കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിലെ ഗ്യാപ് റോഡില്‍ യാത്രാ നിരോധനം; ഉത്തരവ് ലംഘിച്ചാല്‍ കര്‍ശന നടപടി

ഇടുക്കി: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിലെ ഗ്യാപ് റോഡില്‍ പൂര്‍ണ യാത്രാ നിരോധനം ഏര്‍പ്പെടുത്തി. മൂന്നാര്‍ മേഖലയില്‍ ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിലാണ് നടപടി.

മണ്ണിടിച്ചിലും ഗതാഗത തടസ്സവും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരമാണ് ഇടുക്കി ജില്ല ഭരണകൂടം നിരോധനം ഏർപ്പെടുത്തിയത്. നേരത്തേ, മെയ് 30 വരെ രാത്രികാല ഗതാഗതം നിരോധിച്ചിരുന്നു.

വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ല കലക്ടര്‍ വി. വിഘ്‌നേശ്വരി അറിയിച്ചു.

ജീപ്പ് സവാരിയും, ജീപ്പ് ട്രക്കിങ്ങും ഉള്‍പ്പടെയുള്ള എല്ലാവിധ വിനോദസഞ്ചാര പ്രവർത്തനങ്ങൾക്കും വിലക്കുണ്ട്. വീഴ്ച വരുത്തുന്ന വാഹനം, സ്ഥാപനം എന്നിവ പിടിച്ചെടുക്കും. വാഹനയുടമ, ഡ്രൈവര്‍, സ്ഥാപനയുടമ എന്നിവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരമായിരിക്കും നടപടി സ്വീകരിക്കുക.

ജില്ലയിലെ ചില പ്രദേശങ്ങളില്‍ ഉത്തരവ് ലംഘിച്ച് ജീപ്പ് സവാരിയും ജീപ്പ് ട്രക്കിങ്ങും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

സ്വയം പ്രഖ്യാപിത ആൾദൈവം ചങ്കൂർ ബാബയ്ക്കും മകനുമെതിരെ കുറ്റപത്രം

സ്വയം പ്രഖ്യാപിത ആൾദൈവം ചങ്കൂർ ബാബയ്ക്കും മകനുമെതിരെ കുറ്റപത്രം ലക്നൗ: ഉത്തർപ്രദേശ് ഭീകരവിരുദ്ധ...

ഇടുക്കിയിൽ നിയമങ്ങൾ കാറ്റിൽ പറത്തി വീണ്ടും ട്രെക്കിങ് ജീപ്പുകൾ

ഇടുക്കിയിൽ നിയമങ്ങൾ കാറ്റിൽ പറത്തി വീണ്ടും ട്രെക്കിങ് ജീപ്പുകൾ കാന്തല്ലൂർ, മറയൂർ മേഖലയിൽ...

യാനിക് സിന്നറെ പരാജയപ്പെടുത്തി കാർലോസ് അൽകാരസ്

യാനിക് സിന്നറെ പരാജയപ്പെടുത്തി കാർലോസ് അൽകാരസ് ന്യൂയോർക്ക്:യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ...

റിസോർട്ടിലും മൊബൈൽ ഷോപ്പിലും മോഷണം; പ്രതിയെ കുടുക്കിയത് അതിബുദ്ധി

മൊബൈൽ ഷോപ്പിലും മോഷണം നടത്തിയ പ്രതിയെ ശാന്തൻപാറ പോലീസ് അറസ്റ്റ് ചെയ്തു ചിന്നക്കനാലിലെ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

Related Articles

Popular Categories

spot_imgspot_img