ഗാസയിലെ ഹമാസ് നേതാവ് മുഹമ്മദ് സിൻവർ കൊല്ലപ്പെട്ടതായി വിവരം. ഇദ്ദേഹത്തെ വധിച്ചതായി ഇസ്രയേൽ സൈന്യം ആണ് വെളിപ്പെടുത്തിയത്. മുഹമ്മദിനെ സൈന്യം വധിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആണ് പ്രഖ്യാപിച്ചത്.
ഈ മാസം ആദ്യം തെക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് മുഹമ്മദ് സിൻവർ കൊല്ലപ്പെട്ടതെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇക്കാര്യം ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് അന്ന് സ്ഥിരീകരിച്ചിരുന്നില്ല.
കഴിഞ്ഞ വർഷം ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് കൊലപ്പെടുത്തിയ ഹമാസ് തലവൻ യഹ്യ സിൻവറിന്റെ സഹോദരനാണ് മുഹമ്മദ് സിൻവർ. യഹ്യ സിൻവറിന്റെ മരണത്തിനു പിന്നാലെ മുഹമ്മദ് സിൻവറിനെ ഗാസയിലെ ഹമാസ് തലവനായി തിരഞ്ഞെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് മുഹമ്മദിനെയും ഇസ്രയേൽ വധിച്ചത്.