ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിലേക്ക് കൂറ്റന്‍ മരം വീണു; നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിനു മുകളിലേക്ക് കൂറ്റന്‍ മരം വീണ് അപകടം. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച കാട്ടാക്കട നക്രാംചിറയ്ക്ക് സമീപത്തു വെച്ചാണ് സംഭവം.

അപകടത്തിൽ ബസ് കണ്ടക്ടര്‍ അടക്കം 15-ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യാത്രക്കാരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും കാട്ടാക്കട ആശുപത്രിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

കാട്ടാക്കട ഭാഗത്തേക്ക് വന്ന ബസാണ് അപകടത്തില്‍ പെട്ടത്. മൂക്കിന് പരിക്കേറ്റ കണ്ടക്ടര്‍ സുനില്‍ദാസിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

അതെസമയം സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് നൽകി. എട്ട് ജില്ലകളിൽ വ്യാഴാഴ്ച റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം,എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് റെഡ് അലേർട്ട് ഉള്ളത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, ഇടുക്കി ജില്ലകളിൽ വെള്ളിയാഴ്ചയും റെഡ് അലർട്ട് പ്രഖ്യാപിച്ചു.

എഴുപുന്നയിൽ റെയിൽവേ ട്രാക്കിലേക്ക് മരം പൊട്ടി വീണതിനെ തുടർന്ന് ആലപ്പുഴ–എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. മരം മുറിച്ചു നീക്കാനുള്ള ജോലികൾ ആരംഭിച്ചു. ട്രാക്കിൽ മരം വീണതിനെ തുടർന്ന് നിരവധി ട്രെയിനുകൾ സ്റ്റേഷനുകളിൽ നിർത്തിയിട്ടു.

spot_imgspot_img
spot_imgspot_img

Latest news

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

Other news

കള്ളും കുപ്പിയിലാക്കി ഇനി ബവ്കോയിലെത്തുമോ…? നീക്കവുമായി ടോഡി ബോർഡ്

കള്ളും കുപ്പിയിലാക്കി ഇനി ബവ്കോയിലെത്തുമോ…? നീക്കവുമായി ടോഡി ബോർഡ് ശുദ്ധമായ കള്ള് കുപ്പിയിലടച്ച്...

ബാങ്കിൽ മോഷണശ്രമം; പ്രതി പിടിയിൽ

ബാങ്കിൽ മോഷണശ്രമം; പ്രതി പിടിയിൽ കൊല്ലം: നിലമേലിലെ സ്വകാര്യ ബാങ്കിൽ നടന്ന മോഷണശ്രമത്തിൽ...

ഇന്ന് മുതൽ മൂന്ന് ദിവസം മഴ

ഇന്ന് മുതൽ മൂന്ന് ദിവസം മഴ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന്...

യൂണിഫോം ധരിച്ചെത്തി; ആയുധങ്ങളുമായി കടന്നു

യൂണിഫോം ധരിച്ചെത്തി; ആയുധങ്ങളുമായി കടന്നു മുംബൈ: നാവികസേനാ ഉദ്യോഗസ്ഥനായി വേഷംമാറിയ ആൾ നേവൽ...

എവിടെയും പോയിട്ടില്ല, ജനങ്ങൾക്കുമുന്നിൽ ജീവിച്ചുമരിക്കും

എവിടെയും പോയിട്ടില്ല, ജനങ്ങൾക്കുമുന്നിൽ ജീവിച്ചുമരിക്കും പത്തനംതിട്ട: ലൈംഗികാരോപണങ്ങൾക്കിടയിൽ വിവാദങ്ങളിലായിരുന്ന റാപ്പർ വേടൻ, താൻ...

എംഡിഎംഎയുമായി ജനറൽ ആശുപത്രിയിലെ ഡോക്ടര്‍ പിടിയില്‍

കൊച്ചി: എംഡിഎംഎയുമായി ഡോക്ടര്‍ പിടിയില്‍. നോര്‍ത്ത് പറവൂര്‍ സ്വദേശി അംജാദ് ഹസ്സനാണ്...

Related Articles

Popular Categories

spot_imgspot_img