web analytics

കേരളത്തിലെ സ്കൂളുകളിൽ ഇനി മുതൽ പുതിയ സമയക്രമം; എല്ലാദിവസവും അരമണിക്കൂർ അധികം; ഹൈസ്കൂൾ ക്ലാസ് രാവിലെ 9.45 മുതൽ

തിരുവനന്തപുരം: കേരളത്തിലെ സ്കൂളുകളിൽ പുതിയ സമയക്രമം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.

ഹൈസ്ക്കൂൾ, യുപി വിഭാഗത്തിലാണ് ഇത്തരത്തിൽ സമയം വർധിച്ചത്. വെള്ളിയാഴ്ച ഒഴികെ എല്ലാദിവസവും അരമണിക്കൂർ അധിക പ്രവൃത്തി സമയമായിരിക്കും.

രാവിലെ 9.45 മുതൽ വൈകീട്ട് 4.15 വരെ ആയിരിക്കും ഇനി മുതല്‍ ഹൈസ്കൂളിലെ ക്ലാസുകൾ. രാവിലെയും ഉച്ചക്ക് ശേഷവും 15 മിനുട്ടുകൾ വീതമാണ് ഇത്തരത്തിൽ കൂട്ടിയത്.

അഞ്ചു മുതൽ 7 വരെ ഉള്ള ക്ലാസുകളിൽ ആഴ്ചയിൽ 6 പ്രവൃത്തി ദിനങ്ങൾ. തുടർച്ചയായി വരാത്ത രണ്ട് ശനിയാഴ്ചകൾ അധിക പ്രവൃത്തി ദിവസമാകും.

എട്ടുമുതൽ 10 വരെയുള്ള ക്ലാസുകളിൽ ആഴ്ചയിൽ 6 പ്രവൃത്തി ദിവസമായിരിക്കും. തുടർച്ചയായി വരാത്ത 6 ശനിയാഴ്ചകൾ പ്രവൃത്തി ദിവസം ആകും.

ജൂലൈ 26, സെപ്റ്റംബർ 25 യുപി ക്ലാസുകൾക്ക് പ്രവൃത്തി ദിനമായിരിക്കും. ജൂലൈ 26, ഓഗസ്റ്റ് 16, ഒക്ടോബർ 4, ഒക്ടോബർ 25, 2026 ജനുവരി 3, ജനുവരി 31 എന്നീ ദിവസങ്ങളിൽ ഹൈസ്കൂൾ ക്ലാസുകൾക്ക് പ്രവൃത്തി ദിനമായിരിക്കും.

220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് സമയക്രമത്തില്‍ ഇത്തരത്തിൽ മാറ്റം വരുത്തിയത്.

ഒന്നാം ക്ലാസ് മുതൽ നാല് വരെയുള്ള ലോവർ പ്രൈമറി ക്ലാസുകളിൽ ശനിയാഴ്ച അധിക പ്രവൃത്തി ദിനമാക്കില്ല.

25 ശനിയാഴ്ചകള്‍ ഉള്‍പ്പെടെ 220 അധ്യയന ദിനം തികയ്ക്കുന്ന രീതിയിലാണ് പുതിയ വിദ്യാഭ്യാസ കലണ്ടര്‍ തയ്യാറാക്കിയിട്ടുള്ളത്.

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

പൂക്കൾക്കും തെറാപ്പിക്കും പതിനായിരങ്ങൾ; ‘ജെൻ സി’ ചെലവുകൾ പങ്കുവെച്ച് യുവതി

പൂക്കൾക്കും തെറാപ്പിക്കും പതിനായിരങ്ങൾ; 'ജെൻ സി' ചെലവുകൾ പങ്കുവെച്ച് യുവതി ഇന്ത്യൻ നഗരങ്ങളിൽ...

ഇന്ത്യൻ കപ്പലുകൾക്ക് ഫീസ് ഇല്ല; ഹോർമുസ് വിഷയത്തിൽ കേന്ദ്രത്തിന്റെ വിശദീകരണം

ഇന്ത്യൻ കപ്പലുകൾക്ക് ഫീസ് ഇല്ല; ഹോർമുസ് വിഷയത്തിൽ കേന്ദ്രത്തിന്റെ വിശദീകരണം ഡൽഹി: ഹോർമുസ്...

“രമേശ് തന്നെയാകും മുഖ്യമന്ത്രി”; പരസ്യ പ്രസ്താവനയുമായി പി.ജെ. കുര്യൻ

"രമേശ് തന്നെയാകും മുഖ്യമന്ത്രി"; പരസ്യ പ്രസ്താവനയുമായി പി.ജെ. കുര്യൻ പത്തനംതിട്ട: യുഡിഎഫ് അധികാരത്തിൽ...

സൗദിയിൽ വിഷവാതകം ശ്വസിച്ച് മലയാളി മരിച്ചു

സൗദിയിൽ വിഷവാതകം ശ്വസിച്ച് മലയാളി മരിച്ചു റിയാദ്: സൗദി അറേബ്യയിലെ താമസസ്ഥലത്ത് വിഷവാതകം...

കോഴിക്കോട് യുഡിഎഫ് കൺവെൻഷനിൽ  രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല

കോഴിക്കോട് യുഡിഎഫ് കൺവെൻഷനിൽ  രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല കോഴിക്കോട്: യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോഴിക്കോട്...

അക്ബർ റോഡിലെ കോൺഗ്രസ് ആസ്ഥാനം ഒഴിയാൻ നോട്ടീസ്; കോടതിയെ സമീപിക്കുമെന്ന് നേതൃത്വം

അക്ബർ റോഡിലെ കോൺഗ്രസ് ആസ്ഥാനം ഒഴിയാൻ നോട്ടീസ്; കോടതിയെ സമീപിക്കുമെന്ന് നേതൃത്വം ന്യൂഡൽഹി: കോൺഗ്രസിന്റെ...

Related Articles

Popular Categories

spot_imgspot_img