web analytics

പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം; നോർത്തേൺ അയർലണ്ടിൽ വൻ കലാപം..!

പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായെന്ന ആരോപണത്തെ തുടർന്ന് നോർത്തേൺ അയർലണ്ടിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. കലാപത്തിൽ മുഖംമൂടി ധരിച്ച യുവാക്കൾ വീടുകൾക്ക് നേരെ കല്ലെറിഞ്ഞു.

തുടർന്ന് ഒരു സംഘം ജനാലകൾ അടിച്ചു തകർക്കുകയും രണ്ടു വീടുകൾക്ക് തീയിടുകയും ചെയ്തു. സംഭവം നിയന്ത്രിക്കാൻ എത്തിയ പോലീസ് കാറുകളുടെ ഗ്ലാസുകളും അക്രമി സംഘം തകർത്തു.

പോലീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞതായും റിപ്പോർട്ടുണ്ട്. ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ക്ലോണവോൺ റോഡ് യാത്രക്ക് തിരഞ്ഞെടുക്കരുതെന്ന് വാഹന യാത്രക്കാരോട് പോലീസ് അഭ്യർഥിച്ചു.

പ്രദേശത്ത് അന്തരീക്ഷത്തിൽ കറുത്ത പുക കാണപ്പെട്ടു. ബെൽഫാസ്റ്റിൽ നിന്നും 30 മൈൽ അകലെയുള്ള പ്രദേശത്ത് വൈകീട്ട് നടന്ന പ്രതിഷേധമാണ് അക്രമങ്ങളിലേക്ക് നയിച്ചത്.

കൗണ്ടി ആൻട്രിം പട്ടണത്തിലാണ് കൗമാരക്കാരി ലൈഗിക അതിക്രമത്തിന് ഇരയായത്. കേസിൽ കൗമാരക്കാരായ രണ്ട് ആൺകുട്ടികളെ അറസ്റ്റ് ചെയ്ത് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി.

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

Related Articles

Popular Categories

spot_imgspot_img