വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് കാണാതായ 8 പേരും സുരക്ഷിതർ; ഒരാൾക്കായി തെരച്ചിൽ

തിരുവനന്തപുരം: വിഴിഞ്ഞത്ത് കാണാതായ 8 മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. തമിഴ്നാട് കുളച്ചലിന് സമീപത്ത് നിന്നാണ് രണ്ടാമത്തെ വള്ളത്തിലെ മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയത്.

ഇവർ പോയ ബോട്ട് ശക്തമായ തിരയിൽ തകർന്നിരുന്നു. എന്നാൽ ആദ്യ അപകടത്തിൽ കാണാതായ സ്റ്റെല്ലസിനെ ഇനിയും കണ്ടെത്താനായിട്ടില്ല. മെയ് 29ന് രാത്രി മത്സ്യബന്ധനത്തിന് പോയവരെയാണ് കാണാതായത്.

3 വള്ളങ്ങളിലായാണ് 9 പേർ പോയത്. എന്നാൽ ഇവർ തിരിച്ചെത്താതിരുന്നതോടെ ഇന്നലെ തന്നെ തെരച്ചിൽ ആരംഭിക്കുകയായിരുന്നു. എന്നാൽ കടൽക്ഷോഭവും ശക്തമായ കാറ്റും തെരച്ചിൽ ദുഷ്കരമാക്കി.

രാത്രി വൈകിയും കോസ്റ്റ്ഗാർഡിന്റെയും കോസ്റ്റൽ പൊലീസിന്റെയും നേതൃത്വത്തിൽ തെരച്ചിൽ നടത്തിയിരുന്നു. സഹായമാത, ഫാത്തിമമാത എന്നീ ബോട്ടുകളിലെ തൊഴിലാളികളെയാണ് ഇപ്പോൾ കണ്ടെത്തിയത്.

അനു എന്ന വള്ളത്തിലെ മത്സ്യതൊഴിലാളി തഥേയൂസിന്റെ മൃതദേഹം ഇന്നലെ പൂവാറാർ തീരത്ത് നിന്ന് കിട്ടിയിരുന്നു. വിഴിഞ്ഞം സ്വദേശിയാണ് കാണാതായ സ്റ്റെലസ്സ്.

2,049 രൂപയ്ക്ക് വാങ്ങിയ കളിപ്പാട്ട കാര്‍ പ്രവര്‍ത്തിച്ചില്ല; ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

കൊച്ചി: ഇലക്ട്രിക് കളിപ്പാട്ട കാര്‍ പ്രവര്‍ത്തിക്കാത്തതിനെ തുടർന്ന് വ്യാപാരിയോട് നല്കാൻ ഉത്തരവിട്ട് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. കാര്‍ റിപ്പയര്‍ ചെയ്ത് നല്‍കുകയോ അതിന്റെ വില തിരിച്ചു നല്‍കുകയോ വേണം. കൂടാതെ 4000 രൂപ നഷ്ടപരിഹാരവും വ്യാപാരി നൽകണമെന്നുമാണ് കോടതിയുടെ ഉത്തരവ്.

എറണാകുളം വടവുകോട് സ്വദേശി അജേഷ് ശിവന്‍ ആണ് പരാതി നൽകിയത്. ക്രിസ്റ്റല്‍ ഫാഷന്‍സ് എന്ന സ്ഥാപനത്തില്‍ നിന്ന് 2,049 രൂപയ്ക്ക് തന്റെ കുട്ടിക്കായി വാങ്ങിയ റീചാര്‍ജ് ചെയ്യാവുന്ന കളിപ്പാട്ട കാര്‍ പൂര്‍ണമായും പ്രവര്‍ത്തിച്ചില്ല എന്നായിരുന്നു അജേഷ് ശിവന്റെ പരാതി.

2023 ഡിസംബര്‍ മാസമാണ് പരാതിക്കാരന്‍ ഷോപ്പില്‍ നിന്ന് കളിപ്പാട്ടം വാങ്ങിയത്. എന്നാൽ ഷോപ്പ് ഉടമ നല്‍കിയ നിര്‍ദേശപ്രകാരം മൂന്ന് മണിക്കൂര്‍ റീചാര്‍ജ് ചെയ്‌തെങ്കിലും, കാര്‍ ഉപയോഗിക്കുമ്പോള്‍ അഞ്ചുമിനിറ്റ് ആകുമ്പോള്‍ പ്രവര്‍ത്തനരഹിതമാകും. ഇത് പലതവണ ആവര്‍ത്തിക്കുകയായിരുന്നു.

എന്നാൽ പരാതിക്കാരന്‍ പ്രശ്‌നം ഷോപ്പ് ഉടമയെ അറിയിച്ചെങ്കിലും മോശമായാണ് പ്രതികരിച്ചത്. ഇതോടെ പരാതിക്കാരന്‍ നിയമപരമായ പരിഹാരം തേടി പരാതി നല്‍കുകയായിരുന്നു.

45 ദിവസങ്ങള്‍ക്കകം ടോയ് കാര്‍ ശരിയായി റിപ്പയര്‍ ചെയ്യുകയോ അല്ലെങ്കില്‍ അതിന്റെ വില തിരിച്ചു നല്‍കുകയോ ചെയ്യണം, കൂടാതെ, മന:കേശത്തിനും സേവനത്തിലെ പോരായ്മയ്ക്കും പരിഹാരമായി 3,000/ രൂപയുംകോടതി ചെലവായി 1,000 രൂപയും 45 ദിവസത്തിനകം നല്‍കണമെന്ന് ഡി ബി ബിനു അധ്യക്ഷനും, വി രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് ഉത്തരവിടുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

ഏഷ്യാകപ്പിൽ സഞ്ജുവിനെ കളിപ്പിക്കണമെന്ന് ഗവാസ്കർ

ഏഷ്യാകപ്പിൽ സഞ്ജുവിനെ കളിപ്പിക്കണമെന്ന് ഗവാസ്കർ മുംബൈ: ഏഷ്യാ കപ്പിൽ പ്ലെയിംഗ് ഇലവനിൽ സഞ്ജു...

‘മോദി മഹാനായ നേതാവും മികച്ച സുഹൃത്തും’; കളം മാറ്റിച്ചവിട്ടി ട്രംപ്; പ്രതിഷേധം ഒറ്റക്കാര്യത്തിൽ മാത്രം

'മോദി മഹാനായ നേതാവും മികച്ച സുഹൃത്തും'; കളം മാറ്റിച്ചവിട്ടി ട്രംപ്; പ്രതിഷേധം...

മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം

മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം കാസര്‍കോട്: മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ്...

വികെ ശശികലയ്ക്കെതിരെ കേസെടുത്ത് സിബിഐ

വികെ ശശികലയ്ക്കെതിരെ കേസെടുത്ത് സിബിഐ ചെന്നൈ: 450 കോടിയുടെ പഞ്ചസാര മില്ല് വാങ്ങിയ...

അജ്ഞാത രോഗബാധ, കുതിച്ചുയർന്ന് മരണം; ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഇന്ത്യയിലെ ഈ ഗ്രാമം..!

അജ്ഞാത രോഗബാധ, കുതിച്ചുയർന്ന് മരണം; ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഇന്ത്യയിലെ ഈ...

സ്വർണം കത്തുന്നു; ഈ കുതിപ്പ് ഒരു ലക്ഷത്തിലേക്കോ

സ്വർണം കത്തുന്നു; ഈ കുതിപ്പ് ഒരു ലക്ഷത്തിലേക്കോ കൊച്ചി: സംസ്ഥാനത്ത് സ്വർണവില കത്തിക്കയറുന്നു....

Related Articles

Popular Categories

spot_imgspot_img