പ്ലസ് വൺ പ്രവേശനം; ലാസ്റ്റ് അലോട്ട്‌മെന്‍റ് ഇന്ന്

പ്ലസ് വൺ പ്രവേശനം; ലാസ്റ്റ് അലോട്ട്‌മെന്‍റ് ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള അവസാന അലോട്ട്മെന്‍റ് ഇന്ന് പ്രസിദ്ധീകരിക്കും. തുടർന്ന് നാളെയാണ് പ്രവേശന നടപടികൾ ആരംഭിക്കുക.

മറ്റന്നാള്‍ വൈകിട്ട് അഞ്ച് മണി വരെ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാം. എന്നാൽ മൂന്നാം അലോട്ട്മെന്‍റ് ലിസ്റ്റിൽ താൽക്കാലിക പ്രവേശനത്തിന് അവസരം ഉണ്ടാകില്ല.

ഇതെന്താ കേരളത്തിലെ അംഗണവാടികൾ ഇങ്ങനെ; ആകെയുള്ളത് കുറേ പരാധീനതകൾ മാത്രം; നമുക്കും ഒന്ന് സ്മാർട്ട് ആവണ്ടെ

ഒന്നും രണ്ടും അലോട്ട്മെന്റ് പ്രകാരം താൽക്കാലിക പ്രവേശനം നേടിയവർ ഈ അലോട്ട്മെന്റ് വരുന്നതോടെ ഫീസ് അടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശന നടപടികൾ പൂർത്തിയായാൽ സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷ ക്ഷണിക്കും.

രണ്ടാം അലോട്ട്‌മെന്റ്‌ പൂർത്തിയായപ്പോൾ ആകെ 2,42,688 കുട്ടികളാണ് പ്രവേശനം നേടിയത്‌. മൂന്നാം അലോട്ട്‌മെന്റിനായി മെറിറ്റിൽ 93,594 സീറ്റുകൾ ആണ് ശേഷിക്കുന്നത്.

യുവതിയെ ഭര്‍തൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ഒഴിഞ്ഞു കിടക്കുന്ന സംവരണസീറ്റുകളും ജനറലിലേക്ക്‌ മാറ്റിയാകും അവസാന അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിക്കുക. ബുധനാഴ്ചയാണ് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുന്നത്.

ഇതുവരെ അപേക്ഷിക്കാത്തവർക്കും മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതിനാലോ ഓപ്ഷനുകൾ നൽകാത്തതിനാലോ അലോട്ട്മെന്റിന് പരിഗണിക്കാത്തവർക്കും വേണ്ടിയാണ് സപ്ലിമെന്ററി അലോട്ട്മെന്റ്.

സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള ഒഴിവും നോട്ടിഫിക്കേഷനും മുഖ്യഘട്ട പ്രവേശന സമയപരിധിക്കുശേഷം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. വിദ്യാർത്ഥികൾക്ക് ഇത് പരിശോധിച്ച ശേഷം അപേക്ഷ നൽകാം.

ആദ്യ അലോട്‌മെന്റിനു ശേഷം സംവരണവിഭാഗത്തിലെ 69,000 സീറ്റ് അർഹരായ അപേക്ഷകരില്ലാത്തതിനാൽ ഒഴിവായിരുന്നു. ഇതിൽ ഒരുവിഭാഗം സീറ്റ് രണ്ടാം അലോട്‌മെന്റിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.

പ്ലസ് വൺ പ്രവേശനത്തിന് എല്ലാ വിഭാഗങ്ങളിലുമായി ആകെ 4,42,195 സീറ്റാണുള്ളത്. ഇതിൽ വ്യാഴാഴ്ച വൈകുന്നേരം വരെ 2,36,934 കുട്ടികൾ അഡ്മിഷൻ നേടി.

ഇവരിൽ 2,24,980 പേരും ഏകജാലകം വഴിയാണ് പ്ലസ് വൺ പ്രവേശനം നേടിയത്. ബാക്കി 11,954 പേർ മാനേജ്‌മെന്റ്, കമ്യൂണിറ്റി, അൺ എയ്ഡഡ് സീറ്റുകളിലും ചേർന്നു.

ആകെ അപേക്ഷകൾ 4,63,686 ആയിരുന്നു ഉണ്ടായിരുന്നത്. ഇതിൽ 45,851 പേർ ഒന്നിലധികം ജില്ലകളിൽ അപേക്ഷ നൽകി. ഫലത്തിൽ ആകെ അപേക്ഷകർ 4,17,835 ആണ് ഉള്ളത്.

വിഎച്ച്എസ്ഇ ആദ്യ രണ്ട് അലോട്‌മെന്റുകളിലൂടെ 18,902 കുട്ടികൾ സ്കൂളിൽ പ്രവേശനം നേടി. മെറിറ്റ് സീറ്റുകൾ 30,300 ആണ്. മാനേജ്മെന്റ് ക്വാട്ട കൂടി ചേരുമ്പോൾ വിഎച്ച്എസ്ഇ സ്കൂളുകളിൽ ആകെയുള്ളത് 33,030 സീറ്റുകളാണ്.

വിദ്യാര്‍ത്ഥിനികളെ ക്ലാസിൽ പൂട്ടിയിട്ട് ഏത്തമിടിപ്പിച്ചു

തിരുവനന്തപുരം: വിദ്യാർത്ഥിനികളെ ക്ലാസിൽ പൂട്ടിയിട്ട് അധ്യാപിക ഏത്തമിടിയിച്ചതായി പരാതി. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹൈസ്കൂളിൽ കഴിഞ്ഞ ചെവ്വാഴ്ചയായിരുന്നു സംഭവം നടന്നത്.

വൈകിട്ട് ക്ലാസ് കഴിഞ്ഞ് ദേശീയഗാനം ആലപിക്കുന്ന സമയത്ത് കുട്ടികള്‍ ക്ലാസിൽ നിന്ന് പുറത്തിറങ്ങയതിനാണ് ശിക്ഷാനടപടി. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനികളെയാണ് അധ്യാപിക ക്ലാസ് മുറി പൂട്ടിയിട്ട ശേഷം എത്തമിടിപ്പിച്ചത്.Read more

Summary: final allotment list for Plus One admissions in Kerala will be published today. Admission procedures based on this allotment will begin tomorrow

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

പാലിയേക്കരയിൽ ടോള്‍ നിരക്ക് കൂട്ടി

പാലിയേക്കരയിൽ ടോള്‍ നിരക്ക് കൂട്ടി പാലിയേക്കരയിൽ ടോള്‍ തുടങ്ങുമ്പോള്‍ കൂടിയ നിരക്ക് നൽകേണ്ടി...

രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി

രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി പന്തളം: കെപിഎംഎസ് സംഘടിപ്പിക്കുന്ന അയ്യങ്കാളി ജയന്തി ആഘോഷത്തില്‍ നിന്ന്...

‘ആട് 3’ യുടെ റിലീസ് തിയ്യതി പുറത്ത്

'ആട് 3' യുടെ റിലീസ് തിയ്യതി പുറത്ത് സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന ജയസൂര്യയുടെ...

ഓണാഘോഷത്തിലേക്ക് ഗവർണർക്ക് ക്ഷണമില്ല

ഓണാഘോഷത്തിലേക്ക് ഗവർണർക്ക് ക്ഷണമില്ല തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിലേക്ക്...

വിജയ്‌യുടെ മുഖത്ത് അടിക്കാൻ ആഗ്രഹം

വിജയ്‌യുടെ മുഖത്ത് അടിക്കാൻ ആഗ്രഹം ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ)...

കഴക്കൂട്ടത്ത് റേസിങ്ങിനിടെ അപകടം

കഴക്കൂട്ടത്ത് റേസിങ്ങിനിടെ അപകടം തിരുവനന്തപുരം: ദേശീയപാതയിൽ ഥാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ...

Related Articles

Popular Categories

spot_imgspot_img