കൊല്ലം: റാപ്പര്‍ വേടന്റേത് കലാഭാസമാണെന്ന് വിമര്‍ശിച്ച കേസരി പത്രാധിപര്‍ എന്‍ആര്‍ മധു അറസ്റ്റില്‍. കൊല്ലം കിഴക്കേ കല്ലട പോലീസാണ് മധുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
സ്റ്റേഷനില്‍ നേരിട്ടെത്തിയ മധുവിന്റെ അറസ്റ്റു രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിടുകയായിരുന്നു. അതിരൂക്ഷമായ പരാമര്‍ശങ്ങളാണ് വേടനെതിരെ മധു ഉന്നയിച്ചത്ത്.
പാട്ടുകളിലൂടെ ജാതി ഭീകരവാദം പ്രചരിപ്പിക്കുകയാണെന്നും അതിനു പിന്നില്‍ രാജ്യത്തെ വിഘടനവാദികളുടെ സഹായം വേടന് ഉണ്ടെന്നുമായിരുന്നു മധുവിന്റെ ആരോപണം.
വരും തലമുറയുടെ മനസില്‍ വിഷം കുത്തിവയ്ക്കകയാണെന്നും കൊല്ലം കിഴക്കേ കല്ലട പുതിയിടത്ത് പാര്‍വതി ദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യവേ മധു പറഞ്ഞു.
സിപിഎം കിഴക്കേ കല്ലട ലോക്കല്‍ സെക്രട്ടറി വേലായുധനാണ് മധുവിനെതിരെ പോലീസില്‍ പരാതി നല്‍കിയത്.
പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുതന്നെ നില്‍ക്കുന്നതായി ജാമ്യം ലഭിച്ച ശേഷം മധു പ്രതികരിച്ചു. വേടന്റെ രാഷ്ട്രീയത്തെയാണ് എതിര്‍ക്കുന്നത്.
അത് ഇനിയും തുടരും. ഹൈന്ദവ സമൂഹത്തില്‍ ജാതീയമായ വേര്‍തിരിവുകള്‍ ഉണ്ടാക്കാന്‍ ശ്രമമാണ് നടക്കുന്നെന്നും മധു ആരോപിച്ചു