കൊച്ചി കപ്പൽ അപകടം; ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെ സാരമായി ബാധിക്കുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ

കൊച്ചി: കൊച്ചിയിൽ ചരക്കുകപ്പൽ മുങ്ങിയ സംഭവം ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെ ഗുരുതരമായി ബാധിക്കുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ. മാലിന്യങ്ങൾ ലക്ഷദ്വീപ് അടക്കം രാജ്യത്തെ തീരപ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്ന് ഹരിത ട്രൈബ്യൂണൽ പ്രിൻസിപ്പൽ ബെഞ്ച് അധ്യക്ഷൻ പ്രകാശ് ശ്രീവാസ്തവ അറിയിച്ചു.

ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതേസമയം കണ്ടെയ്നറുകളിലെ മാലിന്യങ്ങൾ എന്തെല്ലാമെന്ന് പൂർ‌ണവിവരം ഇതുവരെ ലഭ്യമായിട്ടില്ല. 13 കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കളുണ്ടെന്ന് കപ്പൽ കപ്പൽ കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.

കപ്പലിൽ നിന്ന് കടലിൽ വീണ കണ്ടെയ്നറുകളിൽ നിന്നുള്ള മാലിന്യങ്ങൾ ലക്ഷദ്വീപിലെ പവിഴപുറ്റടങ്ങിയ പ്രദേശങ്ങളിലേക്കും രാജ്യത്തെ വിവിധ തീരപ്രദേശങ്ങളിലേക്കും നീങ്ങാൻ ഇടയാക്കിയിട്ടുണ്ട്. അപകടകരമായ വസ്തുക്കൾ എന്തെല്ലാമാണെന്ന് വിശദമായ വിവരങ്ങൾ കപ്പൽ കമ്പനി നൽകണമെന്നും ഹരിത ട്രൈബ്യൂണൽ ആവശ്യപ്പെട്ടു.

അപകടത്തിന് പിന്നാലെ വിഷയത്തിൽ ഹരിത ട്രൈബ്യൂണൽ സ്വമേധയ ഇടപെടൽ നടത്തുകയായിരുന്നു. മലിനീകരണ ആശങ്കയിൽ കേന്ദ്ര വനംപരിസ്ഥി മന്ത്രാലയവും തുറമുഖ മന്ത്രാലയവും മറുപടി നൽകണമെന്നും ട്രൈബ്യൂണൽ നിർദേശം നൽകി.

സംഭവത്തിൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്, കേരളത്തിലെയും ലക്ഷദ്വീപിലെയും മലിനീകരണ നിയന്ത്രണ ബോർഡുകൾ, കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ, ഇൻകോയ്‌സ് എന്നിവർക്ക് നോട്ടീസ് അയച്ചു. ഈ മാസം 24ന് മുൻപ് മറുപടി നൽകാനാണ് നിർദേശം.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

ഹെയർഡൈ ഉപയോഗിക്കുന്നത് ശ്രദ്ധിക്കണം..!

ഹെയർഡൈ ഉപയോഗിക്കുന്നത് ശ്രദ്ധിക്കണം ലോകമാകെ സൗന്ദര്യവർധകവസ്തുവായി വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് ഹെയർ ഡൈ ആണ്....

നടന്‍ വിനായകനെതിരെ ഡിജിപിക്ക് പരാതി

നടന്‍ വിനായകനെതിരെ ഡിജിപിക്ക് പരാതി കൊച്ചി: നടന്‍ വിനായകനെതിരെ ഡിജിപിക്ക് പരാതി നൽകി...

ക്ഷേമ പെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

ക്ഷേമ പെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ മാസത്തെ ക്ഷേമ...

ആ പൂക്കൾ ചന്ദനത്തിരികളാകില്ല; വെറുതെ കത്തിച്ചുകളയും

ആ പൂക്കൾ ചന്ദനത്തിരികളാകില്ല; വെറുതെ കത്തിച്ചുകളയും പത്തനംതിട്ട:ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ...

എംആർഐ സ്കാനിങ് മുറിയിൽ മുൻകരുതലുകൾ

എംആർഐ സ്കാനിങ് മുറിയിൽ മുൻകരുതലുകൾ യുഎസിലെ വെസ്റ്റ്ബറിയിലെ നസ്സാവു ഓപ്പൺ...

മലയാളികളെ കൈവിടാതെ അറേബ്യൻ ഭാ​ഗ്യദേവത

ദുബായ്: മലയാളികളെ കൈവിടാതെ അറേബ്യൻ ഭാ​ഗ്യദേവത. ഇക്കുറി ഒമ്പത് കോടി രൂപയുടെ...

Related Articles

Popular Categories

spot_imgspot_img