരിഹാസ്യമാണ്. അമ്മ കുട്ടികളെ അശ്ലീല വീഡിയോകൾ കാണിച്ചു എന്ന് പറയപ്പെടുന്ന ഫോൺ ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്ന ഒരു ചെറിയ കീപാഡ് ഫോൺ ആണ്.

ഇത്തരം ഫോണുകളിൽ വീഡിയോ ഡൗൺലോഡ് ചെയ്യാനോ, കാണാനോ, വാട്സ് ആപ് സൗകര്യങ്ങളോ ഇല്ല എന്നത് ഏവർക്കും അറിവുള്ള കാര്യമാണ്.

അതിനാൽ തന്നെ ഫോണിൽ വീഡിയോ കാണിച്ചു എന്ന കഥ പ്രചരിപ്പിച്ചത് അമ്മ മോശക്കാരിയാണ് എന്ന് വരുത്തി തീർത്ത് കേസ് അട്ടിമറിക്കുന്നതിന് വേണ്ടിയാണ് എന്നാണ് പല നിയമവിദഗ്ദ്ധരും അഭിപ്രായപ്പെട്ടത്.

ഫോണുകളിൽ നടത്തിയ പരിശോധനാഫലങ്ങൾ വിശദമായി പരിശോധിച്ചാൽ മാത്രമേ ഏതെങ്കിലും തരത്തിലുള്ള കൃത്രിമങ്ങൾ സിബിഐയോ, തൽപര കക്ഷികളോ നടത്തിയിട്ടുണ്ടോ എന്ന് അറിയാൻ കഴിയൂ.

“കോടതി രേഖകൾ ലഭിലാനുള്ള അവകാശം സാധ്യതയുള്ള അനീതികൾക്കെതിരായ ഒരു സംരക്ഷണമായി വർത്തിക്കുന്നു. ഇത് ഇരകൾക്ക് നടപടിക്രമങ്ങൾ നിരീക്ഷിക്കാൻ പ്രാപ്തരാക്കുകയും പ്രക്രിയയിലുടനീളം അവരുടെ ശബ്ദം കേൾക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

ഈ സുതാര്യത നിയമവ്യവസ്ഥയിൽ വിശ്വാസം വളർത്താൻ സഹായിക്കും ” എന്ന് അമ്മക്ക് വേണ്ടി ഹാജരായ അഡ്വ.രാജേഷ് മേനോൻ വാദിച്ചു.

READ MORE: കോടികളുടെ സ്വത്ത് മുഴുവൻ അടിച്ചെടുത്തു; സണ്‍ ഡയറക്ട്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, സ്‌പൈസ്‌ജെറ്റ് ഇതൊക്കെ തുടങ്ങിയത് എങ്ങനെയാണെന്ന് അറിയാമോ? കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

അമ്മയ്ക്കെതിരെ സിബിഐ ചാർജ് ഷീറ്റിൽ കാണുന്ന പല ആരോപണങ്ങളും ഫോൺ രേഖകൾ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. സിബിഐ കുറ്റപത്രം റദ്ദാക്കണമെന്നും കൊലക്കേസ് ആയി അന്വേഷണം.

സത്യാവസ്ഥ അറിയാൻ ഈ രേഖകൾ നിർണായകമാണ്

നടത്തണമെന്നുമുള്ള അമ്മയുടെ ഹർജി ഹൈക്കോടതി വീണ്ടും കേൾക്കാനിരിക്കെ സത്യാവസ്ഥ അറിയാൻ ഈ രേഖകൾ നിർണായകമാണ്.

വിധി പകർപ്പ് ലഭിച്ചതിനു ശേഷം സിബിഐ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്യും.

2017 ജനുവരി 13നാണ് 13 വയസുകാരിയെയും മാർച്ച് നാലിന് സഹോദരിയായ ഒൻപതു വയസുകാരിയെയും വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വഭാവിക മരണമെന്ന് മാത്രമായിരുന്നു ആദ്യം കേസ് അന്വേഷിച്ച ലോക്കൽ പൊലീസിൻറെ നിഗമനം.

സംഭവം വിവാദമായതോടെ നാർകോട്ടിക് സെൽ ഡിവൈഎസ്പിക്ക് ഈ കേസ് കൈമാറി. കുട്ടികൾ പീഡനത്തിനിരയായിരുന്നെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. പിന്നാലെ ആദ്യ മരണത്തിൽ കേസെടുക്കാൻ അലംഭാവം കാണിച്ചതിന് വാളയാർ എസ്ഐയ സസ്പെൻഡ് ചെയ്യുകയായിരുന്നു.

സഹോദരിക്ക് വേണ്ടി പാഴ്‌സൽ വാങ്ങി, കഴിച്ചു തുടങ്ങിയപ്പോൾ കിട്ടിയത് ഒച്ചിനെ; സൂഫി മന്തിയിൽ പരിശോധന

കോടതി ആദ്യം കുറ്റവിമുക്തനാക്കിയ പ്രദീപ് കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ എൻ രാജേഷിനെ വിചാരണ വേളയിൽത്തന്നെ ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാനാക്കായതും വലിയ ചർച്ചയായിരുന്നു. പിന്നീട് അദ്ദേഹം കേസ് വേറെ അഭിഭാഷകർക്ക് കൈമാറുകയായിരുന്നു.

2021 ഡിസംബറിലാണ് കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചത്. പൊലീസ് അന്വേഷണം ശരിവച്ച് പെൺകുട്ടികളുടെ മരണം ആത്മഹത്യയെന്നായിരുന്നു സിബിഐ കുറ്റപത്രം.

13ഉം ഒൻപതും വയസ് പ്രായമുള്ള പെൺകുട്ടികളുടെ ആത്മഹത്യയിൽ ബലാത്സംഗമടക്കം ചുമത്തി നാല് കുറ്റപത്രങ്ങളാണ് പാലക്കാട് പോക്‌സോ കോടതിയിൽ സമർപ്പിച്ചത്.

പെൺകുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കാനുണ്ടായ കാരണം ശാരീരിക-ലൈംഗിക പീഡനങ്ങളാണെന്നാണ് സിബിഐ കുറ്റപത്രത്തിൽ പറയുന്നത്.

ENGLISH SUMMARY:

The Ernakulam CBI court has rejected the request to provide electronic records from the phones of the mother and the accused in the Walayar case.

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

രണ്ട് മണിക്കൂറിന് കാമുകന് വാടക 18,000 രൂപ

രണ്ട് മണിക്കൂറിന് കാമുകന് വാടക 18,000 രൂപ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ കാലഘട്ടത്തിലാണ്...

6 പേര്‍ക്ക് പുതുജീവൻ നൽകി ഐസക്ക് ഓർമയായി

6 പേര്‍ക്ക് പുതുജീവൻ നൽകി ഐസക്ക് ഓർമയായി തിരുവനന്തപുരം: അപകടത്തിൽ പരിക്കേറ്റ് മരിച്ച...

യു.എസ് പ്രസിഡന്റിന്റെ വിശ്വസ്തൻ കൊല്ലപ്പെട്ടു

യു.എസ് പ്രസിഡന്റിന്റെ വിശ്വസ്തൻ കൊല്ലപ്പെട്ടു വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റിന്റെ വിശ്വസ്തനായ യുവജനസംഘടനാ നേതാവ്...

അപകടം; ബൈക്ക് യാത്രികൻ മരിച്ചു

അപകടം; ബൈക്ക് യാത്രികൻ മരിച്ചു തിരുവനന്തപുരം: വിഴിഞ്ഞത്ത് സ്‌കൂട്ടറിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ...

അരവിന്ദ് കെജരിവാള്‍ കേരളത്തില്‍

അരവിന്ദ് കെജരിവാള്‍ കേരളത്തില്‍ കോട്ടയം: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍...

കൊല്ലത്തെ ഏറ്റുമുട്ടൽ; അധ്യാപകനെതിരെ നടപടി

കൊല്ലത്തെ ഏറ്റുമുട്ടൽ; അധ്യാപകനെതിരെ നടപടി കൊല്ലം: അഞ്ചാലുംമൂട് സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയെ...

Related Articles

Popular Categories

spot_imgspot_img