ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയ കേസ്; പി വി അന്‍വറിന് വീണ്ടും നോട്ടീസ്

കൊച്ചി: ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയ കേസിൽ നിലമ്പൂര്‍ മുന്‍ എംഎല്‍എ പി വി അന്‍വറിന് വീണ്ടും നൽകി ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നോട്ടീസ് അയച്ചത്.

ആദ്യ നോട്ടീസ് കൈപ്പറ്റാത്ത സാഹചര്യത്തിലാണ് നടപടി. ഉന്നത ഉദ്യോഗസ്ഥരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് സ്വയം വെളിപ്പെടുത്തിയതിനെ തുടർന്നാണ് അന്‍വറിനെതിരെ പൊലീസ് കേസെടുത്തത്.

സൈബര്‍ ക്രൈം നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ സമൂഹത്തില്‍ കലാപത്തിന് ശ്രമിച്ചെന്നും എഫ്‌ഐആറിൽ പറയുന്നു. സിപിഎമ്മും സര്‍ക്കാരുമായി തുറന്ന ഏറ്റുമുട്ടല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേസെടുത്തത്.

കൊല്ലം സ്വദേശിയായ വ്യവസായി മുരുഗേഷ് നരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഫോണ്‍ ചോര്‍ത്തല്‍ പരസ്യമായി സമ്മതിച്ചതായി മുരുഗേഷ് നരേന്ദ്രന്റെ അഭിഭാഷകന്‍ അറിയിച്ചു.

സ്വകാര്യത, സംസാര സ്വാതന്ത്ര്യം, ഐടി ആക്ട് തുടങ്ങിയവയുടെ ഗുരുതര ലംഘനമാണെന്നും അഭിഭാഷകന്‍ വാദിച്ചു.

എൻറോൾമെന്‍റ് ദിനം കളറാക്കാൻ ജഡ്ജിയുടെ കാറിന്റെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് റീല്‍; യുവ അഭിഭാഷകനെതിരെ നടപടി

കൊച്ചി: എൻറോൾമെന്‍റ് ദിവസം ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനത്തിന്റെ ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്ത യുവ അഭിഭാഷകനെതിരെ നടപടി. ചാവക്കാട് സ്വദേശി മുഹമ്മദ് ഫായിസിനെതിരെയാണ് ബാര്‍ കൗണ്‍സിലിന്റെ നടപടി.

സ്വമേധയാ എടുത്ത നടപടിയില്‍ അഭിഭാഷകന് കേരള ബാര്‍ കൗണ്‍സില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഔദ്യോഗിക വാഹനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി റീല്‍ ആയി പ്രചരിപ്പിച്ചതിനാണ് നടപടി.

ജഡ്ജിയുടെ കാറിന്റെ ദൃശ്യങ്ങള്‍ റീല്‍സില്‍ ഉപയോഗിച്ചത് വഴി നീതിന്യായ വ്യവസ്ഥയുടെ അന്തസ് ഇടിച്ചുതാഴ്ത്താനാണ് ശ്രമിച്ചതെന്നാണ് കേരള ബാര്‍ കൗണ്‍സിലിന്റെ വിലയിരുത്തല്‍. ഇത് പ്രഥമദൃഷ്ട്യാ അച്ചടക്ക നടപടിക്ക് മതിയായ കാരണമാണെന്നും ബാര്‍ കൗണ്‍സില്‍ നല്‍കിയ നോട്ടീസിൽ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ കൊല്ലം: നഗരത്തിൽ സിറ്റി...

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

Other news

പുട്ടിൻ്റെ മലമൂത്രങ്ങൾ വരെ ചുമക്കാൻ ആളുണ്ട്; അമേരിക്കയിലെത്തിയപ്പോൾ നടത്തിയ മലമൂത്ര വിസർജനം ബോക്സിലാക്കി റഷ്യക്ക് കൊണ്ട് പോയി

പുട്ടിൻ്റെ മലമൂത്രങ്ങൾ വരെ ചുമക്കാൻ ആളുണ്ട്; അമേരിക്കയിലെത്തിയപ്പോൾ നടത്തിയ മലമൂത്ര വിസർജനം...

ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ മോഷണം

ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ മോഷണം തിരുവനന്തപുരം: ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ വൻ മോഷണം....

ബസ് ശരീരത്തിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

ബസ് ശരീരത്തിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം പാലക്കാട്: ബസ് ശരീരത്തിലൂടെ...

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ചർച്ചകളിൽ പങ്കാളിയാകാൻ യൂറോപ്യൻ യൂണിയനും

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ചർച്ചകളിൽ പങ്കാളിയാകാൻ യൂറോപ്യൻ യൂണിയനും വാഷിങ്ടൺ:...

ഈ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

ഈ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി തൃശൂർ: കനത്ത മഴ...

ഇരുപത്തിമൂന്നുകാരി കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ

ഇരുപത്തിമൂന്നുകാരി കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കോഴിക്കോട്: യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

Related Articles

Popular Categories

spot_imgspot_img