ലോസാഞ്ചലസ് കലാപം; ന്യൂസ് റിപ്പോർട്ടറിന് നേരെ ബുള്ളറ്റ് പ്രയോ​ഗം

കാലിഫോർണിയ: ലോസാഞ്ചലസ് കലാപം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഓസ്‌ട്രേലിയൻ ന്യൂസ് റിപ്പോർട്ടറിന് റബ്ബർ ബുള്ളറ്റ് കൊണ്ട് പരിക്ക്. ഓസ്‌ട്രേലിയൻ9 ന്യൂസ് റിപ്പോർട്ടറായ ലോറൻ ടോമാസിക്കിനാണ് പരിക്കേറ്റത്. വെടിവയ്ക്കുന്നതിന് മുമ്പ് ഒരു പോലീസ് ഉദ്യോഗസ്ഥ ലോറൻ ടോമാസിയെയും അവരുടെ ക്യാമറ ഓപ്പറേറ്ററെയും ലക്ഷ്യം വയ്ക്കുന്ന വീഡിയോ ദൃശ്യങ്ങളഅ‍ പുറത്തു വന്നിട്ടുണ്ട്.

കാലിൽ വെടിയേറ്റ ടോമാസി വേദനയോടെ പെട്ടെന്ന് നിലവിളിച്ച് മാറുന്നതുംപുറത്തു വന്ന ദൃശ്യങ്ങളിൽ കാണാം. സംഭവത്തെക്കുറിച്ച് ടോമാസി ഔദ്യോഗിക പ്രസ്താവനകളൊന്നും പുറപ്പെടുവിച്ചിട്ടില്ലെങ്കിലും, ലോസാഞ്ചലസിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ചുള്ള വിവരം നൽകിയിരുന്നു

കുടിയേറ്റ വിഷയങ്ങളെ ചൊല്ലിയുള്ള തർക്കമാണ് ഓസ്ട്രേലിയയിൽ കലാപത്തിന് കാരണമായത്. ആയിരക്കണക്കിന് ആളുകൾ പ്രതിഷേധിച്ചതോടെയാണ് ഞായറാഴ്ച ലോസാഞ്ചലസിൽ സംഘർഷം കൂടിയതും ഇതെത്തുടർന്ന് സൈന്യത്തെ വിന്യസിക്കുകയും ചെയ്തത്. കാലിഫോർണിയ ഗവർണറുടെ എതിർപ്പുകളെ അവഗണിച്ചാണ് ഡൊണാൾഡ് ട്രംപ് പ്രതിഷേധക്കാരെ ഒതുക്കാൻ 2,​000ത്തോളം സൈനികരെ വിന്യസിച്ചത്.

സുരക്ഷാ സേനംഗങ്ങൾ കുതിരപ്പുറത്ത് തെരുവുകളിൽ പട്രോളിംഗ് നടത്താനും, മുഖംമൂടി ധരിച്ച പ്രതിഷേധക്കാരെ ഉടൻ അറസ്റ്റ് ചെയ്യാനും ട്രംപ് ഉത്തരവിട്ടിട്ടുണ്ട്. ലത്തീൻ വംശജർ കൂടുതലുള്ള നഗരത്തിൽ ഡസൻ കണക്കിന് കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച ജനക്കൂട്ടത്തിനെതിരെയാണ് ഫെഡറൽ ഏജന്റുമാർ ഫ്ലാഷ്-ബാംഗ് ഗ്രനേഡുകളും കണ്ണീർ വാതകവും പ്രയോഗിച്ച് ഏറ്റുമുട്ടിയത്.

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

പി.പി.ഹൈദർ ഹാജി അന്തരിച്ചു

പി.പി.ഹൈദർ ഹാജി അന്തരിച്ചു ദോ​ഹ: ഖത്തറിലെ പ്രമുഖ മലയാളി വ്യവസായിയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ...

മുങ്ങിയ തങ്ങളുടെ പടക്കപ്പൽ തപ്പിയെടുത്ത് ബ്രിട്ടൺ !

മുങ്ങിയ തങ്ങളുടെ പടക്കപ്പൽ തപ്പിയെടുത്ത് ബ്രിട്ടൺ ! ഒന്നാം ലോകയുദ്ധകാലത്ത് ജർമനി മുക്കിയ...

മൈക്രോസോഫ്റ്റിൻ്റെ പുതിയ പദ്ധതി സൂപ്പർ ഹിറ്റാകും

മൈക്രോസോഫ്റ്റിൻ്റെ പുതിയ പദ്ധതി സൂപ്പർ ഹിറ്റാകും മനുഷ്യവിസർജ്യവും ചാണകവും കാർഷികമാലിന്യങ്ങളും  വാങ്ങാനായി 170...

ജെഎസ്കെ സിനിമ റിവ്യൂ

ജെഎസ്കെ സിനിമ റിവ്യൂ പ്രവീൺ നാരായണൻ രചനയും സംവിധാനവും നിർവഹിച്ച് സുരേഷ് ഗോപി...

വിഎസ്സിന്റെ വിയോഗം; ഇന്ന് പൊതുഅവധി

വിഎസ്സിന്റെ വിയോഗം; ഇന്ന് പൊതുഅവധി തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ്...

മഞ്ചേരിയിൽ യുവ ഡോക്ടർ മരിച്ചനിലയിൽ

മഞ്ചേരിയിൽ യുവ ഡോക്ടർ മരിച്ചനിലയിൽ മഞ്ചേരി: യുവ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച...

Related Articles

Popular Categories

spot_imgspot_img