മലപ്പുറം: പൂക്കടയുടെ മറവില്‍ മദ്യവില്‍പ്പന നടത്തിയ യുവാവിനെ പിടികൂടി. മലപ്പുറം വണ്ടൂരിലാണ് സംഭവം. വണ്ടൂർ മേലേമഠം സ്വദേശി കുപ്പേരി സജീവി (45)നെയാണ് വണ്ടൂർ പൊലീസും നിലമ്പുർ ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്.
ഏഴര ലിറ്റർ വിദേശ മദ്യവുമായാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിലമ്പൂർ ഡിവൈഎസ്പി സാജു കെ.അബ്രഹാമിന് ലഭിച്ച വിവരത്തെ തുടർന്ന് ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ വണ്ടൂർ പൊലീസും ഡാൻസാഫ് ടീമും സംയുക്ത പരിശോധന നടത്തുകയായിരുന്നു.
ബീവറേജില്‍ നിന്ന് വാങ്ങുന്ന മദ്യം കൂടിയ വിലക്ക് വില്‍പ്പന നടത്തി വരികയായിരുന്നു ഇയാള്‍. 420 രൂപ വില വരുന്ന മദ്യം 600 രൂപക്കാണ് വില്‍പ്പന നടത്തിയിരുന്നത്.
എഎസ്‌ഐ, ടിബി സിനി, സീനിയർ സിപിഒ കെ. അജേഷ്, സിപിഒ സിസി രാകേഷ്, ഡാൻസാഫ് അംഗങ്ങളായ സുനില്‍ മന്പാട്, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി നിബിൻദാസ്, ജിയോ ജേക്കബ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് കാർ പാഞ്ഞു കയറി; ഒരാൾക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് കാർ പാഞ്ഞു കയറി സ്ത്രീ മരിച്ചു. വർക്കല പാലച്ചിറ ജുമാ മസ്ജിദിന് സമീപത്തു വെച്ചാണ് അപകടമുണ്ടായത്.
പാലച്ചിറ ബെെജു ഭവനിൽ ശാന്തയാണ് (65) മരിച്ചത്. ജോലി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ കാർ ശാന്തയെ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ശാന്തയെ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.